മൊബൈലില്‍ മലയാളം ! (അറിയാത്തവരോടു്)

ഗള്‍ഫ് എഡിഷന്‍ സിമ്പ്യന്‍ നോക്കിയ ഫോണുകളുപയോഗിക്കുന്ന മലയാളം എസ്സെമ്മെസ് അയയ്ക്കാന്‍ താത്പര്യമുള്ളവര്‍ക്കു് മാത്രമുള്ള കുറിപ്പു്. ഇന്‍ഡി എസ്സെമ്മെസ് 2 (IndiSMS)സൌജന്യമായി ലഭ്യമാണു്. S60V3ലും S60V2ലും J2ME ലും ഇതിപ്പോള്‍ ലഭ്യമാണു്. ആക്റ്റിവേഷന്‍ സൌജന്യമാണു്.

ഇന്റര്‍നാഷണല്‍ ഉപഭോക്താക്കള്‍ തങ്ങളുടെ ഫോണിന്റെ IMEI കോഡ് എറ്റേണോ സപ്പോട്ടിനു് ഈമെയിലയച്ചാണു് ആക്റ്റിവേറ്റ് ചെയ്യേണ്ടതു്.

ഫൊണറ്റിക് കീബോഡും നേറ്റിവ് കീബോഡും ഉപയോഗിക്കാവുന്നതാണു്.

ഇനി സൌദിയിലെ stc വരിക്കാരോടു് മാത്രമായി സ്വകാര്യം. നിങ്ങള്‍ക്കു് സൌജന്യമായി മലയാളം എസ്സെമ്മെസ് അയയ്ക്കണമെങ്കില്‍ stconline ലെ അറബിക് ഭാഷ തെരഞ്ഞെടുത്തു് മലയാളത്തില്‍ എഴുതിയാല്‍ മതി. അറബിയും മലയാളവും യുണിക്കോഡാണു് ഉപയോഗിക്കുന്നതു് എന്നതാണു് ഇതിനു് കാരണം.

Advertisements

11 Comments

 1. Posted ഡിസംബര്‍ 8, 2008 at 12:08 pm | Permalink

  റാൽമ്യേ, ടിപ്പിൻ നന്ദി.
  മലയാളം എസെമ്മ്മസ് അയക്കുമ്പോൾ കിട്ടുന്നവൻ മലയാളം ഫോണ്ട് വേണോ? അതും പഴയ താഴ്ന്ന നില്വാരത്തിലുള്ള ഫോണുകളിൽ വായിക്കാൻ പറ്റുമോ?
  നോക്യ എൻ 81, ക്മ്യൂണിക്കേറ്റർ എന്നിവയിൽ മലയാളം സൈറ്റുകൾ ലഭിക്കാൻ എന്താ ചെയ്യേണ്ടത്? അറിയുമൊ?
  ഞാൻ അഞ്ജലിയെ അതിലിടാൻ ശ്രമിച്ചു. വിജയിച്ചില്ല. എങ്ങനെ അഞ്ജലിയെ ഈ ഫോണുകളിൽ കയറ്റാം? (ഏത് യൂണിക്കോഡ് ഫോണ്ടായാലും വിരോധമില്ല)
  -സു-

 2. Posted ഡിസംബര്‍ 9, 2008 at 4:26 am | Permalink

  ഇന്‍ഡി എസ്സെമ്മെസ് എന്ന പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രം മതി. വായിക്കാനും എഴുതാനും അതുകൊണ്ടു് പറ്റും, മലയാളം മാത്രമല്ല , മറ്റു ചില ഇന്ത്യന്‍ ഭാഷകളും.

  മലയാളം സൈറ്റുകള്‍ വായിക്കാന്‍ എന്നാല്‍ അത്ര എളുപ്പത്തില്‍ സാദ്ധ്യമല്ല, ഇന്ത്യന്‍ ഫോണുകളില്‍ സാദ്ധ്യമാണോ എന്നറിയില്ല. ഈ കുറിപ്പു് എസ്സെമ്മെസിനെ പറ്റി മാത്രം.

 3. Posted ഡിസംബര്‍ 9, 2008 at 9:56 am | Permalink

  അത്ര എളുപ്പത്തില്‍ സാദ്ധ്യമല്ല” Write here even if it is difficult Ralminov. Would like to try. I will try after installing the IndiSMS.

 4. Posted ഡിസംബര്‍ 9, 2008 at 10:04 pm | Permalink

  സുനില്‍,
  നോക്കിയ ഫോണിന്റെ ബ്രൌസറില്‍ ഫോണ്ട് തെരഞ്ഞെടുക്കാനുള്ള സൌകര്യമില്ല. അതിനാല്‍ മലയാളം കാണണമെങ്കില്‍ ഡിഫോള്‍ട്ട് ഫോണ്ടില്‍ മലയാളവും തിരുകിക്കയറ്റുക മാത്രമേ മാര്‍ഗ്ഗമുള്ളു. ഡിഫോള്‍ട്ട് ഫോണ്ടിന്റെ അതേ പേരുള്ള ഫോണ്ട് മെമ്മറി കാര്‍ഡിലെ ഫോണ്ട് ഫോള്‍ഡറിലുണ്ടെങ്കില്‍ കാര്‍ഡിലുള്ള ഫോണ്ടിനാണു് മുന്‍തൂക്കം കിട്ടുക. എന്റെ ഇപ്പോഴത്തെ ഫോണിന്റെ ഡിഫോള്‍ട്ട് ഫോണ്ടിന്റെ പേരു് Nokia Hindi S60 എന്നാണു്. അപ്പോള്‍ ഈ ഫോണ്ടിനെ കോപ്പി ചെയ്തു് ഫോണ്ട് ഫോര്‍ജിലോ ലാബിലോ ഇട്ടു് മലയാളം കയറ്റി വിടണം. എന്നിട്ടു് ഇതു് മെമ്മറി കാര്‍ഡിലെ ഫോണ്ട് ഫോള്‍ഡറില്‍ ഇടണം. ഫോണ്‍ റീബൂട്ട് ചെയ്യുക. മലയാളം വായിക്കാന്‍ (അക്ഷരങ്ങള്‍ കാണാന്‍ !) പറ്റിയേക്കും.
  ഇതു് സീരീസ് 60 ഫോണിലെ കാര്യമാണു്. സീരീസ് 80 യിലെ സൂത്രം അറിയില്ല.

 5. Posted ഡിസംബര്‍ 10, 2008 at 11:17 am | Permalink

  entammE.. athu kuRach praSnamaaNallO. aadyam poodyam ellaam paThikkaNam(FontForge)!

 6. YSIRAJUDEEN
  Posted സെപ്റ്റംബര്‍ 15, 2010 at 12:13 pm | Permalink

  എന്റെ ഫൊൺ നോക്കിയ N70യാണു ദുബായിൽ
  നിന്നു കോണ്ട്‌വന്നത്.ഇതിൽ മലയാളം ഫോണ്ട്
  ഇൻസ്റ്റാൾ ചൈയ്തു മലയാളം സൈറ്റുകൾ വായിക്കാൻ പറ്റുമൊ?

 7. Saji baby
  Posted ഡിസംബര്‍ 4, 2010 at 1:14 am | Permalink

  I am using Nokia E 61, E71, and E72

  I can read malayalam on my mobile.
  Manorama Fonts loaded on the memory card and can read the malayalam from mnorama website.

  I am presently on a project of making Malayalam Bible for the Symbian Mobile.
  It is under progress and working on the above 3 models very well.

  Also thinking of making a new fonts specifically for (malayalam) mobile use

  Also a new key board.
  Need someone to help me to do this.

 8. Riyas Chentrappinni
  Posted മാര്‍ച്ച് 24, 2011 at 11:22 am | Permalink

  യൂണികോഡ് ഉപയോഗിക്കുന്ന എല്ലാ മലയാളം സൈറ്റുകളും വായിക്കുന്നതിനായി OPERA 5.1 ഇന്‍സ്റ്റാള്‍ ചെയ്യുക. അതിന്‍റെ അഡ്രസ് ബാറില്‍ ‘config:’ എന്ന് ടൈപ്പ് ചെയ്ത് കിട്ടുന്ന അവസാന Option (Use bitmap…), yes എന്ന് കൊടുക്കുക….
  ഇനി opera restart ചെയ്താല്‍ എല്ലാ സൈറ്റുകളും വായിക്കാവുന്നതാണ്.
  riyas@chentrappinni.com

 9. Posted ഓഗസ്റ്റ് 14, 2011 at 10:59 am | Permalink

  my mobile nokia E5 support malayalam laugage

 10. റഹിം
  Posted ഒക്ടോബര്‍ 4, 2011 at 11:08 am | Permalink

  എന്റെ മൊബൈല്‍ ഫോണില്‍[acer e 130] മലയാളം വായിക്കാന്‍ പറ്റുമോ?

 11. അബിന്‍
  Posted ഏപ്രില്‍ 15, 2012 at 7:37 pm | Permalink

  എന്‍റെ മൊബൈല്‍ nokia E6-00, ഈ ഫോണില്‍ മലയാളം വായിക്കാന്‍ എന്ത് ചെയ്യണം …???


അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: