ദാ ഒരു കീബോഡ് (ഇന്‍സ്ക്രിപ്റ്റ് തന്നെ)

പിന്നേം കീബോഡല്ല. ഇന്റലിജന്റ് അല്ലാത്ത പൊട്ടന്‍ കീബോഡ്.
ഹ അടിച്ചാല്‍ ഹ കിട്ടും.
ക അടിച്ചാല്‍ ക കിട്ടും
ക ാ ക ് ക അടിച്ചാല്‍ കാക്ക കിട്ടും
(എളുപ്പത്തിനു് ക ാ (ആള്‍ട്ട്) ക അടിച്ചാലും മതി)

ആള്‍ട്ട് ചന്ദ്രക്കല നോണ്‍ജോയ്നിങ് ചന്ദ്രക്കല

(വിശദീകരണമെഴുതാനുള്ള ഭാഷാവൈദഗ്ദ്ധ്യമില്ല, ക്ഷമിക്കണം)

WITHOUT SHIFT

1 2 3 4 5 6 7 8 9 0 BACKSPACE
TAB ഞ്ഞ ര്‍
CAPS ി ENTER
SHIFT , . SHIFT
CTRL ALT SPACE ALT-GR CTRL

WITH SHIFT


! @ # $ % ^ & ള്‍ ( ) BACKSPACE
TAB ‍ക്‍
CAPS ENTER
SHIFT ണ്‍ ന്‍ ല്‍ ? SHIFT
CTRL ALT ZERO WIDTH SPACE ALT-GR CTRL


WITH ALT-GR (OR CTRL-ALT)

` = BACKSPACE
TAB ന്ദ പ്ര സ്ര ശ്ര ബ്ബ ങ്ങ ഗ്ഗ ദ്ദ ജ്ജ [ ] \
CAPS ച്ച ട്ട ZWNJ ശ്ച ഹ്മ പ്പ ്ര ക്ക ത്ത ; ENTER
SHIFT ണ്ഡ ഞ്ച മ്മ ന്ന വ്വ ല്ല സ്സ ക്ഷ ്ല ്യ SHIFT
CTRL ALT SPACE ALT-GR CTRL


WITH ALT-GR AND SHIFT

~ ‍zwj ‌zwnj * BACKSPACE
TAB ത്സ ന്മ ക്ര ത്സ ത്ഭ ഗ്ല ഗ്ന ദ്ധ ജ്ഞ { } |
CAPS ച്ഛ ണ്ട ത്മ ഹ്ന മ്പ റ്റ ങ്ക സ്ഥ : ENTER
SHIFT ന്ധ ഞ്ജ ണ്ണ ന്ത ്വ ള്ള ശ്ശ < > യ്യ SHIFT
CTRL ALT ZERO WIDTH SPACE ALT-GR CTRL


ഇതു് ഇന്‍സ്ക്രിപ്റ്റിനെ വിപുലപ്പെടുത്തിയ കീബോര്‍ഡാണു്.
ചില്ലക്ഷരങ്ങള്‍ക്കും മറ്റു കൂട്ടക്ഷരങ്ങള്‍ക്കും ഒറ്റ കീസ്റ്റ്രോക്കില്‍ കാര്യം നടക്കും.

സാധാരണ മലയാളത്തില്‍ കൂടുതല്‍ വരുന്ന വാക്കുകള്‍ ഷിഫ്റ്റില്ലാതെയും അല്ലാത്തവ ഷിഫ്റ്റിലൂടെയും വരുത്തുന്ന ഒരു രീതിയാണു് ഇന്‍സ്ക്രിപ്റ്റ് വിഭാവനം ചെയ്തതു്. (മലയാളമെന്നതു് ഇന്ത്യന്‍ ഭാഷകള്‍ എന്നാക്കിയാല്‍ കുറച്ചു്കൂടി ശരിയാകുമെന്നു് തോന്നുന്നു.)

് ഷിഫ്റ്റ് അ
ി ഷിഫ്റ്റ് ഇ
ക ഷിഫ്റ്റ് ഖ
ക യുടെ മുകളില്‍ ഗ
ത യുടെ മുകളില്‍ ദ

അങ്ങനെയങ്ങനെ…

എക്സ്റ്റന്റ് ചെയ്തതു് പരമാവധി ഇരട്ടകള്‍ ആള്‍ട്ടില്‍ കിട്ടുന്നതു് പോലെ. പിന്നെ കാലിയായി കിടന്ന സ്ഥലങ്ങളില്‍ ചില്ലുകളിട്ടു. കുത്തു, കോമ, സാമഗ്രികള്‍ അവിടെത്തന്നെ കിട്ടുന്നതു് പോലെ.
ഉദാ: ക ആള്‍ട്ട് ക്ക
് ആള്‍ട്ട് ്ZWNJ (NON JOINING CHANDRAKKALA)

സെമികോളനും ക്വോട്ടും ആള്‍ട്ടില്‍ കൊടുത്തതു് കൊണ്ട് ച്ച യും ട്ട യും സ്ഥലം മാറ്റിയിട്ടു.

എല്ലാ കീ സ്ട്രോക്കുകളും പഠിക്കേണ്ട കാര്യമില്ല. അത്യാവശ്യമുള്ള ആള്‍ട്ടുകളെ മാത്രം ഉപയോഗിച്ചാല്‍ മതി.
ക ് ക = ക്ക
ത ് ഥ = ത്ഥ
ത ് ത = ത്ത

ഇതു് വിന്‍ഡോസില്‍ പരീക്ഷിച്ചതാണു്. താത്പര്യമുള്ളവര്‍ക്കു് പരീക്ഷിക്കാവുന്നതാണു്.(MalInAlt)

40 Comments

  1. Posted നവംബര്‍ 14, 2007 at 5:17 pm | Permalink

    thks friend for this wonderfull documentaion

    • Posted നവംബര്‍ 24, 2013 at 9:10 am | Permalink

      ഇതുവരെ എങ്ങും എത്തിയില്ല പരിശ്രമം തുടരുന്നു വിജയംവരെ പരിശ്രമം തുടരും താങ്കക്കും കമന്റിലൂടെ കൂടുതൽ അറിവുപകരാൻ സഹായിച്ച ബിനു പരവൂരിനും സെബിൻ അബ്രഹാംജേക്കബിനും ക്രതജ്ഞത ആരിയിക്കുന്നു.നന്ദി നമസ്കാരം

    • Posted ഡിസംബര്‍ 23, 2018 at 5:11 pm | Permalink

      Listil എന്നത് എങ്ങനെ ടൈപ്പ് ചെയ്യാം എന്ന് പറഞ്ഞു തരാമോ pls

  2. Posted ഡിസംബര്‍ 2, 2007 at 1:19 am | Permalink

    റാല്‍മിനോവെ,
    ചില സംശയങ്ങള്‍. മലയാളം മലയാളത്തില്‍ തന്നെ ടൈപ്പ് ചെയ്യണമെന്ന് റാല്‍മിനോവിനെ പോലെ നിര്‍ബന്ധം കൊണ്ടുനടക്കുന്നയാളാണ് ഞാന്‍. നിലവില്‍ ഇന്‍സ്ക്രിപ്റ്റ് മട്ടിലുള്ള രണ്ടുകീബോര്‍ഡ് ലേഔട്ടുകള്‍ ഞാന്‍ മാറിമാറി ഉപയോഗിക്കുന്നു. ഒന്ന് സിഡിറ്റിന്റെ കാവേരിയും മറ്റൊന്ന് കീമാനൊപ്പം ഇന്‍സ്റ്റാള്‍ ചെയ്ത മിന്‍സ്ക്രിപ്റ്റും. ഇവയില്‍ രണ്ടിലും ചില ചില പ്രശ്നങ്ങള്‍ ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. അവ പരിഹരിക്കാന്‍ കാര്യമായ സഹായമൊന്നുമില്ലാതെ കുഴഞ്ഞിട്ടുമുണ്ട്. കാരണം, ചോദിക്കുന്ന സാങ്കേതിക വിദഗ്ദ്ധന്മാരെല്ലാം വിദഗ്ദ്ധമായി ലാറ്റിന്‍ കീബോര്‍ഡില്‍ (മംഗ്ലീഷില്‍) മലയാളം ടൈപ്പ് ചെയ്യുന്നവരാണ്.

    ഇവിടെ മുകളില്‍ റാല്‍മിനോവ് കൊടുത്തിരിക്കുന്ന കീബോര്‍ഡ് ലേഔട്ട് എനിക്ക് ഉപയോഗിച്ചാല്‍ കൊള്ളാമെന്നുണ്ട്. തന്നിരിക്കുന്ന ലിങ്കില്‍ നിന്ന് പ്രോഗ്രാം ഞാന്‍ ‍ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റലേഷന്‍ നടത്തിയെങ്കിലും എങ്ങനെ ഉപയോഗിക്കണമെന്ന് ഇനിയും മനസ്സിലായില്ല. എങ്ങനെ ഈ കീബോര്‍ഡ് ആക്ടിവേറ്റ് ചെയ്യും എന്നതാണ് മനസ്സിലാകാത്ത ഭാഗം. അതൊന്ന് വിശദമായി പറഞ്ഞുതന്നാല്‍ ഉപകാരമായിരുന്നു.

  3. Posted ഡിസംബര്‍ 3, 2007 at 4:00 pm | Permalink

    MalInAlt.zip എന്ന ആര്‍ക്കൈവില്‍ നിന്നും കിട്ടുന്ന ഫോള്‍ഡറില്‍ ഒരു MLINALT.msi യും എന്നൊരു i386 ഫോള്‍ഡറും കാണും.അതില്‍ MLINALT.msi ഉപയോഗിച്ചു് സെറ്റപ്പ് ചെയ്യാം.
    ഇപ്പോള്‍ കീബോര്‍ഡ് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞു.
    ഇനി Control Panel-Re gional and Language Options – Languages – Details..Settings- Add…
    Select Malayalam(India) as Input Language
    Keyboard/IME Layout — Choose Malayalam Keyboard with Alt Modifiers

    ഇപ്പോള്‍ കീബോര്‍ഡ് ആഡ് ചെയ്തു കഴിഞ്ഞു.ഇനി കീബോര്‍ഡ് മലയാളം ആക്കുക. (നീലയില്‍ വെള്ള MY)
    അതിന്മേല്‍ റൈറ്റ് ക്ലിക്കു്..
    Additional icons in taskbar സെലക്റ്റ് ചെയ്യുക.
    ഇപ്പോള്‍ ഒരു കീബോര്‍ഡിന്റ് പടം കാണാം. അതിന്മേല്‍ ക്ലിക്ക് ചെയ്താല്‍ ഇഷ്ടപ്പടി കീബോര്‍ഡ് സെലക്റ്റ് ചെയ്യാന്‍ സാധിക്കും.
    (ഹാവൂ!)

  4. Posted ഡിസംബര്‍ 6, 2007 at 10:52 am | Permalink

    റാല്‍വിനോവ്, നന്ദി. സംഗതി നടന്നു.

  5. Posted ഡിസംബര്‍ 6, 2007 at 12:23 pm | Permalink

    മറ്റൊരു സംശയമുള്ളത്, ന്റ കിട്ടാന്‍ ഇതില്‍ എളുപ്പവഴി എന്താണെന്നതാണ്. ഇപ്പോള്‍ ഞാന്‍ ന്‍ + back space + റ എന്ന രീതിയിലാണ് ന്റ എഴുതുന്നത്. ഇതല്ലാതെ ഒറ്റ കോമ്പിനേഷന്‍ സ്ട്രോക്കില്‍ ന്റ കിട്ടാന്‍ വഴിയുണ്ടോ? അല്ലാതെ ടൈപ്പ് ചെയ്താല്‍ ന്‍റ എന്നേ കാണാനാവൂ. ഉദാ: എന്‍റെ – എന്റെ

  6. Posted ഡിസംബര്‍ 6, 2007 at 6:10 pm | Permalink

    ന ് റ -> ന്റ

  7. Posted ഡിസംബര്‍ 8, 2007 at 4:58 pm | Permalink

    hi,
    thank you for the help. Can I reuse the data given here after providing proper credits and links to this page in my blog? I plan to publish a post about inscript keyboard layout versus manglish transliteration scheme. Also, can I have your gmail or any other email id please?

  8. അങ്കിള്‍
    Posted ഡിസംബര്‍ 10, 2007 at 10:36 am | Permalink

    ഹാവു… റാല്‍മിനോവേ ഈ കീബോര്‍ഡ് ഞാനും ഇന്‍സ്റ്റാള്‍ ചെയ്തു. പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത മുന്‍ പരിചയം ഉള്ളതു കൊണ്ടാണ്‍് ചെയ്ത് കിട്ടിയത്്. നമ്മുടെ ഹരിയെ വിളിക്കണം ഇതിന്റെ install ചെയ്യാനുള്ള detailed instructions ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു കമന്റ്‌ കൂടി ഇവിടെ യിടാന്‍.

    ഇനി വേണം ടൈപ്പ്‌ ചെയ്ത് പ്രക്ടീസ്‌ തുടങ്ങാ‍ന്‍.

  9. അങ്കിള്‍
    Posted ഡിസംബര്‍ 10, 2007 at 10:44 am | Permalink

    ആ കീബോര്‍ഡ് ലേയൌട്ടിന്റെ മാത്രം പ്രിന്റൌട്ടെടുക്കാനെന്താ ഒരു മാര്‍ഗ്ഗം?. അതുപോലെ മലയാളത്തോടൊപ്പം ഇംഗ്ലീഷക്ഷരണ്ങ്ങള്‍ കൂടി കീകളില്‍ ഉണ്ടായിരുന്നെങ്കില്‍ തപ്പിപ്പിടിക്കാന്‍ എളുപ്പമായിരുന്നു.

  10. അങ്കിള്‍
    Posted ഡിസംബര്‍ 11, 2007 at 2:25 pm | Permalink

    ഉപയോഗിച്ച്‌നോക്കിയപ്പോള്‍ പ്രശ്നങ്ങല്‍ കാണുന്നു. നന്നായി ഉപയോഗിക്കാന്‍ പറ്റുന്നതുവരെ കീമാന്‍ ഉപേക്ഷിക്കാന്‍ പറ്റില്ല. എന്നാല്‍ കീമാന്‍ നിലനിര്‍ത്തികൊണ്ടാണ് ഞാന്‍ പുതിയ കീബോര്‍ഡ് ഇന്‍സ്റ്റാള്‍ ചെയ്തത്‌. എന്തുകൊണ്ടെന്നറിയില്ല, ഇപ്പോള്‍ , കീമാന്‍ വര്‍ക്കു ചെയ്യുന്നില്ല, മലയാളം (ഇന്‍സ്ക്രിപ്റ്റ്) മാത്രമേ വരുന്നുള്ളു, ഇംഗ്ലീഷിലോട്ട് മാറ്റാന്‍ പറ്റുന്നില്ല,ലോഗൌട്ട്‌ ചെയ്താലും ഇംഗ്ലീഷ്‌ വരുന്നില്ല. കീമാനും, പുതിയ കീബോര്‍ഡും തമ്മിലുള്ള ഉടക്കാണോ എന്നറിയില്ല.

    ഏതായാലും രണ്ടുദിവസം മുമ്പുള്ള ഒരു ഡേറ്റൊലോട്ട്‌ സിസ്റ്റം റിസ്റ്റോര്‍ ചെയ്യേണ്ടി വന്നു. വീണ്ടും പഴയ പടി. പക്ഷേ, മനസ്‌ മടിഞ്ഞിട്ടില്ല. പലരോടും സംശയങ്ങള്‍ ചോദിക്കുന്നുണ്ട്. നല്ലൊരു മറുപടി കിട്ടിയാല്‍ വീണ്ടും ട്രൈ ചെയ്യണം. പ്രശ്നങ്ങള്‍ ഉണ്ടായാല്‍ സിസ്റ്റം റിസ്റ്റോര്‍ ചെയ്യാവുന്നതേ ഉള്ളൂ.

    കീബോര്‍ഡിന്റെ ലേയൌട്ട് (പ്രിന്റ് ചെയ്തെടുക്കാവുന്നതെ) ദാ ഇവിടെ നിന്നും കിട്ടി.

    പക്ഷെ, പുതുക്കിയ രീതിയിലുള്ളതല്ല. കഷ്ടിച്ച്‌ രക്ഷപ്പെടാം.

  11. Posted ഡിസംബര്‍ 11, 2007 at 11:17 pm | Permalink

    സെബിന്‍, യാതൊരു കോപ്പിറൈറ്റ് പ്രശ്നങ്ങളുമില്ല.

    അങ്കിളേ സംശയങ്ങള്‍ ധൈര്യമായി ചോദിക്കാം.

    ഇനി, എങ്ങനെ അവനവനുള്ള കീബോര്‍ഡുണ്ടാക്കാം എന്ന ഒരു പോസ്റ്റിടാം.(പോസ്റ്റിനുള്ളതൊന്നുമില്ല, MSKLC ഇന്‍സ്റ്റാള്‍ ചെയ്യുക, ഉപയോഗിക്കുക, അത്ര തന്നെ) അതില്‍ സംവൃതോകാരമോ എന്തു് വേണേ ചേര്‍ക്കേം ചെയ്യാം.

    ഈ കീബോര്‍ഡ് ഇവിടെ ഇടാന്‍ കാരണം കീസ്റ്റ്രോക്കു് മാത്രം മാനദണ്ഡമാക്കി ഇനീം പുതിയ ലേയൌട്ടുകള്‍ വന്നാലോ എന്ന പേടി കൊണ്ടാണു്.
    ഇന്‍സ്ക്രിപ്റ്റിന്റെ ഒരു കീ പോലും മാറ്റീട്ടില്ല.

  12. Posted ഡിസംബര്‍ 13, 2007 at 12:56 am | Permalink

    റാല്‍മിനോവ്, നന്ദി
    ഞാന്‍ ഈ കീബോര്‍ഡ് ഉപയോഗിച്ച് ദാ, ഇപ്പോ നല്ല തഴക്കമായി. ഈ പേജിലേക്ക് ലിങ്ക് നല്‍കി ഞാനൊരു പോസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്തുകൊണ്ട് ഇന്‍സ്ക്രിപ്റ്റ് ഉപയോഗിക്കണം എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിച്ചിരിക്കുന്നു. പോസ്റ്റ് ഇവിടെ.

  13. manoj
    Posted ഫെബ്രുവരി 11, 2008 at 8:00 am | Permalink

    താങ്കളുടെ കീബോര്‍ഡ് പേജ്മേക്കറില്‍ വര്‍ക്കുചെയ്യുന്നില്ലല്ലോ? എന്തുചെയ്യും?

  14. സെബിന്‍
    Posted മേയ് 8, 2008 at 11:09 pm | Permalink

    മനോജിന്റെ കമന്റ് ഇപ്പോഴാണു് കണ്ടതു്. അഡോബി സോഫ്റ്റ്വെയറുകള്‍ ഇനിയും പൂര്‍ണ്ണമായും യൂണിക്കോഡ് സപ്പോര്‍ട്ട് നല്‍കി തുടങ്ങിയിട്ടില്ല. അതുകൊണ്ടാണു് ഈ കീബോര്‍ഡ് പേജ് മേക്കറില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നു് തോന്നുന്നതു്. വാസ്തവത്തില്‍ കീബോഡല്ല, യൂണിക്കോഡ് മലയാളം ഫോണ്ടുകളാണു് പേജ്‌മേക്കറില്‍ വര്‍ക്‍ ചെയ്യാത്തതു്.

  15. manu
    Posted ഓഗസ്റ്റ് 22, 2008 at 1:10 am | Permalink

    hi ralminov

    i just want to kno about how to install ur program.
    (neelayil vella ) what do u mean by that
    please help me

  16. Posted ഓഗസ്റ്റ് 23, 2008 at 7:38 pm | Permalink

    നീലയില്‍ വെള്ള എന്നു് പറഞ്ഞതു് , സാധാരണ വിന്‍ഡോസില്‍ കീബോഡ് ഇന്‍ഡിക്കേറ്റര്‍ ആ നിറത്തിലാണു് കണ്ടുവരുന്നതു്. കീബോഡ് ഇന്‍ഡിക്കേറ്ററിനു് മലയാളത്തില്‍ ലാംഗ്വേജ് ബാര്‍ എന്നും പറയും 😉

  17. സോമരാജൻ
    Posted നവംബര്‍ 9, 2008 at 12:34 pm | Permalink

    ഞാൻ നിങ്ങളുടെ സൈറ്റു കണ്ടു, വളരെ നന്നായിരിക്കുന്നു. വിസ്റ്റയിൽ പ്രവർത്തിക്കുന്ന ഏറ്റവും നല്ല മലയാളം ഡി ടി പി ഏതാണണു പറഞ്ഞാൽ വളരെ ഉപകാരം ആയിരുന്നു. പ്രത്യേകിച്ചു കോറൽ ഡ്രായിൽ ഉപയോഗിക്കാൻ പറ്റിയത്, നന്ദി

  18. Posted നവംബര്‍ 25, 2008 at 3:26 pm | Permalink

    സുഹൃത്തെ റാൽമിനോവ് താങ്കളോട് ആണ് എന്‍െറ ഈ അപേക്ഷ,
    റെമിഗ്ടൺ കീബോർഡും ഇൻസ്ക്രിപ്റ്റ് കീബോർഡും താങ്കളുടെ ‍സൈറ്റിൽ നിന്ന് ഞാൻ ഡൌൺലോഡ് ചെയ്തു. ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഫൊണെറ്റിക് കീബോർഡ് താങ്കളുടെ ഫോൾഡറിൽ ലഭ്യമല്ല. ഇത് കൂടി തരാമോ? എന്‍െറ ഡിപ്പാർട്ട്മെൻറിൽ ട്രെയിനിംഗ് നൽകുവാനാണ്.

  19. cibu
    Posted ഡിസംബര്‍ 31, 2008 at 4:03 am | Permalink

    എവിടെയായിരിക്കാം പ്രശ്നം?:
    http://malayalam.usvishakh.net/blog/archives/350#comment-6094

  20. അരുണ്‍ കടാതി
    Posted മേയ് 26, 2009 at 7:48 am | Permalink

    സംഭവം ശരിയായി.
    നന്ദി….
    Thanks…

  21. ബിനോള്‍ ഫിലിപ്പ്
    Posted ജൂണ്‍ 10, 2009 at 1:32 pm | Permalink

    മേല്‍പ്പറഞ്ഞ പ്രകാരം ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തു. വളരെ എളുപ്പം തന്നെ. കാരണം കഴിഞ്ഞ 12 വര്‍ഷത്തിലധികമായി ഇന്‍സ്ക്രിപ്റ്റ് മാത്രം അറിയാവുന്ന എനിക്ക് മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാനുള്ള വിമുഖതകൊണ്ടു മാത്രം പല ബ്ലോഗുകള്‍ക്കും നേരാംവണ്ണം ഒരു കമന്‍്റിടാതെ സങ്കടം ഉള്ളിലൊതുക്കി കഴിയുകയായിരുന്നു.
    ഇനിയിപ്പോള്‍ എന്‍റെ എല്ലാ പ്രശ്നത്തിനും പരിഹാരമായി. പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ച ഈ ബ്ലോഗിനും ഇതിന്‍റെ ഭാരവാഹിക്കും നന്ദി അറിയിച്ചുകൊള്ളുന്നു.
    ഇനി ഞാനൊരലക്കലക്കും……….

  22. ഡോ.കെ.സൂര്യനാരായണന്‍
    Posted ഡിസംബര്‍ 25, 2009 at 10:02 am | Permalink

    ഞാന്‍ ഇതുവരെ വിന്‍ഡോസ് എക്സ്പിയില്‍ താങ്കളുടെ കീബോര്‍ഡ് ആണു് ഉപയോഗിച്ചു വന്നിരുന്നതു്. ഇപ്പോള്‍ ഉള്ള വിന്‍ഡോസ് 7-ല്‍ അതു് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റുന്നില്ല. എന്താണു് ചെയ്യേണ്ടതു്?

  23. നാരായണത്തുഭ്രാന്തന്‍
    Posted ജനുവരി 14, 2010 at 3:40 pm | Permalink

    ആണവനും അല്ലാത്തതുമായ കീബോര്‍ഡുകള്‍ വിന്‍ഡോസ്-7-ല്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റുന്നില്ല. മറ്റു ഇന്‍സ്ക്രിപ്റ്റ് കീബോര്‍കള്‍ക്കു കുഴപ്പമൊന്നുമില്ല താനും. എന്താണൊരു പോംവഴി?

    • റാല്‍മിനോവ്
      Posted ജനുവരി 24, 2010 at 11:54 am | Permalink

      വിസ്റ്റയിലും സെവനിലും യൂഏസി എന്നൊരു സംഭവമുണ്ടു്. അതു് ലിനക്സിലെ സുഡോ യ്ക്കു് ഏകദേശം തുല്യമാണു്.
      യൂഏസി ഡിസേബ്ള്‍ ചെയ്താല്‍ വിസ്റ്റയും സെവനും ഇമ്മാതിരി കാര്യങ്ങള്‍ക്കൊക്കെ കൂട്ടു് നില്‍ക്കും.

      നന്ദി.

  24. നാരായണത്തുഭ്രാന്തന്‍
    Posted ജനുവരി 25, 2010 at 7:28 pm | Permalink

    നന്ദി റാല്മിനോവ്. ഇപ്പോള്‍ വിന്ഡോസ് 7-ലും താങ്കളുടെ കീബോര്ഡ് ഉപയോഗിയ്ക്കാന് പറ്റുന്നുണ്ട്. എന്നാലും മറ്റു ഇന്സ്ക്രിപ്റ്റു കീബോഡിനോടില്ലാത്ത അയിത്തമെന്താ വിന്ഡോസ്-7 ന് താങ്കളുടെ കീബോഡിനോട്? 🙂 ഒരിയ്ക്കല് കൂടി നന്ദി.

    • റാല്‍മിനോവ്
      Posted ജനുവരി 28, 2010 at 7:48 pm | Permalink

      മൈക്രോസോഫ്റ്റിന്റെ കീബോര്‍ഡ് ലേയൌട്ട് ക്രിയേറ്റര്‍ എന്ന ഉപകരണമുപയോഗിച്ചാണു് ഈ പാതകങ്ങള്‍ ചെയ്തതു്. സിസ്റ്റം ഫയലുകളാണു് കീബോഡുകളും മറ്റും. അഡ്മിന്‍ പ്രിവിലേജ് വേണം ഇതൊക്കെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എന്നു് പറയുന്നതില്‍ കഴമ്പില്ലാതില്ല.
      ശരിയ്ക്കു് റണ്‍ ഏസ് അഡ്മിനിസ്റ്റ്രേട്ടര്‍ എന്ന വഴിയിലൂടെ പറ്റേണ്ടതാണു്. പലപ്പഴും അതു് സാധിക്കാറില്ല. വിന്‍ഡോസല്ലേ ക്ഷമി !

  25. ആനന്ദ് ബാബു
    Posted ഫെബ്രുവരി 4, 2010 at 9:52 pm | Permalink

    ഇത്രയും നല്ല ഒരു ബ്ലോഗ് ഞാനെന്തേ ഇത്ര കാലം കണ്ടില്ല! Mac OS X-ിൽ മലയാളം എഴുതുന്നത് വളരെ കഷ്ടപ്പെട്ടാണ്. ഒരു Inscript keyboard കിട്ടിയത് ഉപയോഗിച്ചാണു ഇപ്പോൾ രചന. മലയാളം type ചെയ്യാൻ അറിയാത്തതു കൊണ്ടാണ് കഷ്ടപ്പാട്. ഒരു transliterate software കിട്ടിയിരുന്നെങ്കിൽ…

  26. sonu
    Posted മാര്‍ച്ച് 18, 2010 at 8:05 am | Permalink

    ബുദ്ധിമുട്ടുള്ള മലയാളം വാക്കുകൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന മലയാളം കീബോർഡ് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കൂ http://malayalamtyping.page.tl/
    ഇതിൽ ഓൺലൈൻ വേർഡ് സേർച്ച് (google , wiki search) ഒരേ ഒരു മൗസ് ക്ലിക്ക് വഴി ചെയ്യാം

  27. Posted ഏപ്രില്‍ 10, 2010 at 9:06 pm | Permalink

    . –
    , . –
    . - .
    .

  28. Posted നവംബര്‍ 20, 2010 at 6:56 am | Permalink

    റാല്‍മിനോവെ,

    ഫയല്‍ ഹോസ്റ്റ് ചെയ്തിരുന്ന ഫോര്‍ഷെയര്‍ അക്കൌണ്ട് ഇല്ലാതായോ? ഇപ്പോ അവിടേക്കു് ആക്സസ് ഇല്ല. ഇന്നൊരാള്‍ ഈ കീബോര്‍ഡ് ആവശ്യപ്പെട്ടു തപ്പിയപ്പോഴാണു് ലിങ്ക് ഡെഡ് ആണെന്നു മനസ്സിലായതു്. ഒന്നുനോക്കുമല്ലോ.

  29. ഗോപാലകൃഷ്ണന്‍
    Posted ഒക്ടോബര്‍ 20, 2011 at 7:55 pm | Permalink

    ഈ കീ ബോര്‍ഡ്‌ ഡൌണ്‍ലോഡ് ചെയ്യാന്‍ എന്താ വഴി ?

  30. ysirajudeen
    Posted ഡിസംബര്‍ 15, 2013 at 6:26 pm | Permalink

    വിജയം കണ്ടുതുടങ്ങി ഇത് താങ്കളുടെ കീബോഡിലാണ് ടൈപ്പിയതു ഇതിന്കുറച്ചു സമയമെടുത്തു എന്നാലും-
    കൊള്ളാം എല്ലാം ഭംഗിയായിതന്നെ കിട്ടുന്നുണ്ട്.താങ്കളുടെ പരിശ്രമത്തിനും ഇത് കമന്റ്റിലൂടെ പ്രചരിപ്പിച്ചവർക്കും-
    ഒരായിരം നന്ദി

  31. ഡോ.കെ.സൂര്യനാരായണൻ
    Posted നവംബര്‍ 28, 2015 at 7:38 pm | Permalink

    ഞാൻ ഇതുവരെ താങ്കളുടെ ഇൻസ്ക്രിപ്റ്റ് കീബോർഡാണ് ഉപയാഗിച്ചിരുന്നത്. പക്ഷെ വിൻഡോസ് 10 ഇൻസ്റ്റാൾ ചെയ്തതിനുശേഷം അത് ഇൻസ്റ്റാൾ ചെയ്യാനേ പറ്റുന്നില്ല. സഹായിക്കാമോ
    UAC disable ചെയ്ത് നോക്കിയിട്ടും സംഗതി നടക്കുന്നില്ല.

  32. bmp vkm
    Posted മേയ് 21, 2018 at 1:52 pm | Permalink

    how to view the inscript keyboard layout on screen while typing
    any software?

  33. bmp vkm
    Posted മേയ് 21, 2018 at 1:53 pm | Permalink

    How we can view the inscript keyboard while we are typing on word(on top)

  34. Niyas
    Posted ഡിസംബര്‍ 23, 2018 at 5:06 pm | Permalink

    Listile എന്നത് മലയാളത്തിൽ എങ്ങനെ ചെയ്യാം


8 Trackbacks/Pingbacks

  1. […] മലയാളത്തിലെഴുതാന്‍   കീബോര്‍ഡ്   (മലയാള കീ […]

  2. […] അതേ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് തന്നെ, പക്ഷെ ആണവനാണെന്നു് മാത്രം . ആണവചില്ല് ഉദ്പാദിപ്പിക്കാന്‍ ഒരു മാര്‍ഗ്ഗം കൂടി. എല്ലാവരും (സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ് അടക്കം) എന്നു് മുതല്‍ ആണവചില്ല് ഉദ്പാദിപ്പിച്ചുതുടങ്ങുന്നു അന്നു് മുതല്‍ ഞാനും തുടങ്ങും. അതു്വരെ കാത്തിരിക്കാന്‍ ക്ഷമയില്ലാത്തവര്‍ക്കായി ഇതു് സമര്‍പ്പിക്കുന്നു. […]

  3. […] രണ്ടെണ്ണം-പഴയ ചില്ലുള്ളതു് ഇവിടെ. പുതിയ ചില്ലുള്ളതു് […]

  4. […] ഇതൊഴിവാക്കി മലയാളത്തിന്റെ പ്രത്യേതകകള്‍ കണക്കിലെടുത്തു് വിപുലപ്പെടുത്തിയ ഇന്‍സ്ക്രി­പ്റ്റ് കീബോര്‍ഡ് വിന്യാസം ഇന്നു് ലഭ്യമാണു്. തൂലിക എന്ന മലയാളം ഡിടിപി യൂട്ടിലിറ്റി സോഫ്റ്റ്‌­വെയര്‍ വികസിപ്പിച്ച സൂപ്പര്‍സോഫ്റ്റാണു് ഇത്തരമൊരു ലേഔട്ട് ആദ്യം അവതരിപ്പിക്കുന്നതു്. മൈക്രോസോഫ്റ്റ് കീബോര്‍ഡ് ലേഔട്ട് ക്രിയേറ്റര്‍ എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ യൂണിക്കോഡിനായി ഇതിനെ പരുവപ്പെടുത്തിയതും മെച്ചപ്പെടുത്തിയതും റാല്‍മിനോവ് ആണു്. ഇതു സംബന്ധിച്ച റാല്‍മിനോവിന്റെ പോസ്റ്റ് ഇവിടെ കാണാം. […]

  5. […] റാല്‍മിനോവിന്റെ പരീക്ഷണം ഇവിടെ – https://ralminov.wordpress.com/2007/10/11/inscript_keyboard_extended/ […]

  6. […] മലയാളത്തിലെഴുതാന്‍ കീബോര്‍ഡ് (മലയാള കീ […]

  7. […] ഇതൊഴിവാക്കി മലയാളത്തിന്റെ പ്രത്യേതകകള്‍ കണക്കിലെടുത്തു് വിപുലപ്പെടുത്തിയ ഇന്‍സ്ക്രി­പ്റ്റ് കീബോര്‍ഡ് വിന്യാസം ഇന്നു് ലഭ്യമാണു്.തൂലിക എന്ന മലയാളം ഡിടിപി യൂട്ടിലിറ്റി സോഫ്റ്റ്‌­വെയര്‍ വികസിപ്പിച്ച സൂപ്പര്‍സോഫ്റ്റാണു് ഇത്തരമൊരു ലേഔട്ട് ആദ്യം അവതരിപ്പിക്കുന്നതു്.മൈക്രോസോഫ്റ്റ് കീബോര്‍ഡ് ലേഔട്ട് ക്രിയേറ്റര്‍ എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ യൂണിക്കോഡിനായി ഇതിനെ പരുവപ്പെടുത്തിയതും മെച്ചപ്പെടുത്തിയതും റാല്‍മിനോവ് ആണു്. ഇതു സംബന്ധിച്ച റാല്‍മിനോവിന്റെ പോസ്റ്റ് ഇവിടെ കാണാം. […]

  8. […] The least popular, but the true future of malayalam, lies in InScript Malayalam Keyboards. They are supported by all including, Google, Microsoft and Government of Kerala as well. Inscript Keyboards uses Unicode Font (32bit) and it permits sorting, searching, emailing etc, without any trouble. This blog is in quest for the perfect-standard In script Unicode keyboard for Malayalam.The layout for this keyboard is based on Ralminov’s keyboard provided here. […]

അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*