Category Archives: മലയാളം

ദേ , പിന്നേം ഫോണ്ട് എംബഡിങ്

ഇത്തവണ ഓപറയും ഫയര്‍ഫോക്ലുമാണു് ബ്രൌസറുകള്‍ . ഓപണ്‍റ്റൈപ് ഫോണ്ടുകള്‍ ചുമ്മാ ഹോസ്റ്റ് ചെയ്തു് സ്റ്റൈല്‍ ഷീറ്റില്‍ ലിങ്ക് ചെയ്താല്‍ മതിയാകും. ഹോസ്റ്റ് ചെയ്യുന്നതൊക്കെ കൊള്ളാം ലൈസന്‍സ് കൂടി ശ്രദ്ധിക്കണം എന്നു് മാത്രം. എന്റെ ഒരു സാമ്പിള്‍ സൈറ്റ് ഇതാ… ഫയര്‍ഫോക്സ് 3.5, ഓപറ 10 എന്നിവയാണു് പരീക്ഷിച്ചതു്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ഇംഗ്ലിഷില്‍… http://hacks.mozilla.org/2009/06/beautiful-fonts-with-font-face/ Advertisements

“ദേശാഭിമാനി”യും “ദീപിക”യും മൊബൈല്‍ ഫോണില്‍ വായിക്കാം

പലര്‍ക്കും അറിയാവുന്നതാകാം. എങ്കിലും ഒരു ഒഫീഷ്യല്‍ ഡോക്യുമെന്റ് എവിടെയും കാണാത്തതു് കൊണ്ടാണീ കുറിപ്പു്. നോക്കിയ സിമ്പ്യന്‍ സീരിസ് 60 വി 3 ഫോണുള്ളവര്‍ക്കു് പരീക്ഷിക്കാവുന്നതാണു്. പരീക്ഷിച്ച മൊബൈലുകള്‍ E71,E51, N80 IE. ദേശാഭിമാനി ഉപയോഗിക്കുന്ന ഫോണ്ടായ MLW-TTRevathi ഫോണിന്റെ മെമ്മറി കാര്‍ഡിലുള്ള ഫോണ്ട് ഫോള്‍ഡറില്‍ ഇടുക.ദീപിക ഉപയോഗിക്കുന്ന ഫോണ്ടായ ML-TTKarthika ഫോണിന്റെ മെമ്മറി കാര്‍ഡിലുള്ള ഫോണ്ട് ഫോള്‍ഡറില്‍ ഇടുക.  e:\resource\fonts. ഫോണ്‍ വേണമെങ്കില്‍ ഒന്നു് റീസ്റ്റാര്‍ട്ട് ചെയ്തോളൂ. യുണിക്കോഡ് ഫോണ്ടുപയോഗിക്കുന്ന മലയാളം സൈറ്റുകള്‍ ശരിക്കു് വായിക്കാന്‍ പറ്റില്ല. […]

എങ്ങനെ പുതിയ കീബോഡുണ്ടാക്കാം ? (വിന്‍ഡോസ്)

വേണ്ട ചേരുവകള്‍ 1. മൈക്രോസോഫ്റ്റ് കീബോഡ് ലേയൌട്ട് ക്രിയേറ്റര്‍ 2. വിന്‍ഡോസ് എക്സ് പി സര്‍വീസ് പാക്ക് 2 മുതല്‍ (ജനുവിന്‍ ) – (അല്ലാത്തതിലും നടക്കും..വിന്‍ഡോസ് 2000 മുതല്‍ ) 3. പൊതുവെ സ്റ്റാന്‍ഡേര്‍ഡ് ആയിട്ടുള്ള ഒരു ലേയൌട്ട്  (വേണമെന്നില്ല . എന്നാലും അതാണല്ലോ കൂടുതല്‍ ഉപകാരപ്രദം) ഇവിടെ ഞാന്‍ ഉപയോഗിക്കുന്നതു് സൂപ്പര്‍സോഫ്റ്റിന്റെ പേജില്‍ കണ്ട റെമിങ്ടണ്‍ ലേയൌട്ടാണു്. ചിത്രം വേണ്ടവര്‍ ഇവിടെ പോയി നോക്കുക. (സ്റ്റ മാറ്റി ക്‍ ഇട്ടു, Spl മാറ്റി നോണ്‍ജോയ്നിങ് […]

ദാ ആ കീബോര്‍ഡ് തന്നെ, പിന്നെയും

Disclaimer: Use at your own discretion. I sparely use this. I normally use the keyboard with the joiners. But, at times when we need to input these characters while in a discussion, it comes handy. So I share it here. If you fear it will create data inconsistency , please dont use this. അതേ ഇന്‍സ്ക്രിപ്റ്റ് […]

അമ്മായ്യ‍്യേ എന്നും അമ്മായ‍്യേ എന്നും വിളിക്കാം

ഇതു് വൃത്തിയായി കാണണമെങ്കില്‍ വിസ്തയും കാര്‍ത്തികയും മതിയെന്നാണു് എനിക്കു് തോന്നുന്നതു്. അല്ലെങ്കില്‍ ലിനക്സും ജി-02 ഫോണ്ടുകളും(ആദ്യത്തേതിനു് എന്നാലും പ്രശ്നം കണ്ടേക്കാം ജി-02-ല്‍). വിസ്തയിലെ യൂണിസ്ക്രൈബും കാര്‍ത്തികയും എക്സ്പിയിലിട്ടു് പരീക്ഷിച്ചതാണു്. സംഭവം സക്സസ്. പക്ഷെ അതു് മൈക്രോസോഫ്റ്റിന്റെ ലൈസന്‍സിനു് വിരുദ്ധമാണെന്നു് തോന്നുന്നു. So the ZWJ is not yet obsolete in Malayalam and never going to be !

Meera and Vista

Meera_g02 (the one released for Linux) can work with Vista in a basic manner now. See the Flickr photo for a screenshot. As the release was intended for a Linux based system, there are some spacing issues. But Malayalam rendering is perfect (I couldn’t find a nuance yet, even ചില്ലു് is working fine).

How to call Ammayyey

ammay’ye അമ്മായി്യേ എന്നെഴുതാനുള്ള പാടായിരുന്നു. യ കഴിഞ്ഞിട്ട് എനിക്കു് പോസ്റ്റ് ബേസ് യ (യ സൈന്‍) കിട്ടണം ! അമ്മായിയെ ഒന്നു വിളിക്കാനാ.. യ യ-സൈന്‍ ഈക്വല്‍സ് യ്യ എന്നു് യൂണിക്കോഡ് തീരുമാനിച്ചതിന്റെ ഫലം. അമ്മായിയെ ഒന്നു് കൊളോക്ക്വില്‍ വിളിക്കാന്‍ പറ്റാണ്ടായി.

ദാ ഒരു കീബോഡ് (ഇന്‍സ്ക്രിപ്റ്റ് തന്നെ)

പിന്നേം കീബോഡല്ല. ഇന്റലിജന്റ് അല്ലാത്ത പൊട്ടന്‍ കീബോഡ്. ഹ അടിച്ചാല്‍ ഹ കിട്ടും. ക അടിച്ചാല്‍ ക കിട്ടും ക ാ ക ് ക അടിച്ചാല്‍ കാക്ക കിട്ടും (എളുപ്പത്തിനു് ക ാ (ആള്‍ട്ട്) ക അടിച്ചാലും മതി) ആള്‍ട്ട് ചന്ദ്രക്കല നോണ്‍ജോയ്നിങ് ചന്ദ്രക്കല (വിശദീകരണമെഴുതാനുള്ള ഭാഷാവൈദഗ്ദ്ധ്യമില്ല, ക്ഷമിക്കണം) WITHOUT SHIFT ൊ 1 2 3 4 5 6 7 8 9 0 – ൃ BACKSPACE TAB ൌ ൈ […]

ദൈവങ്ങളുടെ നാട്ടിലേക്ക് !

വീണ്ടും ഒരു അവധിക്കാലം. ഇത്തവണയും അതു് ദൈവങ്ങളുടെ സ്വന്തം നാട്ടിലേക്കു് തന്നെ. ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണാതെ എന്താഘോഷം ! അതു്കൊണ്ട് എല്ലാ അവധികളും നാട്ടില്‍ തന്നെ. പവ്വര്‍കട്ടിന്റെ, കൊതുകുകളുടെ, പാര്‍ട്ടിക്കാരുടെ, ജനായത്തത്തിന്റെ നാടു്… വിദേശത്തു് “സുഖിക്കാന്‍” പോയ നാട്ടുകാര്‍ക്കു് വോട്ടും വോയ്സും ഇല്ലാത്ത നാടു്… പരസ്യത്തില്‍ മാത്രം ദൈവത്തെ സിംഗുലറാക്കിയ നാടു്… എല്ലാം തങ്ങളുടെ കഴിവു്കൊണ്ടുണ്ടായതാണെന്നു് വിശ്വസിച്ചുവശായവരുടെ നാടു്…എല്ലാം “തങ്ങളുമാരു”ടെ കഴിവു്കൊണ്ടുണ്ടായതാണെന്നു് വിശ്വസിക്കുന്നവരുടെയും നാടു്…എണ്ണിയാലൊടുങ്ങാത്ത ദൈവങ്ങളുള്ള നാടു്… അതും പോരാഞ്ഞു് ആള്‍ദൈവങ്ങളുടെയും നാടു്. പാര്‍ട്ടിമെമ്പറായിപ്പോയതു് കൊണ്ടു് ദൈവത്തെ […]

ചില കോപ്പിറൈറ്റ് സംശയങ്ങള്‍

ഞാന്‍ കുറെ കാശു് മുടക്കി ഒരു “കുടില്‍” മേഞ്ഞു. നന്നായി “ലാന്റ്​സ്കേപ്പിങ” ചെയ്തു. സഞ്ചാരിയായ ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ അതിന്റെ ചിത്രമെടുത്തു. ആര്‍ക്കാണു് കോപ്പിറൈറ്റ് ? ഒരു ദുരന്തത്തില്‍ പെട്ടു് കിടക്കുന്ന എന്റെ ചിത്രം ഒരു പത്രറിപ്പോര്‍ട്ടര്‍ എടുക്കുന്നു. ആര്‍ക്കാണു് കോപ്പിറൈറ്റ് ? ഞാന്‍ ടീവിയില്‍ കാണിക്കുന്ന പാചകക്കൂട്ടു് ഒരാള്‍ ബ്ലോഗ് ചെയ്യുന്നു. ആര്‍ക്കാണു് കോപ്പിറൈറ്റ് ? ആര്‍ക്കറിയണം !

പാഴ്വേല അഥവാ പാഴ്‍വേല

ചില്ല് എന്‍കോഡ് ചെയ്യാന്‍ ധാരണയായതായി അറിയുന്നു. ഴ യ്ക്ക് ചില്ലില്ലാഞ്ഞതു് കഷ്ടമായി. യു ടി സി യ്ക്കു് ഞാന്‍ സമര്‍പ്പിക്കാനുദ്ദേശിക്കുന്നതിനെ  പാഴ്വേലയെന്നു് വൃത്തിയായി വായിക്കാമായിരുന്നു.

എനിക്കും താ ഒരു അവാര്‍ഡ്

ചര്‍ച്ച ഒരു ഹോബിയാക്കിയതിനു് മര്യാദ വിട്ടു് പെരുമാറാത്തതിനു് അവാര്‍ഡുകളോടു് താല്‍പര്യമില്ലാത്തതു് കൊണ്ടു് ബുദ്ധിജീവിയായതു് കൊണ്ടു് മറുപടികള്‍ അര്‍ഹിക്കാത്ത കുറിപ്പുകളെഴുതുന്നതിനു് അജ്ഞാതനായിരിക്കുന്നതു് കൊണ്ടു് നിങ്ങളുടെ ഒരു സമാധാനത്തിനു് കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ഇംഗ്ലീഷില്‍ പഠിച്ചിട്ടു് മലയാളം എഴുതുന്നതിനു് ഞാനാരാ മോന്‍ !

നിങ്ങളില്‍ മോഷ്ടിക്കാത്തവര്‍..

കണ്ടന്റ് മോഷണം സര്‍വ്വസാധാരണമായിരിക്കുന്നു. വിന്‍ഡോസും വേര്‍ഡുമൊക്കെ ഫ്രീയായി ഉപയോഗിക്കുന്നതു് പോലെ.MP3 പാട്ടുകള്‍ Download ചെയ്തു് ആസ്വദിക്കുന്നവര്‍ക്കും വ്യാജ സീഡി കാശുകൊടുത്തു വാങ്ങി കാണുന്നവര്‍ക്കും തന്റെ ഒരു സൃഷ്ടി ആരെങ്കിലും അടിച്ചുമാറ്റിയാല്‍ വലിയ വിഷമമാണു് ! ഇനി അതിനു് വല്ല അവാര്‍ഡോ മറ്റോ കിട്ടിയാലോ ?പിന്നെ പറയുകയും വേണ്ട. തനിക്കു് മാത്രം ന്യായീകരണമുണ്ടു് എല്ലാത്തിനും, മറ്റാര്‍ക്കും അതു് പാടില്ല !

Learn to admit mistakes

No individual is free from making mistakes. Not every judgement can be correct. If and when we realize our mistakes, we must graciously admit those. We must be truthful always. I could convert my bitter experiences to better experiences by admitting the mistakes. Though these thoughts can be applied anywhere and everywhere , it becomes […]

നിങ്ങള്‍ക്കതു് പറയാനുള്ള അര്‍ഹതയില്ല

സര്‍, ഇതു് ശരിയല്ല. ഈ ലോണ്‍ അപകടമാണു്. നീ ഞങ്ങള്‍ക്കു് വോട്ട് ചെയ്തതാണോ? 1.അതെ. എന്നാല്‍ നിനക്കതു് പറയാനുള്ള അര്‍ഹതയില്ല. കാരണം തെരഞ്ഞെടുപ്പിനു് മുമ്പേ പാര്‍ട്ടി ഇതു് അംഗീകരിച്ചു് കഴിഞ്ഞതാണു്. 2.അല്ല, ഞാന്‍ മറുപക്ഷത്തിനാണു് ചെയ്തതു്. എന്നാല്‍ നിനക്കതു് പറയാനുള്ള അര്‍ഹതയില്ല. കാരണം നിങ്ങളുടെ പാര്‍ട്ടിയും ഇതു് അംഗീകരിച്ചിട്ടുള്ളതാണു്. 3.അല്ല, ഞാന്‍ മൂന്നാംപക്ഷത്തിനാണു് ചെയ്തതു്. എന്നാല്‍ നിനക്കതു് പറയാനുള്ള അര്‍ഹതയില്ല. കാരണം നിങ്ങളുടെ പാര്‍ട്ടിയും ഇതു് അംഗീകരിച്ചിട്ടുള്ളതാണു് ദേശീയതലത്തില്‍. 4.ഞാന്‍ വോട്ട് ചെയ്തിട്ടില്ല. എന്നാല്‍ നിനക്കതു് പറയാനുള്ള […]

ചില ജോയിനര്‍ തമാശകള്‍

മോഹന്ലാല് രമേശ്ചെന്നിത്തല കൊയ്രാള ജോസ്തോമസ് അമൃത്സര് ഈ തമാശ വായിക്കണമെങ്കില്‍ രചനയോ അഞ്ജലിയോ വേണം. ഇതില്‍ മോഹന്‍ലാലിനെ മാത്രം നമുക്കു് രക്ഷിച്ചാല്‍ മതിയോ? അടിസ്ഥാനപ്രശ്നം ചില്ലുണ്ടാവാത്തതല്ല. അനാവശ്യകൂട്ടക്ഷരങ്ങളുണ്ടാവുന്നതാണു്. അതു് ചില്ല് എന്‍കോഡ് ചെയ്തു് പരിഹരിക്കാനാവില്ല. പ്ര (പ്​രാന്തു്, പ്റാവു് ) എന്നെഴുതാന്‍ പ്​ര മതിയെങ്കില്‍ ഞായറ്, മലര് (ര്‍) എഴുതാനും ര് joiner മതി.

Analysing and Extending “Chill Effect” proposal

N.Ganesan proposed a visible atomic alternative named Malayalam Chillu Sign to solve the present problems in Malayalam Unicode due to the invisible and strippable joiners. I am trying to analyse the proposal here. Advantages: 1.Only one extra codepoint is to be encoded. 2.The visibility and null-string mapping of the joiners are solved. 3.With equivalence mapping […]

Challenging Atomic Chillu encoding

1.Cils are independent graphically. [It is true for 6 Cils. But no glyph for Cil-Y is discovered yet, though many authentic texts mention about it.. and there are more consonants like T, D, ZH which have ‘Cil’-ing behaviour also] and if this ‘graphical’ independence is to be considered, it applies to the reph, prebase/postbase/belowbase signs […]