സ്വകാര്യ ഈമെയിലുകള്‍ പബ്ലിഷ് ചെയ്യുമ്പോള്‍…

സ്വകാര്യ ഈമെയിലുകള്‍ പബ്ലിഷ് ചെയ്യുമ്പോള്‍…

 • ആര്‍ക്കാണു് കോപ്പിറൈറ്റ് ?
 • അയച്ചയാളുടെ സമ്മതമില്ലാതെ അതു് ചെയ്യാമോ ?

ഈ സംശയത്തിനാധാരം ഞാന്‍ ഒരാള്‍ക്കയച്ച ഈമെയില്‍ അദ്ദേഹം പബ്ലിഷ് ചെയ്തതാണു്. അതും അയച്ചയാളുടെ പേരില്ലാതെ. അദ്ദേഹം എന്റെ അപേക്ഷ പരിഗണിച്ചു് അതു് മായ്​ച്ചു കളഞ്ഞു. നന്ദി. ഒരു ബ്ലോഗറായ ഞാന്‍ ഒരു മെയിലയക്കുമ്പോള്‍ അതു് പ്രസിദ്ധീകരണയോഗ്യമല്ലാത്തതു് കൊണ്ടായിരിക്കും. അല്ലെങ്കില്‍ എനിക്കങ്ങു് ബ്ലോഗിയാല്‍ പോരേ !

Advertisements

5 Comments

 1. Posted മാര്‍ച്ച് 13, 2007 at 1:18 pm | Permalink

  ഇവിടെ കോപ്പീറൈറ്റിന്റ് പ്രശ്നമില്ല എന്നു തോന്നുന്നു. ഈ-മെയിലച്ചവരുടെ പ്രൈവസിയാണ് നഷ്ടപ്പെടുന്നത്‌. തീര്‍ച്ചയായും പ്രതികരിക്കാം. അതല്ല, സ്വന്തം കൃതിയോ ആശയമോ ആണെങ്കില്‍ തീര്‍ച്ചയായും എഴുതിയ ആള്‍‌ക്കുതന്നെയാണ് കോപ്പീറൈറ്റ്‌.(അത്തരമൊരു കുരുക്കില്‍ ഈയിടെ ഞാന്‍ വീണേ… അനുഭവം, അതല്ലെ ഗുരുനാഥന്‍!)

 2. Posted മാര്‍ച്ച് 13, 2007 at 2:10 pm | Permalink

  അദ്ദേഹം യാഹൂ അല്ലാത്തതു് കൊണ്ടും “ഒന്നും എനിക്കു് സ്വന്തമാവണ്ട” എന്ന പ്രഖ്യാപിത നിലപാടുള്ളതിനാലും എന്റെ അഭിപ്രായം മാനിച്ചു് അതു് മായ്​ച്ചു് കളഞ്ഞതിനാലും ഞാന്‍ പ്രതിഷേധിക്കുന്നില്ല. എന്നാലും സംശയം ചോദിക്കാമല്ലോ അല്ലേ ?

 3. Posted മാര്‍ച്ച് 13, 2007 at 2:31 pm | Permalink

  എനിക്ക് റള്‍മിനോബിന്റെ ഒരു മെയില്‍ കിട്ടിയാല്‍ അതിന്റെ ഉള്ളടക്കം ഞാനൊരു ബ്ലോഗില്‍ പ്രസിദ്ധീകരിച്ചാല്‍ തീര്‍ച്ചയായും താങ്കള്‍ക്കവകാശപ്പെടാം. അത്‌ നീക്കം ചെയ്യണം എന്ന്‌. സ്ന്മനസുള്ള ഒരു വ്യക്തിയാണെഞില്‍ നീക്കം ചെയ്തിരിക്കും. അതല്ല സ്വകാര്യതയാണ് മെയിലിലൂടെ പങ്കുവെയ്ക്കുന്നതെങ്കില്‍ ആ മെയിലില്‍ സ്വകാര്യതയുടെ സൂചനയുണ്ടാവണം. രഹസ്യ സ്വഭാവമില്ലാത്ത മെയിലുകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചാല്‍ ആരെങ്കിലും ഈ വിവരം ആരു തന്നു എന്നു ചോദിച്ച്‌ കമെന്റിറ്റുകയാണെങ്കില്‍ അനുവാദം വാങ്ങിയ ശേഷം മാത്രം അയച്ച വ്യക്തിയെക്കുറിച്ച് പറയുന്നതല്ലെ ഉചിതം? മുന്‍പും എനിക്ക്‌ തണലില്‍ നിന്നും മറ്റും കിട്ടിയ മെയിലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. നാലാള്‍ക്ക്‌ പ്രയോജനം ചെയ്യുന്ന ഒരു ഉള്ളടക്കം പ്രസിദ്ധപ്പെടുത്തുന്നതില്‍ തെറ്റുണ്ടോ? അയച്ച ആളിന്റെ പേരു വെയ്ക്കാത്തത്‌ ആ വ്യക്തിയുടെ സ്വകാര്യ്തയ്ക്ക്‌ കോട്ടം തട്ടാതിരിക്കുവാനല്ലെ?

 4. Posted മാര്‍ച്ച് 13, 2007 at 2:45 pm | Permalink

  ഞാനൊരു തര്‍ക്കത്തിനില്ല ചന്ദ്രേട്ടാ. ഞാന്‍ ചെയ്തതു് തന്നെയാണു് തെറ്റ്. താങ്കള്‍ക്കു് മെയിലയച്ചപ്പോള്‍ പ്രൈവറ്റ് എന്നെഴുതാന്‍ വിട്ടുപോയതു്. ക്ഷമി !

 5. Posted മാര്‍ച്ച് 13, 2007 at 4:03 pm | Permalink

  ച്ഛെ, ച്ഛെ, റാല്‍മീ, ഒരവസരം പോയില്ലേ! നൂറടിക്കാനുളത്… ആ പോയത് പോട്ടെ, വരുന്നത്‌ നോക്കാം.
  (ഇവിടെ എവിടെ അമരത്തിയാലാ സ്മൈലി കിട്ടുക എന്നൊരു പിറ്റിയുമില്ല. കമന്റിലെങ്ങനാ സ്മൈലി ഇടുന്നത്?. ഇപ്പോ തല്‍ക്കാലം സ്മൈലി ഉണ്ടെന്നു വിചാരിച്ചാല്‍ മതി.


അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: