ദൈവങ്ങളുടെ നാട്ടിലേക്ക് !

വീണ്ടും ഒരു അവധിക്കാലം. ഇത്തവണയും അതു് ദൈവങ്ങളുടെ സ്വന്തം നാട്ടിലേക്കു് തന്നെ. ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണാതെ എന്താഘോഷം ! അതു്കൊണ്ട് എല്ലാ അവധികളും നാട്ടില്‍ തന്നെ. പവ്വര്‍കട്ടിന്റെ, കൊതുകുകളുടെ, പാര്‍ട്ടിക്കാരുടെ, ജനായത്തത്തിന്റെ നാടു്… വിദേശത്തു് “സുഖിക്കാന്‍” പോയ നാട്ടുകാര്‍ക്കു് വോട്ടും വോയ്സും ഇല്ലാത്ത നാടു്… പരസ്യത്തില്‍ മാത്രം ദൈവത്തെ സിംഗുലറാക്കിയ നാടു്… എല്ലാം തങ്ങളുടെ കഴിവു്കൊണ്ടുണ്ടായതാണെന്നു് വിശ്വസിച്ചുവശായവരുടെ നാടു്…എല്ലാം “തങ്ങളുമാരു”ടെ കഴിവു്കൊണ്ടുണ്ടായതാണെന്നു് വിശ്വസിക്കുന്നവരുടെയും നാടു്…എണ്ണിയാലൊടുങ്ങാത്ത ദൈവങ്ങളുള്ള നാടു്… അതും പോരാഞ്ഞു് ആള്‍ദൈവങ്ങളുടെയും നാടു്. പാര്‍ട്ടിമെമ്പറായിപ്പോയതു് കൊണ്ടു് ദൈവത്തെ തള്ളിപ്പറയേണ്ടിവരുന്നവരുടെ നാടു്. ആരാന്റെ പറമ്പില്‍ മാളിക പണിയുന്നവന്റെ നാടു്. സ്വന്തം അമ്മയ്ക്കു് ഭ്രാന്തു് വന്നാല്‍ മുങ്ങിക്കളഞ്ഞു് തള്ളിപ്പറയുന്നവന്റെ നാടു്.
ആളുകളെ പട്ടിണിക്കിട്ടു് ആനകളെ തീറ്റിപ്പോറ്റിവളര്‍ത്തുന്ന മൃഗസ്നേഹികളുടെ നാടു്. ആനകള്‍ക്കു് മദം പൊട്ടുന്നതു് ആഘോഷമാക്കുന്ന നാടു്.. ജീവന്‍ തൃണവല്‍ക്കരിച്ചും വിശ്വാസപ്രമാണങ്ങള്‍ക്കു് വേണ്ടി പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവരുടെ നാടു്.. സഹജീവികള്‍ക്കു് വേണ്ടി എന്തു് ചെയ്യാനും മടിയില്ലാത്തവരുടെയും നാടു്…
ദൈവങ്ങളുടെ നാടു്. എന്റെയും..

[കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ കുറേ നാളത്തേക്കു് എന്റെ ശല്യമുണ്ടാവില്ല എന്നു് വിവക്ഷ]

Advertisements

അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: