“ദേശാഭിമാനി”യും “ദീപിക”യും മൊബൈല്‍ ഫോണില്‍ വായിക്കാം

പലര്‍ക്കും അറിയാവുന്നതാകാം. എങ്കിലും ഒരു ഒഫീഷ്യല്‍ ഡോക്യുമെന്റ് എവിടെയും കാണാത്തതു് കൊണ്ടാണീ കുറിപ്പു്.

നോക്കിയ സിമ്പ്യന്‍ സീരിസ് 60 വി 3 ഫോണുള്ളവര്‍ക്കു് പരീക്ഷിക്കാവുന്നതാണു്. പരീക്ഷിച്ച മൊബൈലുകള്‍ E71,E51, N80 IE.

ദേശാഭിമാനി ഉപയോഗിക്കുന്ന ഫോണ്ടായ MLW-TTRevathi ഫോണിന്റെ മെമ്മറി കാര്‍ഡിലുള്ള ഫോണ്ട് ഫോള്‍ഡറില്‍ ഇടുക.ദീപിക ഉപയോഗിക്കുന്ന ഫോണ്ടായ ML-TTKarthika ഫോണിന്റെ മെമ്മറി കാര്‍ഡിലുള്ള ഫോണ്ട് ഫോള്‍ഡറില്‍ ഇടുക.  e:\resource\fonts. ഫോണ്‍ വേണമെങ്കില്‍ ഒന്നു് റീസ്റ്റാര്‍ട്ട് ചെയ്തോളൂ.

യുണിക്കോഡ് ഫോണ്ടുപയോഗിക്കുന്ന മലയാളം സൈറ്റുകള്‍ ശരിക്കു് വായിക്കാന്‍ പറ്റില്ല. കാണാന്‍ മാത്രമേ പറ്റൂ. മാതൃഭൂമി സൈറ്റ് ഉദാഹരണത്തിനു് കാണിച്ചിട്ടുണ്ടു്. എന്റെ ബ്ലോഗ് സ്പോട്ട് ബ്ലോഗ് “മലയാളത്തില്‍ കാണണമെങ്കില്‍” രചന ഫോണ്ട് നേരത്തേ പറഞ്ഞ ഫോള്‍ഡറില്‍ ഇടുക.

Advertisements

9 Comments

 1. Posted ഏപ്രില്‍ 2, 2009 at 3:09 pm | Permalink

  എന്റെ കയ്യിൽ ഇ63 ആണ്. അതിൽ സിംബ്യൻ വ് 3.0 ആണ് അതിൽ റിസോഴ്സസിൽ ഫോണ്ട്സ് എന്നൊരു ഫോൽഡർ ഇല്ല. അപ്പോൾ ഞാനത് ഉണ്ടാക്കി അതിൽ ഫോണ്ടുകൾ ഇട്ടു. എന്നിട്ടും വായിക്കാൻ പറ്റുന്നില്ല!
  വല്ല രക്ഷയുമുണ്ടോ?
  -സു-

 2. Posted ഏപ്രില്‍ 2, 2009 at 3:48 pm | Permalink

  ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്തുനോക്കു. അല്ലെങ്കില്‍ മൊബിപോക്കറ്റ് റീഡര്‍ ഇന്‍സ്റ്റാള്‍ ചെയ്തുനോക്കൂ.

  ഇ63 യില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ യാതൊരു കാരണവുമില്ല.
  ഇന്ത്യാവിഷനും കൈരളി പീപ്പിള്‍ സൈറ്റുകളും ഞാന്‍ ഇപ്രകാരം വളരെ എളുപ്പത്തില്‍ വായിക്കുന്നു.
  മനോരമയില്‍ വാര്‍ത്തയുടെ വിശദരൂപം ഇപ്രകാരം വായിക്കാം. അവരുടെ സൈറ്റിന്റെ ഫോണ്ട് സെറ്റിങ് ശരിയല്ല.
  e:\resource\fonts

 3. Posted ഏപ്രില്‍ 11, 2009 at 4:13 pm | Permalink

  ഒരു രക്ഷയുമില്ല, റൽമീ.
  ഇനി എനിക്കറിയാഞ്ഞിട്ടാണോ എന്നാണ് സംശയം.

  -സു

 4. noufal
  Posted ഏപ്രില്‍ 22, 2009 at 9:26 am | Permalink

  എന്റെ കയ്യിൽ ഇ71 ആണ്. അതിൽ സിംബ്യൻ വ് 3.0 ആണ് അതിൽ റിസോഴ്സസിൽ ഫോണ്ട്സ് എന്നൊരു ഫോൽഡർ ഇല്ല. വല്ല രക്ഷയുമുണ്ടോ?

 5. Posted ഏപ്രില്‍ 22, 2009 at 7:29 pm | Permalink

  ചിത്രം ഇ71 ന്റെ സ്ക്രീന്‍ഷോട്ടാണു്.

 6. Sree
  Posted ജൂണ്‍ 11, 2009 at 12:41 pm | Permalink

  പുതിയ അറിവുകള്‍ക്കു നന്ദി……
  മലയാള മനോരമയുടെ മനോരമഓണ്‍ലൈന്‍‌.കോം കാണാന്‍ ഏതു ഫോണ്ടാണുപയോഗിയ്ക്കേണ്ടത്?….

 7. Posted മേയ് 6, 2010 at 11:57 am | Permalink

  പരീക്ഷണം വിജയകരം. ഇപ്പോ മലയാളം പത്രങ്ങള്‍ അടിപൊളിയായി വായിക്കാം. നന്ദി

 8. Posted ജൂണ്‍ 27, 2010 at 8:50 am | Permalink

  എൻ 82വിലൊ?

 9. രാഹുല്‍
  Posted ഒക്ടോബര്‍ 25, 2010 at 5:47 pm | Permalink

  ഇതിന്റെ ഒന്നും ആവശ്യമില്ല. ഒപേര മിനി ഡൌണ്‍ലോഡ് ചെയ്യുക. എന്നിട്ട് അതിന്റെ അഡ്രസ് ബാറില്‍ config: എന്ന് ടൈപ്പ് ചെയ്ത് ലോഡ് ചെയ്യുക അപ്പോള്‍ ഒരു മെനു വരും അതില്‍ അവസാനത്തെ ഓപ്ഷനായി വ്യൂ കോപ്ലക്സ് സ്ക്രിപ്റ്റ് എന്ന ഓപ്ഷന്‍ അമര്‍ത്തുക. അപ്പോള്‍ ഏത് ഫോണായാലും ചൈനീസ് ഫോണുകള്‍ അടക്കം മലയാളം വളരെ വ്യക്തമായി കിട്ടുന്നതായി കാണാം.
  http://www.4logics.info ടീം.
  സമര്‍പ്പിക്കുന്നത് ഫോര്‍ലോജിക്സ് ടീം


One Trackback/Pingback

 1. […] “??????????”??? “?????”??? ??????? ??????? ????????? Click here to cancel […]

അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: