എങ്ങനെ പുതിയ കീബോഡുണ്ടാക്കാം ? (വിന്‍ഡോസ്)

വേണ്ട ചേരുവകള്‍

1. മൈക്രോസോഫ്റ്റ് കീബോഡ് ലേയൌട്ട് ക്രിയേറ്റര്‍

2. വിന്‍ഡോസ് എക്സ് പി സര്‍വീസ് പാക്ക് 2 മുതല്‍ (ജനുവിന്‍ ) – (അല്ലാത്തതിലും നടക്കും..വിന്‍ഡോസ് 2000 മുതല്‍ )

3. പൊതുവെ സ്റ്റാന്‍ഡേര്‍ഡ് ആയിട്ടുള്ള ഒരു ലേയൌട്ട്  (വേണമെന്നില്ല . എന്നാലും അതാണല്ലോ കൂടുതല്‍ ഉപകാരപ്രദം)

ഇവിടെ ഞാന്‍ ഉപയോഗിക്കുന്നതു് സൂപ്പര്‍സോഫ്റ്റിന്റെ പേജില്‍ കണ്ട റെമിങ്ടണ്‍ ലേയൌട്ടാണു്. ചിത്രം വേണ്ടവര്‍ ഇവിടെ പോയി നോക്കുക. (സ്റ്റ മാറ്റി ക്‍ ഇട്ടു, Spl മാറ്റി നോണ്‍ജോയ്നിങ് വിരാമയും )

തുടങ്ങാം.

  1. ചേരുവ രണ്ട് ഉണ്ടെങ്കില്‍ ചേരുവ ഒന്നു് സംഘടിപ്പിക്കുക.
  2. പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുക.
  3. പ്രോഗ്രാം സ്റ്റാര്‍ട്ട് ചെയ്യുക.
  4. File-New
  5. View-Font.. Select AnjaliOldLipi or any malayalam unicode font
  6. Project-Properties .. Name:MLINREMI , Description:Malayalam (Remington),Company: asyouplease, Language: Malayalam (India), Check Right Alt treated as….
  7. നിങ്ങള്‍ക്കു് ആവശ്യമുള്ള കീ ക്ലിക്ക് ചെയ്യുക . വരുന്ന റ്റെക്‌സ്റ്റ് ബോക്സില്‍ കീയുടെ യുണിക്കോഡ് മുല്യം ചേര്‍ക്കുക, അല്ലെങ്കില്‍ മറ്റു് മലയാളം കീബോര്‍ഡ് ഉപയോഗിച്ചു് വേണ്ട അക്ഷരം തന്നെ ചേര്‍ക്കുക  (ഉദാ: U+200B for ZWS, U+200C for ZWNJ, U+200D for ZWJ , ക വേണമെങ്കില്‍ ക എന്നോ U+0D15 എന്നോ ചേര്‍ക്കുക)

കൂട്ടക്ഷരങ്ങള്‍ വേണമെങ്കില്‍ അവ ചേര്‍ക്കുക . ഉദാ: ക്ക കിട്ടണമെങ്കില്‍ ക ് ക (സ്പേസില്ലാതെ) എന്നോ U+0D15 U+0D4D U+0D15 (സ്പേസ് ഇടയില്‍ ) എന്നോ ചേര്‍ക്കുക. ചില്ല് ര്‍ വേണമെങ്കില്‍  ര ് zwj (U+0d30 U+0d4d U+200D) (ർ U+0d7c ആണവന്‍)

ഷിഫ്റ്റ് ചെക്ക് ചെയ്തു് ആ കീകളും നിറയ്ക്കണം.

എല്ലാ ആവശ്യമുള്ള കീ കളും മുഴുവനായും നിറച്ചു കഴിഞ്ഞാല്‍ ..

Project-Validate Layout

എന്തെങ്കിലും പ്രശ്നം കണ്ടാല്‍ തിരുത്തുക.

Project-Test Layout..

കീബോര്‍ഡ് താങ്കള്‍ ഉദ്ദേശിച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നു് ഉറപ്പു് വരുത്തുക.

Project-Build DLL and Setup Package

File-Save as Image

Click Shift. File -Save as Image

1.ഇങ്ങനെ ചെയ്ത ഒരു റെമിങ്ടണ്‍ കീബോഡ് ഇവിടെ. (SkyDrive) മറ്റു പഴയ കീബോഡുകളും ഇവിടെത്തന്നെ.

2.ഇവിടെയും. (4Shared)

ദാ ഒരു കീബോഡ് (ഇന്‍സ്ക്രിപ്റ്റ് തന്നെ)

പിന്നേം കീബോഡല്ല. ഇന്റലിജന്റ് അല്ലാത്ത പൊട്ടന്‍ കീബോഡ്.
ഹ അടിച്ചാല്‍ ഹ കിട്ടും.
ക അടിച്ചാല്‍ ക കിട്ടും
ക ാ ക ് ക അടിച്ചാല്‍ കാക്ക കിട്ടും
(എളുപ്പത്തിനു് ക ാ (ആള്‍ട്ട്) ക അടിച്ചാലും മതി)

ആള്‍ട്ട് ചന്ദ്രക്കല നോണ്‍ജോയ്നിങ് ചന്ദ്രക്കല

(വിശദീകരണമെഴുതാനുള്ള ഭാഷാവൈദഗ്ദ്ധ്യമില്ല, ക്ഷമിക്കണം)

WITHOUT SHIFT

1 2 3 4 5 6 7 8 9 0 BACKSPACE
TAB ഞ്ഞ ര്‍
CAPS ി ENTER
SHIFT , . SHIFT
CTRL ALT SPACE ALT-GR CTRL

WITH SHIFT


! @ # $ % ^ & ള്‍ ( ) BACKSPACE
TAB ‍ക്‍
CAPS ENTER
SHIFT ണ്‍ ന്‍ ല്‍ ? SHIFT
CTRL ALT ZERO WIDTH SPACE ALT-GR CTRL


WITH ALT-GR (OR CTRL-ALT)

` = BACKSPACE
TAB ന്ദ പ്ര സ്ര ശ്ര ബ്ബ ങ്ങ ഗ്ഗ ദ്ദ ജ്ജ [ ] \
CAPS ച്ച ട്ട ZWNJ ശ്ച ഹ്മ പ്പ ്ര ക്ക ത്ത ; ENTER
SHIFT ണ്ഡ ഞ്ച മ്മ ന്ന വ്വ ല്ല സ്സ ക്ഷ ്ല ്യ SHIFT
CTRL ALT SPACE ALT-GR CTRL


WITH ALT-GR AND SHIFT

~ ‍zwj ‌zwnj * BACKSPACE
TAB ത്സ ന്മ ക്ര ത്സ ത്ഭ ഗ്ല ഗ്ന ദ്ധ ജ്ഞ { } |
CAPS ച്ഛ ണ്ട ത്മ ഹ്ന മ്പ റ്റ ങ്ക സ്ഥ : ENTER
SHIFT ന്ധ ഞ്ജ ണ്ണ ന്ത ്വ ള്ള ശ്ശ < > യ്യ SHIFT
CTRL ALT ZERO WIDTH SPACE ALT-GR CTRL


ഇതു് ഇന്‍സ്ക്രിപ്റ്റിനെ വിപുലപ്പെടുത്തിയ കീബോര്‍ഡാണു്.
ചില്ലക്ഷരങ്ങള്‍ക്കും മറ്റു കൂട്ടക്ഷരങ്ങള്‍ക്കും ഒറ്റ കീസ്റ്റ്രോക്കില്‍ കാര്യം നടക്കും.

സാധാരണ മലയാളത്തില്‍ കൂടുതല്‍ വരുന്ന വാക്കുകള്‍ ഷിഫ്റ്റില്ലാതെയും അല്ലാത്തവ ഷിഫ്റ്റിലൂടെയും വരുത്തുന്ന ഒരു രീതിയാണു് ഇന്‍സ്ക്രിപ്റ്റ് വിഭാവനം ചെയ്തതു്. (മലയാളമെന്നതു് ഇന്ത്യന്‍ ഭാഷകള്‍ എന്നാക്കിയാല്‍ കുറച്ചു്കൂടി ശരിയാകുമെന്നു് തോന്നുന്നു.)

് ഷിഫ്റ്റ് അ
ി ഷിഫ്റ്റ് ഇ
ക ഷിഫ്റ്റ് ഖ
ക യുടെ മുകളില്‍ ഗ
ത യുടെ മുകളില്‍ ദ

അങ്ങനെയങ്ങനെ…

എക്സ്റ്റന്റ് ചെയ്തതു് പരമാവധി ഇരട്ടകള്‍ ആള്‍ട്ടില്‍ കിട്ടുന്നതു് പോലെ. പിന്നെ കാലിയായി കിടന്ന സ്ഥലങ്ങളില്‍ ചില്ലുകളിട്ടു. കുത്തു, കോമ, സാമഗ്രികള്‍ അവിടെത്തന്നെ കിട്ടുന്നതു് പോലെ.
ഉദാ: ക ആള്‍ട്ട് ക്ക
് ആള്‍ട്ട് ്ZWNJ (NON JOINING CHANDRAKKALA)

സെമികോളനും ക്വോട്ടും ആള്‍ട്ടില്‍ കൊടുത്തതു് കൊണ്ട് ച്ച യും ട്ട യും സ്ഥലം മാറ്റിയിട്ടു.

എല്ലാ കീ സ്ട്രോക്കുകളും പഠിക്കേണ്ട കാര്യമില്ല. അത്യാവശ്യമുള്ള ആള്‍ട്ടുകളെ മാത്രം ഉപയോഗിച്ചാല്‍ മതി.
ക ് ക = ക്ക
ത ് ഥ = ത്ഥ
ത ് ത = ത്ത

ഇതു് വിന്‍ഡോസില്‍ പരീക്ഷിച്ചതാണു്. താത്പര്യമുള്ളവര്‍ക്കു് പരീക്ഷിക്കാവുന്നതാണു്.(MalInAlt)

Malayalam rendering on smartphones- അങ്ങനെ എന്റെ ബ്ലോഗും മലയാളമായി.

സ്മാർട്ട് ഫോണുകളിൽ ‍‍

ഏതു് മലയാളം സൈറ്റും താരതമ്യേന നന്നായി വായിക്കുവാനായി ഈ സംവിധാനം ഉപയോഗിക്കൂ.

Testing a malayalam service from m4m.hafees.com for better malayalam rendering on smartphones

View this blog here

Read Malayalam in Galaxy Tab using Opera Mini

image

Without rooting, it is easy to read Malayalam and other complex scripts in Android phones too, thanks to the server rendering at Opera proxy servers.

ദേ , പിന്നേം ഫോണ്ട് എംബഡിങ്

ഇത്തവണ ഓപറയും ഫയര്‍ഫോക്ലുമാണു് ബ്രൌസറുകള്‍ .

ഓപണ്‍റ്റൈപ് ഫോണ്ടുകള്‍ ചുമ്മാ ഹോസ്റ്റ് ചെയ്തു് സ്റ്റൈല്‍ ഷീറ്റില്‍ ലിങ്ക് ചെയ്താല്‍ മതിയാകും. ഹോസ്റ്റ് ചെയ്യുന്നതൊക്കെ കൊള്ളാം ലൈസന്‍സ് കൂടി ശ്രദ്ധിക്കണം എന്നു് മാത്രം.

എന്റെ ഒരു സാമ്പിള്‍ സൈറ്റ് ഇതാ…

ഫയര്‍ഫോക്സ് 3.5, ഓപറ 10 എന്നിവയാണു് പരീക്ഷിച്ചതു്.

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ഇംഗ്ലിഷില്‍…

http://hacks.mozilla.org/2009/06/beautiful-fonts-with-font-face/

“ദേശാഭിമാനി”യും “ദീപിക”യും മൊബൈല്‍ ഫോണില്‍ വായിക്കാം

പലര്‍ക്കും അറിയാവുന്നതാകാം. എങ്കിലും ഒരു ഒഫീഷ്യല്‍ ഡോക്യുമെന്റ് എവിടെയും കാണാത്തതു് കൊണ്ടാണീ കുറിപ്പു്.

നോക്കിയ സിമ്പ്യന്‍ സീരിസ് 60 വി 3 ഫോണുള്ളവര്‍ക്കു് പരീക്ഷിക്കാവുന്നതാണു്. പരീക്ഷിച്ച മൊബൈലുകള്‍ E71,E51, N80 IE.

ദേശാഭിമാനി ഉപയോഗിക്കുന്ന ഫോണ്ടായ MLW-TTRevathi ഫോണിന്റെ മെമ്മറി കാര്‍ഡിലുള്ള ഫോണ്ട് ഫോള്‍ഡറില്‍ ഇടുക.ദീപിക ഉപയോഗിക്കുന്ന ഫോണ്ടായ ML-TTKarthika ഫോണിന്റെ മെമ്മറി കാര്‍ഡിലുള്ള ഫോണ്ട് ഫോള്‍ഡറില്‍ ഇടുക.  e:\resource\fonts. ഫോണ്‍ വേണമെങ്കില്‍ ഒന്നു് റീസ്റ്റാര്‍ട്ട് ചെയ്തോളൂ.

യുണിക്കോഡ് ഫോണ്ടുപയോഗിക്കുന്ന മലയാളം സൈറ്റുകള്‍ ശരിക്കു് വായിക്കാന്‍ പറ്റില്ല. കാണാന്‍ മാത്രമേ പറ്റൂ. മാതൃഭൂമി സൈറ്റ് ഉദാഹരണത്തിനു് കാണിച്ചിട്ടുണ്ടു്. എന്റെ ബ്ലോഗ് സ്പോട്ട് ബ്ലോഗ് “മലയാളത്തില്‍ കാണണമെങ്കില്‍” രചന ഫോണ്ട് നേരത്തേ പറഞ്ഞ ഫോള്‍ഡറില്‍ ഇടുക.

മൊബൈലില്‍ മലയാളം ! (അറിയാത്തവരോടു്)

ഗള്‍ഫ് എഡിഷന്‍ സിമ്പ്യന്‍ നോക്കിയ ഫോണുകളുപയോഗിക്കുന്ന മലയാളം എസ്സെമ്മെസ് അയയ്ക്കാന്‍ താത്പര്യമുള്ളവര്‍ക്കു് മാത്രമുള്ള കുറിപ്പു്. ഇന്‍ഡി എസ്സെമ്മെസ് 2 (IndiSMS)സൌജന്യമായി ലഭ്യമാണു്. S60V3ലും S60V2ലും J2ME ലും ഇതിപ്പോള്‍ ലഭ്യമാണു്. ആക്റ്റിവേഷന്‍ സൌജന്യമാണു്.

ഇന്റര്‍നാഷണല്‍ ഉപഭോക്താക്കള്‍ തങ്ങളുടെ ഫോണിന്റെ IMEI കോഡ് എറ്റേണോ സപ്പോട്ടിനു് ഈമെയിലയച്ചാണു് ആക്റ്റിവേറ്റ് ചെയ്യേണ്ടതു്.

ഫൊണറ്റിക് കീബോഡും നേറ്റിവ് കീബോഡും ഉപയോഗിക്കാവുന്നതാണു്.

ഇനി സൌദിയിലെ stc വരിക്കാരോടു് മാത്രമായി സ്വകാര്യം. നിങ്ങള്‍ക്കു് സൌജന്യമായി മലയാളം എസ്സെമ്മെസ് അയയ്ക്കണമെങ്കില്‍ stconline ലെ അറബിക് ഭാഷ തെരഞ്ഞെടുത്തു് മലയാളത്തില്‍ എഴുതിയാല്‍ മതി. അറബിയും മലയാളവും യുണിക്കോഡാണു് ഉപയോഗിക്കുന്നതു് എന്നതാണു് ഇതിനു് കാരണം.

ഉബുന്ദു വിന്‍ഡോസില്‍ – എന്തിനു് ?

ഞാന്‍ ഉബുന്ദു വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്തു . എന്തിനു് ?

ലാപ്ടോപ് വാങ്ങിയപ്പോള്‍ വിന്‍ഡോസ് അതില്‍ ഉണ്ടായിരുന്നു. കളയുന്നതെന്തിനു് ? കാശു് കൊടുത്തു് വാങ്ങിയതല്ലേ . പക്ഷെ ഓഫീസും മറ്റു സാമഗ്രികളും വാങ്ങാന്‍ ഇനിയും കാശു് കൊടുക്കണമത്രേ. എന്നാല്‍ പിന്നെ സണിന്റെ വെര്‍ച്ച്വല്‍ബോക്സ് ഡവുണ്‍ലോഡ് ചെയ്തു് ഉബുന്ദു അതില്‍ ഓടിക്കാം. ഉബുന്ദു ഒന്നു പരീക്ഷിക്കുകയും ചെയ്യാം. എന്തിനു് വിന്‍ഡോസിന്റെ മീതെ ? വേറെ പാര്‍ട്ടീഷന്‍ ഉണ്ടാക്കി അതില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പോരെയെന്നു് സംശയിക്കാം. എനിക്കതില്‍ താത്പര്യമില്ല. കാരണം ഒന്നു് : ഡിസ്ക് പാര്‍ട്ടീഷന്‍ ചെയ്യണം. മെനക്കേടു് . രണ്ടു് : റീബൂട്ട് ചെയ്യണം, ഒന്നില്‍ നിന്നും മറ്റേതിലേക്കു് പോകാന്‍. മൂന്നു് : ഹാര്‍ഡ് ഡിസ്കില്‍ സ്ഥലം കമ്മി. ഇതാകുമ്പോള്‍ എക്സ്റ്റേണല്‍ ഡിസ്കില്‍ സംഭവം ഒപ്പിക്കാം. നാലു് : ലാപ്ടോപ്പിന്റെ ഡിസ്ക് ഫോര്‍മാറ്റ് ചെയ്യേണ്ടി വന്നാലും ഉബുന്ദുവിനു് ഒന്നും പറ്റുകയില്ല. അഞ്ചു് : ഉബുന്ദുവിനെ അതേ പോലെ പൊക്കിക്കൊണ്ടു് പോയി എന്റെ മറ്റേ ലാപ്ടോപ്പിലും ഉപയോഗിക്കാം. ആറു് : സിസ്റ്റം മെമ്മറി അഡ്ജസ്റ്റ് ചെയ്തു് പെര്‍ഫോമന്‍സ് ഇവാല്യുവേറ്റ് ചെയ്യാം.

ഇനി എന്തിനു് ഉബുന്ദു ? വേറെയെന്തൊക്കെ കിടക്കുന്നു . അവരെനിക്കു് സീഡി അയച്ചുതന്നു എന്നതു് ലളിതമായ ഉത്തരം.

വെര്‍ച്ച്വല്‍ബോക്സ് ഒരു നരിയാണു് കേട്ടോ .

ദാ ആ കീബോര്‍ഡ് തന്നെ, പിന്നെയും

Disclaimer: Use at your own discretion. I sparely use this. I normally use the keyboard with the joiners. But, at times when we need to input these characters while in a discussion, it comes handy. So I share it here. If you fear it will create data inconsistency , please dont use this.

അതേ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് തന്നെ, പക്ഷെ ആണവനാണെന്നു് മാത്രം . ആണവചില്ല് ഉദ്പാദിപ്പിക്കാന്‍ ഒരു മാര്‍ഗ്ഗം കൂടി. എല്ലാവരും (സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ് അടക്കം) എന്നു് മുതല്‍ ആണവചില്ല് ഉദ്പാദിപ്പിച്ചുതുടങ്ങുന്നു അന്നു് മുതല്‍ ഞാനും തുടങ്ങും. അതു്വരെ കാത്തിരിക്കാന്‍ ക്ഷമയില്ലാത്തവര്‍ക്കായി ഇതു് സമര്‍പ്പിക്കുന്നു.

പതിവു് പോലെ വിന്‍ഡോസ് എക്സ് പി എസ്പി ടു, വിസ്ത തുടങ്ങിയവര്‍ക്കു് മാത്രം

(ആണവചില്ലിനെ ഞാനിന്നും എതിര്‍ക്കുന്നു. എങ്കിലും ഇതാണല്ലോ ഒരു പുതിയ സ്റ്റാന്‍ഡേര്‍ഡ് എന്ന തീര്‍ച്ചയുള്ളതു് കൊണ്ടാണീ സാഹസം. തത്ക്കാലം അഞ്ജലിഓള്‍ഡ് ലിപി എന്ന ഫോണ്ട് തന്നെ (ഏവൂരാന്‍ ഫോര്‍ക്ക് ചെയ്ത രചന, മീര ഇത്യാദി ഫോണ്ടുകളും) ഉപയോഗിക്കാന്‍ തയ്യാറുള്ളവരും തന്നെപ്പോലെ മറ്റുള്ളവരും അങ്ങനെയുള്ള ഫോണ്ടേ ഉപയോഗിക്കാവൂ എന്നു് കരുതുന്നവരും മാത്രം ഈ കീബോര്‍ഡ് ഡ്രൈവര്‍ ഉപയോഗിക്കുക )

MLALTCIL.ZIP

رالمنوف راﻟﻤﻨﻮف

را ل م ن وف را ﻟ ﻤ ﻨ ﻮف

The heading (in Arabic) is encoded using different codepoints. The different forms (isolated, medial, initial and final ) are given different codepoints . So it is possible to represent the text without any shaping engine also. The characters also join using the shaping engine, resulting in different binaries for the same text. That’s why Normalization is very important in Unicode texts. As this is the case, why can’t we have codepoints for our MalayalaM (മലയാളം) postbase va,la,ya,ra -signs, reph etc. Security issues are to be taken care at a different level. The arguments against awarding atomic codepoints for any character of visual independence is void, if we consider the Arabic codepoints.

മറ്റു് ഭാഷകള്‍ക്കൊന്നുമില്ലാത്ത സെക്യൂരിറ്റി പ്രശ്നങ്ങള്‍ നമ്മുടെ മലയാളത്തിനുണ്ടോ ? അതോ നമ്മള്‍ ആരേക്കാളും പ്രശ്നക്കാരാണോ ? ഒരു പഠനസഹായി എഴുതിയുണ്ടാക്കാന്‍ അക്ഷരമാലയിലെ എല്ലാ ചിഹ്നങ്ങളും ഒറ്റയ്ക്കൊറ്റയ്ക്ക് കാണിക്കാന്‍ പറ്റണം. അതിനു് ഒരു ജോയ്നറൊക്കെ വേണമെന്നു് വന്നാല്‍ കഷ്ടമല്ലേ.

ഇപ്പഴത്തെ രീതി മാറ്റണമെന്നല്ല, കോഡ്പോയന്റ് തന്നെന്നു് വച്ചു് ആകാശം വീഴുകയൊന്നുമില്ല എന്നാണു് അറബിക് ഉദാഹരണം നല്‍കുന്ന സൂചന.

അമ്മായ്യ‍്യേ എന്നും അമ്മായ‍്യേ എന്നും വിളിക്കാം

ഇതു് വൃത്തിയായി കാണണമെങ്കില്‍ വിസ്തയും കാര്‍ത്തികയും മതിയെന്നാണു് എനിക്കു് തോന്നുന്നതു്. അല്ലെങ്കില്‍ ലിനക്സും ജി-02 ഫോണ്ടുകളും(ആദ്യത്തേതിനു് എന്നാലും പ്രശ്നം കണ്ടേക്കാം ജി-02-ല്‍).

വിസ്തയിലെ യൂണിസ്ക്രൈബും കാര്‍ത്തികയും എക്സ്പിയിലിട്ടു് പരീക്ഷിച്ചതാണു്. സംഭവം സക്സസ്. പക്ഷെ അതു് മൈക്രോസോഫ്റ്റിന്റെ ലൈസന്‍സിനു് വിരുദ്ധമാണെന്നു് തോന്നുന്നു.

So the ZWJ is not yet obsolete in Malayalam and never going to be !

Meera and Vista

Meera_g02 (the one released for Linux) can work with Vista in a basic manner now. See the Flickr photo for a screenshot. As the release was intended for a Linux based system, there are some spacing issues. But Malayalam rendering is perfect (I couldn’t find a nuance yet, even ചില്ലു് is working fine).

Common sense still prevails !

There are still persons who think. Here is the proof.
Why I passed on a free 32-inch LCD/Plasma TV

How to call Ammayyey

ammay’ye അമ്മായി്യേ എന്നെഴുതാനുള്ള പാടായിരുന്നു. യ കഴിഞ്ഞിട്ട് എനിക്കു് പോസ്റ്റ് ബേസ് യ (യ സൈന്‍) കിട്ടണം !
അമ്മായിയെ ഒന്നു വിളിക്കാനാ..
യ യ-സൈന്‍ ഈക്വല്‍സ് യ്യ എന്നു് യൂണിക്കോഡ് തീരുമാനിച്ചതിന്റെ ഫലം. അമ്മായിയെ ഒന്നു് കൊളോക്ക്വില്‍ വിളിക്കാന്‍ പറ്റാണ്ടായി.

Meaning change example using ZWNJ in Malayalam

Mr Cibu had challenged in his blog to find an example in Malayalam which brings meaning change with and without using ZWNJ.
An example was posted, no reply for that yet.
We all know, normally there wont be any meaning change, because there existed the type-writer script in Malayalam in which the reader has to interpret the meaning of the word according to the context. This script was only used by the official purposes and was rejected by the mainstream public. Any move to revive the script will bring strong resistance from the language lovers.

One reason that was told for the Atomic encoding was the meaning change theory.
eg: vanyavanika
Now I bring a similar example for non-joiners (This example is as acceptable as the vanyavanika,kanvalayam,manvikshobham examples),
sad_vaaram (means good week– with non-joiner) സദ്​വാരം and sa_dvaaram (means with hole– without non joiner)സദ്വാരം . As there is no graphically independent Cil available for da, atomic encoding is not possible here, though da has a Cilling behaviour.
What is the solution here ?
A non-joining candrakkala ?
An atomic postbase va ?
Or is there a move to make the virama non-joining ?

These questions remain un-answered .
And a solution for this is not attempted.

The real solution for this and the chillus is the legalization of the current sequences. The joiners and non-joiners must become atleast second class citizens. And they must not be thrown out by any standard applications. There is no problem in IDN also with the existing sequences, as the joiners are mapped to null string. There wont be any compatibility issues and security threats.

But some persons told me that we have to use sat(സത്) instead of sad(സദ്).I can’t agree to it. We use sad_vaartha, sad_vichaaram, sambad_vyavasttha etc.
Even if that is the case(sat is to be used), I shall bring another example:
sat_varam (good blessing, nalla varam) and satvaram (speedy) the
സത്​വരം , സത്വരം pair.
I think if we dig it more , we may find more pairs. Just we have to look into the postbase , prebase, belowbase conjuncts. If a non-expert like me can find these, experts can find more.
But there is no point in finding these pairs. If we preserve the (non)joiners, the issue never arise.
So one reason for atomic chillu encoding is void .

And if we look into all the stated available reasons for atomic chillus one by one, all of these are, according to me, simply excuses, not reasons.

[The real reason is “The Govt of India requested it. And the Govts of Kerala supported it”. Please tell us that openly. There was no need of these “mock” sessions.]

The basic argument that Cils are independent is void, because a glyph of Cil-ya is not in use. The very reference used to “prove” the independent nature of Cils, presents the Cilling property of YA using an example kaay_kaRikaL(കായ്​കറികള്‍).

As there is no independent glyph for Cil-Y, atomic encoding is not possible

Let’s make the applications not remove/strip the joiners by suitable amendment in the standard. This is a solution and this is the solution.
If the vendors need their applications compliant to the standard, they will make necessary changes. There are open source solutions already working with the preserved joiners. These vendors also can follow the suit.

Bad workers always blame their tools”

Why Malayalam Bloggers are called fools ?

“Don’t be upset by heading. It was an intentional statement. There is a plain simple reason for that. It is…”

“You have started blogging in Unicode before the Govt sites officially shifted to Unicode”

and Why it is a foolishness ?

“Now you have to convert your existing data to the new Unicode”

Unicode is not new, and why we have to convert the data. Unicode Stability Policy assures us backward compatibility.

“Not for Malayalam and Myanmar. Your Chillu sequences will be deprecated. So better convert your data to the new standard”

What if we don’t convert ? We were assured about the data integrity. That’s why we switched from Ascii to Unicode. If we were to use a converter every now and then, why can’t we stay in  ASCII/ISCII etc

“That’s why you are called fools. Why should you believe Unicode Stability Policy when you have no say in any technical matters”

Do we have to wait till the Govt sites accept Unicode to start blogging/wiki-ing ?

“Ask C-DAC”

ദൈവങ്ങളുടെ നാട്ടിലേക്ക് !

വീണ്ടും ഒരു അവധിക്കാലം. ഇത്തവണയും അതു് ദൈവങ്ങളുടെ സ്വന്തം നാട്ടിലേക്കു് തന്നെ. ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണാതെ എന്താഘോഷം ! അതു്കൊണ്ട് എല്ലാ അവധികളും നാട്ടില്‍ തന്നെ. പവ്വര്‍കട്ടിന്റെ, കൊതുകുകളുടെ, പാര്‍ട്ടിക്കാരുടെ, ജനായത്തത്തിന്റെ നാടു്… വിദേശത്തു് “സുഖിക്കാന്‍” പോയ നാട്ടുകാര്‍ക്കു് വോട്ടും വോയ്സും ഇല്ലാത്ത നാടു്… പരസ്യത്തില്‍ മാത്രം ദൈവത്തെ സിംഗുലറാക്കിയ നാടു്… എല്ലാം തങ്ങളുടെ കഴിവു്കൊണ്ടുണ്ടായതാണെന്നു് വിശ്വസിച്ചുവശായവരുടെ നാടു്…എല്ലാം “തങ്ങളുമാരു”ടെ കഴിവു്കൊണ്ടുണ്ടായതാണെന്നു് വിശ്വസിക്കുന്നവരുടെയും നാടു്…എണ്ണിയാലൊടുങ്ങാത്ത ദൈവങ്ങളുള്ള നാടു്… അതും പോരാഞ്ഞു് ആള്‍ദൈവങ്ങളുടെയും നാടു്. പാര്‍ട്ടിമെമ്പറായിപ്പോയതു് കൊണ്ടു് ദൈവത്തെ തള്ളിപ്പറയേണ്ടിവരുന്നവരുടെ നാടു്. ആരാന്റെ പറമ്പില്‍ മാളിക പണിയുന്നവന്റെ നാടു്. സ്വന്തം അമ്മയ്ക്കു് ഭ്രാന്തു് വന്നാല്‍ മുങ്ങിക്കളഞ്ഞു് തള്ളിപ്പറയുന്നവന്റെ നാടു്.
ആളുകളെ പട്ടിണിക്കിട്ടു് ആനകളെ തീറ്റിപ്പോറ്റിവളര്‍ത്തുന്ന മൃഗസ്നേഹികളുടെ നാടു്. ആനകള്‍ക്കു് മദം പൊട്ടുന്നതു് ആഘോഷമാക്കുന്ന നാടു്.. ജീവന്‍ തൃണവല്‍ക്കരിച്ചും വിശ്വാസപ്രമാണങ്ങള്‍ക്കു് വേണ്ടി പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവരുടെ നാടു്.. സഹജീവികള്‍ക്കു് വേണ്ടി എന്തു് ചെയ്യാനും മടിയില്ലാത്തവരുടെയും നാടു്…
ദൈവങ്ങളുടെ നാടു്. എന്റെയും..

[കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ കുറേ നാളത്തേക്കു് എന്റെ ശല്യമുണ്ടാവില്ല എന്നു് വിവക്ഷ]

എങ്ങനെ കോപ്പിയടി തടയാം

അമിതു് അഗര്‍വാള്‍ എന്ന പ്രശസ്ത ബ്ലോഗര്‍ ഇതിനെ പറ്റി തന്റെ ബ്ലോഗില്‍ എഴുതിയിരിക്കുന്നു.

Digital Inspiration എന്ന ബ്ലോഗിലേക്കു് 

നമ്മുടെ ബ്ലോഗു് ആരെങ്കിലും അടിച്ചുമാറ്റിയാല്‍ എന്തു് ചെയ്യണം ?

ആദ്യം “കള്ളനു്” ഒരു “പൊളൈറ്റ് മെയില്‍” അയക്കുക, സാധനം മാറ്റാന്‍ പറഞ്ഞ്. മാറ്റിയാല്‍ പ്രശ്നം തീര്‍ന്നു.

മാറ്റിയില്ലെങ്കില്‍ അടുത്തപടി നോക്കുക.. വിശദമായി അദ്ദേഹത്തിന്റെ ബ്ലോഗിലുണ്ടു്. മുഴുവനായും അടിച്ചുമാറ്റരുതു് എന്നു് അവിടെ എഴുതിവെച്ചിട്ടുണ്ട്. അല്ലെങ്കി എപ്പ അടിച്ചൂന്നു് ചോയ്​ച്ചാപ്പോരേ..