ഉബുന്ദു വിന്‍ഡോസില്‍ – എന്തിനു് ?

ഞാന്‍ ഉബുന്ദു വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്തു . എന്തിനു് ?

ലാപ്ടോപ് വാങ്ങിയപ്പോള്‍ വിന്‍ഡോസ് അതില്‍ ഉണ്ടായിരുന്നു. കളയുന്നതെന്തിനു് ? കാശു് കൊടുത്തു് വാങ്ങിയതല്ലേ . പക്ഷെ ഓഫീസും മറ്റു സാമഗ്രികളും വാങ്ങാന്‍ ഇനിയും കാശു് കൊടുക്കണമത്രേ. എന്നാല്‍ പിന്നെ സണിന്റെ വെര്‍ച്ച്വല്‍ബോക്സ് ഡവുണ്‍ലോഡ് ചെയ്തു് ഉബുന്ദു അതില്‍ ഓടിക്കാം. ഉബുന്ദു ഒന്നു പരീക്ഷിക്കുകയും ചെയ്യാം. എന്തിനു് വിന്‍ഡോസിന്റെ മീതെ ? വേറെ പാര്‍ട്ടീഷന്‍ ഉണ്ടാക്കി അതില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പോരെയെന്നു് സംശയിക്കാം. എനിക്കതില്‍ താത്പര്യമില്ല. കാരണം ഒന്നു് : ഡിസ്ക് പാര്‍ട്ടീഷന്‍ ചെയ്യണം. മെനക്കേടു് . രണ്ടു് : റീബൂട്ട് ചെയ്യണം, ഒന്നില്‍ നിന്നും മറ്റേതിലേക്കു് പോകാന്‍. മൂന്നു് : ഹാര്‍ഡ് ഡിസ്കില്‍ സ്ഥലം കമ്മി. ഇതാകുമ്പോള്‍ എക്സ്റ്റേണല്‍ ഡിസ്കില്‍ സംഭവം ഒപ്പിക്കാം. നാലു് : ലാപ്ടോപ്പിന്റെ ഡിസ്ക് ഫോര്‍മാറ്റ് ചെയ്യേണ്ടി വന്നാലും ഉബുന്ദുവിനു് ഒന്നും പറ്റുകയില്ല. അഞ്ചു് : ഉബുന്ദുവിനെ അതേ പോലെ പൊക്കിക്കൊണ്ടു് പോയി എന്റെ മറ്റേ ലാപ്ടോപ്പിലും ഉപയോഗിക്കാം. ആറു് : സിസ്റ്റം മെമ്മറി അഡ്ജസ്റ്റ് ചെയ്തു് പെര്‍ഫോമന്‍സ് ഇവാല്യുവേറ്റ് ചെയ്യാം.

ഇനി എന്തിനു് ഉബുന്ദു ? വേറെയെന്തൊക്കെ കിടക്കുന്നു . അവരെനിക്കു് സീഡി അയച്ചുതന്നു എന്നതു് ലളിതമായ ഉത്തരം.

വെര്‍ച്ച്വല്‍ബോക്സ് ഒരു നരിയാണു് കേട്ടോ .

Advertisements

6 Comments

 1. Posted മേയ് 16, 2008 at 9:24 pm | Permalink

  മൈക്രോസോഫ്റ്റിന്റെ “വിര്‍ച്വല്‍ പിസി” – യോ വിര്‍ച്വല്‍ സെര്‍വര്‍ – ഓ ഉപയഗിച്ചു നോക്കൂ . അടിപോളിയാ . മൈക്രോസോഫ്റ്റിന്റെ സൈറ്റില്‍ നിന്നു ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യാം . ഞാനും വിന്‍ഡോസിന്റെ മുകളില്‍ ആണ് ഉബുണ്ടു ഉപയോഗിക്കുന്നത്

 2. Posted മേയ് 19, 2008 at 6:08 am | Permalink

  റാല്‍മിനോവ് നന്ദി..

  മറ്റൊരു സോഫ്റ്റ്‌വെയര്‍ VMware-ന്റെ സെര്‍വര്‍-ഉം പ്ലെയര്‍-ഉം ആണ്: ഇതിന്റെ ഗുണം മുന്‍കൂര്‍-ആയീ തയ്യാറാക്കി വച്ചിരിക്കുന്ന സിസ്റ്റം ( virtual appliance ) കിട്ടുമെന്നുള്ളതാണ്. ഈ ലിങ്ക് ഒന്നു നോക്കൂ http://www.vmware.com/appliances/

  പിന്നെ, വുബി ഉപയോഗിച്ചു നോക്കിയോ? ഒന്നാമത്തെ മെനക്കേടു് മാറികിട്ടും. പിന്നെ CD-യും വേണ്ട. ലിങ്ക് ഇവിടെ (http://wubi-installer.org/)

 3. Posted ജൂലൈ 20, 2008 at 8:55 pm | Permalink

  ഞാനിതു് മൂന്നും പരീക്ഷിച്ചു. VMWARE appliance ന്റെ vmdk file എടുത്തു് വെര്‍ച്ച്വല്‍ബോക്സില്‍ ഉപയോഗിക്കുക എന്നതാണു് എന്റെ രീതി. വീയെംവേര്‍ അനാവശ്യമായി റിസോര്‍സസ് ഉപയോഗിക്കുന്നു, വെറുതെയിരിക്കുമ്പോഴും ! വിന്‍ഡോസ് വീയെമ്മുകള്‍ വിര്‍ച്ച്വല്‍ പീസിയില്‍ ഓടിക്കാന്‍ നല്ലതാണു്.

  വുബി കുഴപ്പമില്ല. പക്ഷെ ഹാര്‍ഡിയില്‍ ഒരു apt-get update നു് ശേഷം വളരെ പാടു് പെട്ടാണു് സിസ്റ്റം ബൂട്ട് ചെയ്യാന്‍ പറ്റിയതു്. ബൂട്ട് ലോഡറില്‍ ലേബല്‍ ഉപയോഗിക്കുന്നതു് കൊണ്ടുണ്ടായ പ്രശ്നം. അതു് മാറ്റി സാധാ /dev/hda5 രീതിയിലേക്കു് മാറിയാണു് കഷ്ടിച്ചു് രക്ഷപ്പെട്ടതു്.അതിനി വേറെ ലാപ്​ടോപ്പിലേക്കു് പൊക്കാന്‍ പറ്റുമോയെന്നു് നോക്കിയില്ല !

 4. Posted ഓഗസ്റ്റ് 23, 2008 at 7:31 pm | Permalink

  thanx

 5. രാഹുല്‍
  Posted ഒക്ടോബര്‍ 25, 2010 at 5:43 pm | Permalink

  മ് ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഒരു യുഎസ് ബി മതി യു.എസ്.ൂിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകും അതാകുമ്പോള്‍ കൊണ്ടു നടക്കാവുന്ന ഒരു പോര്‍ട്ടബിള്‍ കമ്പ്യൂട്ടര്‍ ആകും.!!!! അതും 1 ജിബി പെന്‍ഡ്രൈവില്‍ പോലും പരീക്ഷിച്ചു നോക്കൂ. pendrivelinux എന്ന സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്
  http://www.4logics.info

 6. ഷിജു
  Posted ഡിസംബര്‍ 25, 2010 at 9:25 pm | Permalink

  സോറി ഞാന്‍ ഉപയോഗിക്കുന്നതു്‌ ഉബന്‍ഡു ആണ്‌. വിര്‍ചുവല്‍ ബോക്സില്‍ വിന്‍ഡോസ് xp മുതല്‍ വിന്‍ഡോസ് 7 വരെയും സെര്‍‌വര്‍ OS ഉം. കൂടുതല്‍ സെക്യുര്‍ മള്‍‌ട്ടിപ്പില്‍ ഡെസ്ക്ടോപ്പ് (Workspace Switcher) ഉപയോഗിക്കാനും എളുപ്പം.


അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: