ചില കോപ്പിറൈറ്റ് സംശയങ്ങള്‍

 1. ഞാന്‍ കുറെ കാശു് മുടക്കി ഒരു “കുടില്‍” മേഞ്ഞു. നന്നായി “ലാന്റ്​സ്കേപ്പിങ” ചെയ്തു. സഞ്ചാരിയായ ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ അതിന്റെ ചിത്രമെടുത്തു. ആര്‍ക്കാണു് കോപ്പിറൈറ്റ് ?
 2. ഒരു ദുരന്തത്തില്‍ പെട്ടു് കിടക്കുന്ന എന്റെ ചിത്രം ഒരു പത്രറിപ്പോര്‍ട്ടര്‍ എടുക്കുന്നു. ആര്‍ക്കാണു് കോപ്പിറൈറ്റ് ?
 3. ഞാന്‍ ടീവിയില്‍ കാണിക്കുന്ന പാചകക്കൂട്ടു് ഒരാള്‍ ബ്ലോഗ് ചെയ്യുന്നു. ആര്‍ക്കാണു് കോപ്പിറൈറ്റ് ?

ആര്‍ക്കറിയണം !

Advertisements

15 Comments

 1. Posted മാര്‍ച്ച് 6, 2007 at 11:07 pm | Permalink

  1) ഫോട്ടോഗ്രാഫര്‍ക്ക് – he has the copyright of the IMAGE HE CAPTURED, unless he decides otherwise.

  (1a) Before that, if you own the scape, you can restrict it from being photographed, and from being tresspassed. If this applies, you can hope that your landscape is *not* visible to high powered photo lenses. Remember Paparazzi? Here after, that becomes your privacy violation.

  2) ആ ചിത്രമെടുത്തയാള്‍ക്ക്. / his employer.

  3) ടീവിയിലെ സംഭാഷണങ്ങള്‍ അതു പോലെ തന്നെ പാചക വിധികളായി എഴുതുകയും അതു
  provable-ഉം ആണെങ്കില്‍ പെട്ടതു തന്നെ.

  (3a) In case of recipes, Improvise and replicate with out a grain of proof, that will pass. If you’re able to do that, hats off to you.

  (3b) In case of a story/novel — make sure you change the story line as well, along with your improvisation/naturalization attempts.

  ഹാരി പോര്‍ട്ടര്‍ നാടന്‍ വെര്‍ഷന്‍ ഒരെണ്ണം തുടങ്ങുന്നോ?

 2. Haree | ഹരീ
  Posted മാര്‍ച്ച് 7, 2007 at 10:20 am | Permalink

  ഏവൂരാന്‍ മാഷേ,
  എന്റെ ഈ സംശയത്തിനു കൂടി മറുപടിതരുമോ?
  ചിത്രവിശേഷം ബ്ലോഗില്‍ സിനിമയുടെ എന്റെ റിവ്യൂവിനൊപ്പം; സിഫി, ഇന്‍‌ഡ്യാഗ്ലിറ്റ്സ്, നൌറണ്ണിംഗ് എന്നിവരുടെ റിവ്യൂവില്‍ നിന്നും നാലോ അഞ്ചോ വരി അവരുടെ അഭിപ്രായമായി അവരുടെ തന്നെ പേരില്‍ ക്വോട്ട് ചെയ്ത്, ഒറിജിനല്‍ ആര്‍ട്ടിക്കിളിലേക്ക് ലിങ്ക് ചെയ്താല്‍ അത് കോപ്പി റൈറ്റ് വയലേഷനാവുമോ?
  ഇവിടെ കാണാം.

 3. suralogam
  Posted മാര്‍ച്ച് 7, 2007 at 10:32 am | Permalink

  ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കിട്ടിയ പടം ചൂണ്ടിയിട്ട് ‘കടപ്പാട് ഗൂഗിളിന്’ എന്നും ഈയിടെ ഒരു ബ്ലോഗില്‍ കാണാന്‍ ഭാഗ്യം ഉണ്ടായി!

 4. Posted മാര്‍ച്ച് 7, 2007 at 10:33 am | Permalink

  “മോഡലിനു്” കാശു് കൊടുക്കാതെ ചിത്രമെടുക്കാമോ ?

 5. Posted മാര്‍ച്ച് 7, 2007 at 12:50 pm | Permalink

  എന്റെ സംശയം മാറിക്കിട്ടാന്‍ – ഞാന്‍ കണ്ടെത്തി ഇന്റെര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചത്‌ സംരക്ഷിക്കപ്പെടുമോ എന്നറിയാന്‍ ഞാനും ഉന്നയിക്കുന്നു എനിക്കും വേണം കോപ്പി റൈറ്റ്‌സ്‌ സംരക്ഷണം
  ഇവിടെ കമെന്റിയത്‌ തെറ്റെങ്കില്‍ ക്ഷമിക്കുക.

 6. Posted മാര്‍ച്ച് 7, 2007 at 1:13 pm | Permalink

  ّഒരു തെറ്റുമില്ല ചന്ദ്രേട്ടാ .. ഞാന്‍ താങ്കള്‍ക്കു് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നു…

 7. Posted മാര്‍ച്ച് 8, 2007 at 1:27 am | Permalink

  റാല്‍മിനോവ്,
  ഏവൂരാനോടു ചോദിച്ച ചോദ്യത്തിനു എന്റെ അറിവിലുള്ള ഉത്തരം ഞാന്‍ പറയാം.

  അത് ആ സൈറ്റുകളുടെ കോപ്പിറൈറ്റ് നിയമങ്ങള്‍ അനുസരിച്ചു മാത്രം ഇരിക്കും. അതാത് സൈറ്റുകളില്‍ പോയി നല്ലവണ്ണം വായിച്ചു നോക്കുക. ഉദാഹരണത്തിന്‍, നമ്മുടെ ഇടയില്‍ സാധാരണ ഉപയോഗിക്കാറുള്ള ക്രിയേറ്റീവ് കോമണ്‍ ആട്രിബ്യൂഷന്‍, നോണ്‍ കമേര്‍ഷ്യല്‍ നോ ഡിറൈവ്സ് ലൈസന്‍സ് (2.5) എടുത്തു നോക്കുക. എന്തു ചെയ്യാം/ചെയ്യരുതെന്നുള്ളതിന്‍ മാര്‍ഗ്ഗരേഖകളാണ് അതില്‍ എഴുതിയിരിക്കുന്നത്. അതിലെ അവസാന വരി കൂടെ നോക്കുക – Nothing in this license impairs or restricts the author’s moral rights.

  ഇനി CNN ന്റെ സൈറ്റിലെ ടേംസ് ഓഫ് യൂസ് നോക്കുക: അതിലെ 5(B), 5(C) അനുസരിച്ച് ഇപ്പറഞ്ഞ ഒരുപരിപാടിയും ചെയ്യാന്‍ പാടില്ല. എടുത്തിട്ടാല്‍ ആരെയും കോടതി കേറ്റാം അവര്‍ക്ക്.

  വിക്കീപ്പീഡിയ ജീ എന്‍ യൂ ഫ്രീ ഡോക്യുമെന്റ് ലൈസന്‍സ് (കോപ്പി ലെഫ്റ്റ്)ആണ് പിന്തുടരുന്നത്. അതിനേക്കുറിച്ച് ലൈസന്‍സ് മാ‍ര്‍ഗ്ഗരേഖയ്ടെ ആദ്യം പറയുന്നതു നോക്കൂ:
  “The purpose of this License is to make a manual, textbook, or other functional and useful document “free” in the sense of freedom: to assure everyone the effective freedom to copy and redistribute it, with or without modifying it, either commercially or noncommercially. Secondarily, this License preserves for the author and publisher a way to get credit for their work, while not being considered responsible for modifications made by others.

  കോപ്പിറൈറ്റ് നിയമങ്ങളം മാര്‍ഗ്ഗരേഖകളും പറയുന്നതനുസരിച്ച് കോപ്പിറൈറ്റ് ഇന്‍ഫര്‍മേഷന്‍ കാണിച്ചിട്ടില്ല എന്നതിന് അതിനു കോപ്പിറൈറ്റ് ഇല്ല എന്ന അര്‍ത്ഥം വരുന്നില്ല എന്നാണ്. ഒരു വ്യക്തി സ്വന്തം സമയവും കഴിവുകളും ഉപയോഗിച്ച് നിര്‍മ്മിച്ച എന്തിനും ആ ആള്‍ക്ക് പകര്‍പ്പവകാശം ലഭിക്കും. രെജിസ്റ്റര്‍ ചെയ്യുക എന്നത് തികച്ചും നാമമാത്രമാണ്. നിര്‍മ്മാതാവിന്‍/ഉടമസ്ഥന് സ്വന്തം ഇഷ്ടപ്രകാരം കോപ്പിറൈറ്റ് നിയമങ്ങളെ നിര്‍വചിക്കാം എന്നാണ് പൊതുവേ ഉള്ള മതം.

 8. Posted മാര്‍ച്ച് 8, 2007 at 3:14 am | Permalink

  Thanks Ralminov

 9. Posted മാര്‍ച്ച് 11, 2007 at 3:01 pm | Permalink

  ഫോട്ടോഗ്രാഫര്‍ക്ക് – he has the copyright of the IMAGE HE CAPTURED, unless he decides otherwise.

  NO.
  The landscape need property release PR license.

 10. Posted മാര്‍ച്ച് 11, 2007 at 3:52 pm | Permalink

  കോപ്പീറൈറ്റ് ആക്ട് 1957
  http://copyright.gov.in/

 11. wakaari
  Posted മാര്‍ച്ച് 11, 2007 at 4:05 pm | Permalink

  Does the law allow any use of a work without permission of the owner of the copyright, and, if so, which are they?

  Subject to certain conditions, a fair deal for research, study, criticism, review and news reporting, as well as use of works in library and schools and in the legislatures, is permitted without specific permission of the copyright owners. In order to protect the interests of users, some exemptions have been prescribed in respect of specific uses of works enjoying copyright. Some of the exemptions are the uses of the work

  for the purpose of research or private study,

  for criticism or review,

  for reporting current events,

  in connection with judicial proceeding,

  performance by an amateur club or society if the performance is given to a non-paying audience, and

  the making of sound recordings of literary, dramatic or musical works under certain conditions.

  അപ്പോള്‍ ഒരു ഓണ്‍ലൈന്‍ പത്രവാര്‍ത്ത പ്രിന്റ് സ്ക്രീന്‍ വെച്ച് കോപ്പി ചെയ്ത് ഇമേജാക്കി ബ്ലോഗിലിട്ട് ആ പത്രത്തെ/വാര്‍ത്തയെ വിമര്‍ശിക്കുന്നത്/പരാമര്‍ശിക്കുന്നത് കോപ്പി റൈറ്റ് വയലേഷനാവുമോ?

 12. Posted മാര്‍ച്ച് 11, 2007 at 4:11 pm | Permalink

  ന്യൂസിന് കോപ്പീറൈറ്റ് പ്രൊട്ടക്ഷന്‍ ഇല്ലന്ന് കേട്ടിട്ടുണ്ട്.

 13. wakaari
  Posted മാര്‍ച്ച് 11, 2007 at 4:24 pm | Permalink

  Is there any copyright over news?

  No. There is no copyright over news. However, there is copyright over the way in which a news item is reported.

  ന്യൂസ് ഐറ്റം റിപ്പോര്‍ട്ട് ചെയ്യുന്ന രീതിക്ക് കോപ്പി റൈറ്റ് ഉണ്ടെന്നാണ്. അപ്പോള്‍ അതേ രീതിയില്‍ ആ ന്യൂസ് വേറൊരു മീഡിയത്തില്‍ റിപ്പോര്‍ട്ട് എന്ന രീതിയില്‍ അവതരിപ്പിച്ചാല്‍ അത് പകര്‍പ്പവകാശ ലംഘനമാവുമായിരിക്കും.

  പക്ഷേ ആ ന്യൂസ് കോപ്പി പേസ്റ്റ് ചെയ്ത് അതിനെ വിമര്‍ശിക്കുകയോ അതിനെ പരാമര്‍ശിച്ച് എന്തെങ്കിലും ആര്‍ട്ടിക്കിള്‍ ബ്ലോഗില്‍ (നോണ്‍-പേയിംഗ് ഓഡിയന്‍സ് ഉള്ള സ്ഥലമാണല്ലോ ബ്ലോഗ്) കൊടുത്താല്‍ അതിനെ പകര്‍പ്പവകാശലംഘനമെന്ന് പറയാമോ എന്നൊരു സംശയം.

 14. Posted മാര്‍ച്ച് 11, 2007 at 4:30 pm | Permalink

  ഓണ്‍ലൈന്‍ പത്രങ്ങളില്‍ നിന്നും കോപ്പി ചെയ്തു് “ആഡ്​സെന്‍സ്” ഉള്ള പേജുകളിലിട്ടാല്‍ വയലേഷനാകുമോ ?

 15. Posted മാര്‍ച്ച് 12, 2007 at 12:30 pm | Permalink

  എന്റെ സ്ഥലം എന്റെ സമ്മതമില്ലാതെ ആര്‍ക്കും “വിറ്റു്” കാശാക്കാമെന്നോ ?
  ഇതെന്തു് നിയമം !


One Trackback/Pingback

 1. […] March 12th, 2007 ചില കോപ്പിറൈറ്റ് സംശയങ്ങള്‍ « റാല്‍മ… […]

അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: