Category Archives: Blogroll

വ്വെബ് എന്റെ ഇഷ്ടത്തിനു് !!!

1. അരോചകങ്ങളായ പോപ്പപ്പുകളുടെ ഒരു കാലമുണ്ടായിരുന്നു… 2. മലയാള ഓണ്‍ലൈന്‍ പത്രങ്ങള്‍ പരസ്യമില്ലാതെ വായിക്കാനും വയ്യായിരുന്നു… 3. നാം എന്ത് ചെയ്യുന്നു എന്നന്വേഷിച്ചു് നടക്കുന്ന കുക്കികളും കുറവല്ലായിരുന്നു… 4. ഓരോ പത്രങ്ങള്‍ക്കും ഓരോ ഫോണ്ടുകള്‍.. ഇതൊക്കെ നാം ഡൗണ്‍ലോഡ് ചെയ്യണം… ഫയര്‍ഫോക്സിലൂടെ ഇതിനൊക്കെ പരിഹാരമായി എന്നു് സന്തോഷിച്ചിരിക്കുമ്പോഴാണു് മലയാളം വായിക്കാന്‍ കുറച്ചു് ബുദ്ധിമുട്ടനുഭവപ്പെട്ടതു്. 1. ചില്ലുകള്‍ കൃത്യമായി വരുന്നില്ല !! 2. ചില തലക്കെട്ടുകള്‍ (എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം ഉള്‍പ്പെടെ !) കൃത്യമായി റെന്‍ഡര്‍ ചെയ്യുന്നില്ല.. എന്റെ […]

How I embedded Malayalam font in my Blog

Recently I started writing blogs in Malayalam(my mother tongue).. I really enjoyed writing. Initially I had problems with the default keyboard provided byWindows.. So I decided to extend the keyboard.. Used the Microsoft Keyboard Layout Creator and created a new keyboard that is used by the Supersoft-Web.. Using the Alt-Gr key I am able to […]

സംവരണം ഉന്നതവിദ്യാഭ്യാസരംഗത്ത്

അങ്ങനേയിരിക്കുമ്പോള്‍ എനിക്ക് തോന്നിയതാണ്.. എന്തായാലും ഉന്നതവിദ്യാഭ്യാസരംഗത്ത് സംവരണം കൊണ്ടുവരാന്‍ തീരുമാനിച്ചു. വിദ്യാഭ്യാസമന്ത്രിയാണെങ്കില്‍ നാഴികയ്ക്ക് നാല്‍പത് വട്ടം എല്ലാവരോടും കുട്ടികളെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ക്കാന്‍ ഉപദേശിക്കുന്നു.അങ്ങനേയിരിക്കുമ്പോള്‍ എനിക്ക് തോന്നിയതാണ്.. സര്‍ക്കാര്‍ സ്കൂളില്‍ നാം കുട്ടികളെ വിടാം. നമുക്കെന്ത് തരും? ഇത് വിലപേശലിന്റെ കാലമല്ലേ..സര്‍ക്കാര്‍ സ്കൂളില്‍ ഇല്ലായ്മകള്‍ക്ക് നടുവില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സംവരണം തരുമോ? സ്കൂളുകളെ ഗ്രേഡ് ചെയ്യുക. മോശം ഗ്രേഡ് സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ ഗ്രേസ് മാര്‍ക്ക്!! ഇങ്ങനത്തെ ഒരോഫറെങ്കിലും കൊടുത്താലേ ഗ്രാമീണസര്‍ക്കാര്‍ സ്കൂളുകളില്‍ നല്ല കുട്ടികളെ […]

Excuse me

This has become the most used phrase in the recent times.. The next contestant is ‘sorry’. And the worst part of it is that these are considered as polite words. People are shamelessly looking for excuses. ‘I overslept’, ‘I didnt know that…’, ‘I didnt mean to…’ If one is to get a prestigious award, one […]

What is the fun in using ZWJ, ZWNJ, ZWS …

What is the fun in using ZWJ, ZWNJ, ZWS et al , if only to be found stripped by many browsers and text editors ! If these ‘control’ characters are allowed to be entered in any context, it should remain there. It should be considered in sorting , collation etc. If we have to amend […]

സ്മാർട്ട് സിറ്റി

കാക്കനാട്ട് ഏതോ സിറ്റി വരണൂന്ന് കേട്ടു. ഭാര്യേടെ കെട്ടുതാലിയൊഴിച്ചൊള്ളതെല്ലാം തൊലച്ച് ഞാനും കൊറച്ച് സ്ഥലം വാങ്ങി. ഇപ്പോ കേക്കണൂ , സിറ്റി വരണൂന്നൊള്ളത് നേരന്ന്യെ പക്ഷേ അത് കാക്കനാട്ടാണോ കാസർഗോട്ടാണോന്ന് തിട്ടല്ല്യാത്രേ..ഇനീപ്പോ കാക്കനാട്ട് തന്ന്യാച്ചാലും അവിടെ എന്തോ ഐട്ടി മാത്രള്ളൂത്രേ.. വേറെ വല്ല കെട്ടിടൂം പണിയാനാ പരിപാട്യാച്ചാൽ അതിന് വെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചാ മതി പോലും!! മുന്നും പിന്നും നോക്കാതെ ഓരോന്നിൽ പോയി ചാടീതിനുള്ള ശിക്ഷ!!! Technorati Tags: smartcity, ralminov, മലയാളം, malayalam

ദൈവനാമത്തില്‍

സര്‍വചരാചരങ്ങളേയും കാത്തുരക്ഷിച്ച് പരിപാലിക്കുന്ന സര്‍വശക്തന് സ്തുതി. ഈ കാണുന്ന പ്രപഞ്ചവ്യവസ്ഥ തന്നത്താന്‍ ഇവോള്‍വ് ചെയ്തുവെന്ന് യുക്തി !!! എനര്‍ജി സൃഷ്ടിക്കപ്പെടുന്നില്ല, നശിപ്പിക്കപ്പെടുന്നില്ലെന്ന് ശാസ്ത്രം.. അറിവുകളോ ? ഗുരുത്വാകര്‍ഷണതത്വം എങ്ങനെ വെളിവായി? ആ അറിവ് അന്നു മുതല്‍ വെളിവാക്കപ്പെട്ടു… ആര്‍ വെളിവാക്കി? യുക്തി ഉപയോഗിക്കൂ…. ശരി, സര്‍വശക്തനായ ദൈവത്തിന് മറ്റ് സിമിലര്‍ ദൈവങ്ങളെ ഉണ്ടാക്കിക്കൂടേയെന്ന് !!! അതല്ലെങ്കില്‍ തന്നത്താന്‍ നശിപ്പിച്ചുകൂടേയെന്ന്….—–യുക്തി ഇതെല്ലാം ഒറ്റയ്ക്ക് പരിപാലിക്കാന്‍ കെല്‍പുള്ളവന്‍ എന്തിന് വേറേ ദൈവങ്ങളെ സൃഷ്ടിക്കണം എന്നതല്ലേ യുക്തി..പ്രപഞ്ചം പരിപാലിക്കാന്‍ ഒരു സര്‍വശക്തന്‍ […]

മതചിഹ്നങ്ങള്‍ സ്കൂളുകളിൽ

അകത്തളത്തിലൊരു സംവാദം..മതചിഹ്നങ്ങള്‍ സ്കൂളുകളില്‍…മതത്തേപ്പറ്റി ഘോരം ഘോരം ചര്‍ച്ച.. ഏതോ സ്കൂളില്‍ കുട്ടികളെ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കുന്നില്ല പോലും.. അത് യൂണിഫോം എന്ന കോണ്‍സെപ്റ്റിന് വിരുദ്ധമാണെന്നും അതിനാല്‍ നിരോധനം അനുവദനീയം എന്ന് ഒരു പക്ഷം.. അത് ഭരണഘടന നല്‍കിയ സ്വാതന്ത്ര്യത്തെ നിഷേധിക്കലാണെന്ന് മറ്റൊരു പക്ഷം.. എനിക്കിതിലെന്ത് കാര്യം? എന്റെ പരിമിതമായ അറിവ് ശരിയാണെങ്കില്‍ സൗദി അറേബ്യയിലെ പെണ്‍ പള്ളിക്കൂടങ്ങളില്‍ കുട്ടികള്‍ ക്ലാസ്സില്‍ അബായ ധരിക്കാറില്ല..അത് ഞാന്‍ മനസ്സിലാക്കിയത് മക്കയില്‍ ഒരു സ്കൂളില്‍ തീപ്പിടുത്തത്തില്‍ കുറച്ച് കുട്ടികള്‍ മരിച്ച വാര്‍ത്ത […]

It is time to replace freeship with scholarship

I believe its high time that the freeship be replaced with scholarship in the professional education. Students should sustain their merit to enjoy the educationa subsidy they enjoy. Only because a student ‘wrote’ the entrance examination, the Govt , need not bear all his expenses for 4-5 years. Why the students who continue their education […]

Debt Kills !

We may not realise until it kills us. First it kills our pride, then it kills us completely. We have to learn to live with our ability. Not everyone is born equal. Everyone is different. We can be motivated by others’ success, not depressed. Piling up riches for future is going on , on one […]

ശ്രീധനം

ഈയടുത്ത് “ദയ” കാണാനിടയായി… അതിൽ ദയ തന്നെ അടിമച്ചന്തയിൽ വിൽക്കുന്ന ഒരു സീനുണ്ട്. അവളുടെ മഹിമകളൊക്കെ വർണിച്ചുകൊണ്ട്… അത് കണ്ടപ്പോൾ എനിക്ക് തോന്നിയത് വിവാഹക്കമ്പോളത്തിൽ തങ്ങളെത്തന്നെ വിൽക്കുന്ന അഭ്യസ്തവിദ്യരായ നമ്മുടെ ചെറുപ്പക്കാരെയാണ്. ആര് കൂടുതൽ സ്ത്രീധനം കൊണ്ടുവരുന്നുവോ അവർക്ക് ചെറുക്കനെ സ്വന്തമാക്കാം !!! പണമായോ അമേരിക്കൻ വിസയായോ എങ്ങനേയും കൊടുക്കാം… ആത്മാഭിമാനം ഉണ്ടെന്ന് ഞെളിയുന്നവരും ഇവിടെ എത്തുമ്പോൾ നാട്ടുനടപ്പിനെ പഴി ചാരുന്നു.. ആരെങ്കിലും കേക്ക്ണുണ്ടോ ആവോ?

Amazing Thought !!!

This poem was nominated poem of 2005 for the best poem, written by an African kid………amazing thought!!! When I born, I Black, When I grow up, I Black, When I go in Sun, I Black, When I scared, I Black, When I sick, I Black, And when I die, I still black.. And you White […]

Onam, The Hijacked Harvest Festival

Onam was celebrated by the Keralites as a harvest festival…By adding a myth of Mahabali, the entire Keralites are constantly mocked at.. The myth goes such.. Mahabali was an ‘asura’ King . He was a great ruler and a man of word and principles.. The devas got jealous (!), they pleaded Lord Vishnu, read God, […]

Footsteps

I present here a fictious story inspired me on ‘Positive Thinking’. I am not sure about the author of the story. A man who is constantly in trouble, prays to god one day and due to his persistent and dedicated prayer, the Almighty appears in front of him and pleasingly tells him “my dear, do […]

തീവ്രവാദം

നല്ല മനുഷ്യരാണ് തീവ്രവാദികളാവുന്നത്‌. നന്മ തനിക്ക്‌ മാത്രം പോര എന്ന തോന്നലാണു തുടക്കത്തില്‍ അവരെ നയിക്കുന്നത്‌.അങ്ങനെ അവര്‍ പോരാട്ടങ്ങളിലേക്ക്‌ നയിക്കപ്പെടുന്നു.പക്ഷെ പരാജയങ്ങളും യുദ്ധമുന്നണിയിലെ അനുഭവങ്ങളും അയാളെ മാറ്റിമറിക്കുന്നു.ആയുധത്തിന് ഒരു കുഴപ്പമുണ്ട്‌.അത്‌ ഭീതി ജനിപ്പിക്കുന്നു.ആക്രമിക്കപ്പെടുമെന്ന ഭീതിയാല്‍ ആക്രമിക്കുന്നു.ലക്ഷ്യത്തില്‍ നിന്നും താന്‍ വ്യതിചലിക്കുന്നത്‌ അയാള്‍ തിരിച്ചറിയുന്നില്ല. ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുന്നു എന്ന അബദ്ധന്യായം തന്നെത്തന്നെ വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നു.പിന്നീട്‌ താന്‍ ചെയ്യുന്നത്‌ വെറും പ്രതികാരം മാത്രമാണെന്ന തിരിച്ചറിവ്‌ വരുമ്പോഴേക്കും ഇനിയൊരു തിരിച്ചുപോക്കില്ല എന്ന യാഥാര്‍ത്ഥ്യം അയാള്‍ മനസ്സിലാക്കുന്നു.

വൺഡേ മാത്രം

വന്ദേ മാതരം എന്താ വൺഡേ മാത്രം മതിയോ ? ദേശഭക്തി അളക്കുവാനുള്ള കോൽ (ഖേൽ?). നമ്മുടെ ശ്രീധരേട്ടൻ അത് പാടാനറിയാതെ വിഷമിച്ചൂത്രേ… ആ സീൻ എനിക്ക് കാണാൻ പറ്റിയില്ല.. വൺഡേ മാത്രം ആക്ക്യാലുള്ള കൊഴപ്പാണേ… ചെലർക്ക് കാണാപ്പാഠം അറിയാത്ത കാരണം എഴുതി വായിക്ക്യാത്രേ… ഇനി ച്ചെലർക്ക് അർത്ഥം അങ്ങ്ട് മാറ്റിക്കൊടുത്താ മതി, എവട വേണേലും പാടിക്കോളും.. എന്നോടാരും പാടാൻ പറഞ്ഞില്ല.. കൈച്ചിലായി.. മറ്റുള്ളോരെ മക്കാറാക്കി ഇരിക്കാലോ… ഏത്….

രണ്ട് തൊഴിലന്വേഷകര്‍

സര്‍, ഒരു ജോലിയന്വേഷിച്ച് വന്നതാണ്. എന്ത് ജോലി… എന്ത് ജോലിയും ചെയ്യാം സര്‍.. ആറ് മാസമായി വന്നിട്ട്… ശരി, ഒരു മൂന്ന് മാസം നോക്കട്ടെ, 600 റിയാല്‍ വച്ച്.. എന്താ… സര്‍, വിസയ്ക്ക് കുറേ കാശായി.. കുറച്ചെന്തങ്കിലും കൂട്ടിക്കിട്ടിയാല്‍….. സര്‍, എന്റെ പേര് ……….., ഞാന്‍ താങ്കളുടെ കമ്പനിയില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്നു. എന്ത് ജോലി… ഞാന്‍ നല്ലൊരു സെയില്‍സ് മേനാണ്..എനിക്ക് താങ്കളുടെ കമ്പനിയേയും ഉല്‍പ്പന്നങ്ങളേയും പറ്റി ഉത്തമബോധ്യമുണ്ട്.. അവ നന്നായി വിറ്റഴിക്കാന്‍ എനിക്ക് സാധിക്കുമെന്നും.. ശരി, ഒരു […]

ഏകീകൃത ക്രിമിനല്‍ കോഡ്

ഏകീകൃത സിവില്‍ കോഡ് എന്ന അലമുറ കൂടെക്കൂടെ കേള്‍ക്കാറുണ്ട്.. എന്നാല്‍ നിലവിലുള്ള(?) ഏകീകൃത ക്രിമിനല്‍ കോഡ് പാലിക്കപ്പെടുന്നുണ്ടോ ? പാവപ്പെട്ടവന് ഒരു കോഡ്, പണക്കാരന് വേറൊരു കോഡ്, രാഷ്ട്രീയക്കാരന് ഇനിയൊരെണ്ണം, സന്ന്യാസിക്ക് വേറൊന്ന്, മൊല്ലാക്കമാര്‍ക്ക് മറ്റൊന്ന് … എന്തോരം കോഡാ… ഇതല്ലേ കേട് ? യൂണീക്കോഡ് തന്നെ നാം തല്ല് കൂടി യുണിക്കേടാക്കുന്ന ലക്ഷണമുണ്ട്(ഓഫ് ടോപ്പിക്)…