എക്സ്പ്രസ്സ് വേ : ചില ചിന്തകള്‍

എക്സ്പ്രസ്സ് വേ കേരളത്തിനു് വേണമെങ്കില്‍ എനിക്കു് കുറച്ചു് നിര്‍ദ്ദേശങ്ങളുണ്ടു്.

 1. ഇതൊരു സൌജന്യയാത്രാപാതയായിരിക്കണം
 2. ഈ പാതയോടു് ചേര്‍ന്നു് രണ്ടു്വരി റെയില്‍പാതകള്‍ കൂടി വേണം
 3. ഇരുവശങ്ങളിലും വാണിജ്യവ്യാപാരസ്ഥാപനങ്ങളാവാം
 4. ഇതിലൂടെ സഞ്ചരിക്കുന്ന ബസുകളില്‍ നിന്നു് വാടക ഈടാക്കാം
 5. ചരക്കു് ഗതാഗതത്തിനു് പ്രത്യേക ലെയിനുകള്‍.വാടക ഈടാക്കാം
 6. മഴക്കാലത്തു് അപകടം സംഭവിക്കാത്ത രീതിയിലുള്ള സാങ്കേതികവിദ്യ ഉപയോഗിക്കണം
 7. ഓരോ 25 കി.മി യിലും എക്സിറ്റുകള്‍

ഇതിനു് വേണ്ടിവരുന്ന നിക്ഷേപച്ചിലവു് വാണിജ്യവ്യാപാരസ്ഥാപനങ്ങള്‍ക്കു് സ്ഥലം കൊടുക്കുന്നതിലൂടെ കണ്ടെത്താന്‍ സാധിക്കും. മാത്രമല്ല നാടു് മുറിഞ്ഞു്പോകുന്ന അവസ്ഥയില്‍നിന്നു് ഒരു പരിധിവരെ തടയിടാനും സാധിക്കും.

Advertisements

10 Comments

 1. Posted ഫെബ്രുവരി 27, 2007 at 11:31 am | Permalink

  എക്സ്പ്രസ്സ് വേ : ചില ചിന്തകള്‍

 2. anil
  Posted ഫെബ്രുവരി 27, 2007 at 2:12 pm | Permalink

  ഇതൊക്കെ സര്‍ക്കാരിന്റെ സൈറ്റില്‍ അഭിപ്രായമായി പ്രകടിപ്പിച്ചിരുന്നെങ്കില്‍…
  സര്‍ക്കാര്‍ ഇവിടെ വന്നു വായിക്കാറുണ്ടെങ്കില്‍ എന്റെ കമന്റ് ദാ പിന്‍‌വലിച്ചു 🙂

 3. Posted ഫെബ്രുവരി 27, 2007 at 5:09 pm | Permalink

  അനില്‍, ഇതു് പോലെ തോന്നിയതൊക്കെ എഴുതിയിടാവുന്ന സര്‍ക്കാര്‍ സൈറ്റുണ്ടെങ്കില്‍ ആ വിലാസമൊന്നു തരൂ.

  ഈ പോസ്റ്റ് ഞാന്‍ മന്ത്രിമാര്‍ക്കയച്ചുകൊടുക്കാന്‍ തീരുമാനിച്ചു.

 4. Posted ഫെബ്രുവരി 27, 2007 at 6:27 pm | Permalink

  നല്ല ചിന്തകള്‍. നേരാം‍വണ്ണം റെയില്‍‍വേ വികസനം നടക്കാത്ത കേരളമാണീത്.
  നടക്കട്ടെയെന്നു പ്രതീക്ഷിക്കാം.

 5. Posted ഫെബ്രുവരി 27, 2007 at 9:20 pm | Permalink

  കൊങ്കണ്‍ റെയില്‍വേ വഴികാട്ടിയായും സ്വകാര്യവത്കരണചിന്തകള്‍ തത്വത്തിലുമുള്ളപ്പോള്‍ ആശങ്ക വേണ്ടതില്ല

 6. bayaan
  Posted ഫെബ്രുവരി 27, 2007 at 11:08 pm | Permalink

  ഈ പോക്കു പോയാലൊരു പത്തു പതിനഞ്ചു വര്‍ഷം കഴിഞ്ഞാല്‍ 20-30 kmph സ്പീഡില്‍ വണ്ടിയോട്ടാന്‍ കഴിഞ്ഞെന്നിരിക്കും, അതുമതിയല്ലേ.

 7. Anil
  Posted ഫെബ്രുവരി 28, 2007 at 9:21 am | Permalink

  റാല്‍മ്സ്:
  തോന്നിയതൊക്കെ തീര്‍ച്ചയായും എഴുതാമെന്നു തന്നെ വിശ്വസിക്കുന്നു. അവരത് പക്ഷേ ബ്ലോഗിലെപ്പോലെ പബ്ലിഷ് ചെയ്യുമോ എന്നറിയില്ല.
  http://www.kerala.gov.in/feedback.htm

 8. Posted ഫെബ്രുവരി 28, 2007 at 11:10 am | Permalink

  @bayaan, എന്തിനു് പെസ്സിമിസം ? ശുഭാപ്തിവിശ്വാസമല്ലേ നല്ലൂ !
  @anil, താങ്കള്‍ തന്ന ലിങ്കിലും കൊണ്ടു് നിക്ഷേപിച്ചു ! മന്ത്രിമാര്‍ക്കും അയച്ചു.

 9. bayan
  Posted മാര്‍ച്ച് 4, 2007 at 7:51 am | Permalink

  പഞ്ചായത്തു റോഡിനു ഓരം ചേര്‍ന്നു വല്യ വീടും, കിടങ്ങും കെട്ടി, ആ വീട്ടിനു പിന്നില്‍ വീടെടുക്കുന്നവനു ഒരു മൂന്നടി നടപ്പാത യില്‍ കവിഞ്ഞു ഒരു വഴികിട്ടാന്‍ അര്‍ഹതയില്ല; പഞ്ചായത്തു റോഡിനു ഓരം ചേര്‍ന്നു വല്യ വീടും, കിടങ്ങും കെട്ടി, ആ വീട്ടിനു പിന്നില്‍ വീടെടുക്കുന്നവനു ഒരു മൂന്നടി നടപ്പാത യില്‍ കവിഞ്ഞു ഒരു വഴികിട്ടാന്‍ അര്‍ഹതയില്ല; ആ ‘മൂന്നടി’ക്കു വേണ്ടി തന്നെ ഒരുപാടു അടികൂടണം, പഞ്ചയത്തു ടൗണ്‍പ്ലാനിംഗ്‌ അംഗീകരിക്കുന്നുണ്ടെങ്കില്‍ മാത്രമേ, ഈ മൂന്നടി നടപ്പാതയ്ക്കും അവകാശമുള്ളൂ എന്നാണു അറിവു. വീടെടുക്കുമ്പോള്‍’വഴിപ്രശ്നം’ ഒരു കീീന്നു നമ്മുടെ നാട്ടില്‍; അതിന്റെ വല്യ ഒരു രൂപമാണു എക്സ്പ്രസ്സ്‌വേ യും അനുഭവിക്കുന്നതു; എവിടെകുഴിച്ചാലും വെള്ളം കിട്ടും എന്നതിനാലവണം നമുക്കു ഒരു ഉള്‍കാഴ്ച്ചയുള്ള ഒരു drainage,sewerage നയം ഇല്ലാതെ പോയതു. ഇനിയും infrastructure ന്റെ കാര്യം ഗൗരവമായി കണ്ടില്ലെങ്കില്‍ കേരളം ഒരു വല്യ ചേരിയാവും

 10. Posted മാര്‍ച്ച് 4, 2007 at 10:40 am | Permalink

  രണ്ടു് “ചേരി”കളായി നില്‍ക്കുന്ന കേരളം ഒരു “ചേരി”യാവണം ഇതിനു് വേണ്ടിയെങ്കിലും. റെയില്‍വേ വരാന്‍ മുറവിളി കൂട്ടുന്നവര്‍ക്കു് എന്റെ നിര്‍ദ്ദേശങ്ങളെ ഖണ്ഡിക്കാന്‍ എന്തു് യുക്തിയാണുള്ളതു് ?


അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: