Category Archives: സംവാദം

മൊബൈലില്‍ മലയാളം ! (അറിയാത്തവരോടു്)

ഗള്‍ഫ് എഡിഷന്‍ സിമ്പ്യന്‍ നോക്കിയ ഫോണുകളുപയോഗിക്കുന്ന മലയാളം എസ്സെമ്മെസ് അയയ്ക്കാന്‍ താത്പര്യമുള്ളവര്‍ക്കു് മാത്രമുള്ള കുറിപ്പു്. ഇന്‍ഡി എസ്സെമ്മെസ് 2 (IndiSMS)സൌജന്യമായി ലഭ്യമാണു്. S60V3ലും S60V2ലും J2ME ലും ഇതിപ്പോള്‍ ലഭ്യമാണു്. ആക്റ്റിവേഷന്‍ സൌജന്യമാണു്. ഇന്റര്‍നാഷണല്‍ ഉപഭോക്താക്കള്‍ തങ്ങളുടെ ഫോണിന്റെ IMEI കോഡ് എറ്റേണോ സപ്പോട്ടിനു് ഈമെയിലയച്ചാണു് ആക്റ്റിവേറ്റ് ചെയ്യേണ്ടതു്. ഫൊണറ്റിക് കീബോഡും നേറ്റിവ് കീബോഡും ഉപയോഗിക്കാവുന്നതാണു്. ഇനി സൌദിയിലെ stc വരിക്കാരോടു് മാത്രമായി സ്വകാര്യം. നിങ്ങള്‍ക്കു് സൌജന്യമായി മലയാളം എസ്സെമ്മെസ് അയയ്ക്കണമെങ്കില്‍ stconline ലെ അറബിക് ഭാഷ […]

ചില കോപ്പിറൈറ്റ് സംശയങ്ങള്‍

ഞാന്‍ കുറെ കാശു് മുടക്കി ഒരു “കുടില്‍” മേഞ്ഞു. നന്നായി “ലാന്റ്​സ്കേപ്പിങ” ചെയ്തു. സഞ്ചാരിയായ ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ അതിന്റെ ചിത്രമെടുത്തു. ആര്‍ക്കാണു് കോപ്പിറൈറ്റ് ? ഒരു ദുരന്തത്തില്‍ പെട്ടു് കിടക്കുന്ന എന്റെ ചിത്രം ഒരു പത്രറിപ്പോര്‍ട്ടര്‍ എടുക്കുന്നു. ആര്‍ക്കാണു് കോപ്പിറൈറ്റ് ? ഞാന്‍ ടീവിയില്‍ കാണിക്കുന്ന പാചകക്കൂട്ടു് ഒരാള്‍ ബ്ലോഗ് ചെയ്യുന്നു. ആര്‍ക്കാണു് കോപ്പിറൈറ്റ് ? ആര്‍ക്കറിയണം !

നിങ്ങളില്‍ മോഷ്ടിക്കാത്തവര്‍..

കണ്ടന്റ് മോഷണം സര്‍വ്വസാധാരണമായിരിക്കുന്നു. വിന്‍ഡോസും വേര്‍ഡുമൊക്കെ ഫ്രീയായി ഉപയോഗിക്കുന്നതു് പോലെ.MP3 പാട്ടുകള്‍ Download ചെയ്തു് ആസ്വദിക്കുന്നവര്‍ക്കും വ്യാജ സീഡി കാശുകൊടുത്തു വാങ്ങി കാണുന്നവര്‍ക്കും തന്റെ ഒരു സൃഷ്ടി ആരെങ്കിലും അടിച്ചുമാറ്റിയാല്‍ വലിയ വിഷമമാണു് ! ഇനി അതിനു് വല്ല അവാര്‍ഡോ മറ്റോ കിട്ടിയാലോ ?പിന്നെ പറയുകയും വേണ്ട. തനിക്കു് മാത്രം ന്യായീകരണമുണ്ടു് എല്ലാത്തിനും, മറ്റാര്‍ക്കും അതു് പാടില്ല !

നിങ്ങള്‍ക്കതു് പറയാനുള്ള അര്‍ഹതയില്ല

സര്‍, ഇതു് ശരിയല്ല. ഈ ലോണ്‍ അപകടമാണു്. നീ ഞങ്ങള്‍ക്കു് വോട്ട് ചെയ്തതാണോ? 1.അതെ. എന്നാല്‍ നിനക്കതു് പറയാനുള്ള അര്‍ഹതയില്ല. കാരണം തെരഞ്ഞെടുപ്പിനു് മുമ്പേ പാര്‍ട്ടി ഇതു് അംഗീകരിച്ചു് കഴിഞ്ഞതാണു്. 2.അല്ല, ഞാന്‍ മറുപക്ഷത്തിനാണു് ചെയ്തതു്. എന്നാല്‍ നിനക്കതു് പറയാനുള്ള അര്‍ഹതയില്ല. കാരണം നിങ്ങളുടെ പാര്‍ട്ടിയും ഇതു് അംഗീകരിച്ചിട്ടുള്ളതാണു്. 3.അല്ല, ഞാന്‍ മൂന്നാംപക്ഷത്തിനാണു് ചെയ്തതു്. എന്നാല്‍ നിനക്കതു് പറയാനുള്ള അര്‍ഹതയില്ല. കാരണം നിങ്ങളുടെ പാര്‍ട്ടിയും ഇതു് അംഗീകരിച്ചിട്ടുള്ളതാണു് ദേശീയതലത്തില്‍. 4.ഞാന്‍ വോട്ട് ചെയ്തിട്ടില്ല. എന്നാല്‍ നിനക്കതു് പറയാനുള്ള […]

ചില ജോയിനര്‍ തമാശകള്‍

മോഹന്ലാല് രമേശ്ചെന്നിത്തല കൊയ്രാള ജോസ്തോമസ് അമൃത്സര് ഈ തമാശ വായിക്കണമെങ്കില്‍ രചനയോ അഞ്ജലിയോ വേണം. ഇതില്‍ മോഹന്‍ലാലിനെ മാത്രം നമുക്കു് രക്ഷിച്ചാല്‍ മതിയോ? അടിസ്ഥാനപ്രശ്നം ചില്ലുണ്ടാവാത്തതല്ല. അനാവശ്യകൂട്ടക്ഷരങ്ങളുണ്ടാവുന്നതാണു്. അതു് ചില്ല് എന്‍കോഡ് ചെയ്തു് പരിഹരിക്കാനാവില്ല. പ്ര (പ്​രാന്തു്, പ്റാവു് ) എന്നെഴുതാന്‍ പ്​ര മതിയെങ്കില്‍ ഞായറ്, മലര് (ര്‍) എഴുതാനും ര് joiner മതി.

Challenging Atomic Chillu encoding

1.Cils are independent graphically. [It is true for 6 Cils. But no glyph for Cil-Y is discovered yet, though many authentic texts mention about it.. and there are more consonants like T, D, ZH which have ‘Cil’-ing behaviour also] and if this ‘graphical’ independence is to be considered, it applies to the reph, prebase/postbase/belowbase signs […]

സംവരണം ഉന്നതവിദ്യാഭ്യാസരംഗത്ത്

അങ്ങനേയിരിക്കുമ്പോള്‍ എനിക്ക് തോന്നിയതാണ്.. എന്തായാലും ഉന്നതവിദ്യാഭ്യാസരംഗത്ത് സംവരണം കൊണ്ടുവരാന്‍ തീരുമാനിച്ചു. വിദ്യാഭ്യാസമന്ത്രിയാണെങ്കില്‍ നാഴികയ്ക്ക് നാല്‍പത് വട്ടം എല്ലാവരോടും കുട്ടികളെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ക്കാന്‍ ഉപദേശിക്കുന്നു.അങ്ങനേയിരിക്കുമ്പോള്‍ എനിക്ക് തോന്നിയതാണ്.. സര്‍ക്കാര്‍ സ്കൂളില്‍ നാം കുട്ടികളെ വിടാം. നമുക്കെന്ത് തരും? ഇത് വിലപേശലിന്റെ കാലമല്ലേ..സര്‍ക്കാര്‍ സ്കൂളില്‍ ഇല്ലായ്മകള്‍ക്ക് നടുവില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സംവരണം തരുമോ? സ്കൂളുകളെ ഗ്രേഡ് ചെയ്യുക. മോശം ഗ്രേഡ് സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ ഗ്രേസ് മാര്‍ക്ക്!! ഇങ്ങനത്തെ ഒരോഫറെങ്കിലും കൊടുത്താലേ ഗ്രാമീണസര്‍ക്കാര്‍ സ്കൂളുകളില്‍ നല്ല കുട്ടികളെ […]

What is the fun in using ZWJ, ZWNJ, ZWS …

What is the fun in using ZWJ, ZWNJ, ZWS et al , if only to be found stripped by many browsers and text editors ! If these ‘control’ characters are allowed to be entered in any context, it should remain there. It should be considered in sorting , collation etc. If we have to amend […]

ദൈവനാമത്തില്‍

സര്‍വചരാചരങ്ങളേയും കാത്തുരക്ഷിച്ച് പരിപാലിക്കുന്ന സര്‍വശക്തന് സ്തുതി. ഈ കാണുന്ന പ്രപഞ്ചവ്യവസ്ഥ തന്നത്താന്‍ ഇവോള്‍വ് ചെയ്തുവെന്ന് യുക്തി !!! എനര്‍ജി സൃഷ്ടിക്കപ്പെടുന്നില്ല, നശിപ്പിക്കപ്പെടുന്നില്ലെന്ന് ശാസ്ത്രം.. അറിവുകളോ ? ഗുരുത്വാകര്‍ഷണതത്വം എങ്ങനെ വെളിവായി? ആ അറിവ് അന്നു മുതല്‍ വെളിവാക്കപ്പെട്ടു… ആര്‍ വെളിവാക്കി? യുക്തി ഉപയോഗിക്കൂ…. ശരി, സര്‍വശക്തനായ ദൈവത്തിന് മറ്റ് സിമിലര്‍ ദൈവങ്ങളെ ഉണ്ടാക്കിക്കൂടേയെന്ന് !!! അതല്ലെങ്കില്‍ തന്നത്താന്‍ നശിപ്പിച്ചുകൂടേയെന്ന്….—–യുക്തി ഇതെല്ലാം ഒറ്റയ്ക്ക് പരിപാലിക്കാന്‍ കെല്‍പുള്ളവന്‍ എന്തിന് വേറേ ദൈവങ്ങളെ സൃഷ്ടിക്കണം എന്നതല്ലേ യുക്തി..പ്രപഞ്ചം പരിപാലിക്കാന്‍ ഒരു സര്‍വശക്തന്‍ […]

മതചിഹ്നങ്ങള്‍ സ്കൂളുകളിൽ

അകത്തളത്തിലൊരു സംവാദം..മതചിഹ്നങ്ങള്‍ സ്കൂളുകളില്‍…മതത്തേപ്പറ്റി ഘോരം ഘോരം ചര്‍ച്ച.. ഏതോ സ്കൂളില്‍ കുട്ടികളെ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കുന്നില്ല പോലും.. അത് യൂണിഫോം എന്ന കോണ്‍സെപ്റ്റിന് വിരുദ്ധമാണെന്നും അതിനാല്‍ നിരോധനം അനുവദനീയം എന്ന് ഒരു പക്ഷം.. അത് ഭരണഘടന നല്‍കിയ സ്വാതന്ത്ര്യത്തെ നിഷേധിക്കലാണെന്ന് മറ്റൊരു പക്ഷം.. എനിക്കിതിലെന്ത് കാര്യം? എന്റെ പരിമിതമായ അറിവ് ശരിയാണെങ്കില്‍ സൗദി അറേബ്യയിലെ പെണ്‍ പള്ളിക്കൂടങ്ങളില്‍ കുട്ടികള്‍ ക്ലാസ്സില്‍ അബായ ധരിക്കാറില്ല..അത് ഞാന്‍ മനസ്സിലാക്കിയത് മക്കയില്‍ ഒരു സ്കൂളില്‍ തീപ്പിടുത്തത്തില്‍ കുറച്ച് കുട്ടികള്‍ മരിച്ച വാര്‍ത്ത […]