നിങ്ങള്‍ക്കതു് പറയാനുള്ള അര്‍ഹതയില്ല

സര്‍, ഇതു് ശരിയല്ല. ഈ ലോണ്‍ അപകടമാണു്.

നീ ഞങ്ങള്‍ക്കു് വോട്ട് ചെയ്തതാണോ?

1.അതെ.

എന്നാല്‍ നിനക്കതു് പറയാനുള്ള അര്‍ഹതയില്ല. കാരണം തെരഞ്ഞെടുപ്പിനു് മുമ്പേ പാര്‍ട്ടി ഇതു് അംഗീകരിച്ചു് കഴിഞ്ഞതാണു്.

2.അല്ല, ഞാന്‍ മറുപക്ഷത്തിനാണു് ചെയ്തതു്.

എന്നാല്‍ നിനക്കതു് പറയാനുള്ള അര്‍ഹതയില്ല. കാരണം നിങ്ങളുടെ പാര്‍ട്ടിയും ഇതു് അംഗീകരിച്ചിട്ടുള്ളതാണു്.

3.അല്ല, ഞാന്‍ മൂന്നാംപക്ഷത്തിനാണു് ചെയ്തതു്.

എന്നാല്‍ നിനക്കതു് പറയാനുള്ള അര്‍ഹതയില്ല. കാരണം നിങ്ങളുടെ പാര്‍ട്ടിയും ഇതു് അംഗീകരിച്ചിട്ടുള്ളതാണു് ദേശീയതലത്തില്‍.

4.ഞാന്‍ വോട്ട് ചെയ്തിട്ടില്ല.

എന്നാല്‍ നിനക്കതു് പറയാനുള്ള അര്‍ഹതയില്ല. കാരണം നീ ജനാധിപത്യപ്രക്രിയയില്‍ പങ്കെടുത്തിട്ടില്ല. അരാഷ്ടീയവാദികള്‍ക്കു് രാഷ്ട്രത്തിന്റെ കാര്യത്തില്‍ ഉത്കണ്ഠയെന്തിനു്?

5.എനിക്കു് വോട്ടില്ലായിരുന്നു. ഞാനൊരു പ്രവാസിയാണു്.

എന്നാല്‍ നിനക്കതു് പറയാനുള്ള അര്‍ഹതയില്ല. കാരണം നീ ജനാധിപത്യപ്രക്രിയയില്‍ പങ്കെടുത്തിട്ടില്ല.പ്രവാസികള്‍ക്കു് വല്ല വിമാനടിക്കറ്റിന്റെ കാര്യമോ മറ്റോ പറഞ്ഞാല്‍ പോരേ.

1,2,3,4,5: പിന്നെ ആര്‍ക്കാണു് സര്‍, അര്‍ഹത.

Advertisements

7 Comments

 1. ബെന്നി
  Posted ജനുവരി 23, 2007 at 9:54 pm | Permalink

  ലോജിക്ക് കൂട്ടിക്കുഴയുന്നു റാല്‍‌മിനോവേ!

 2. Posted ജനുവരി 24, 2007 at 9:39 am | Permalink

  ആര്‍ക്കുമില്ല മാഷേ…ആര്‍ക്കും..
  VS നു പോലും…

 3. Posted ജനുവരി 24, 2007 at 7:42 pm | Permalink

  “ജനാധിപത്യത്തിലെ” ജനം പിന്നെ ആരാണു്? എന്തിനു് ജനങ്ങളെ ലേബലിട്ടു് വേര്‍തിരിക്കുന്നു ? മുഷ്ടിയെ വിരലുകളാക്കി ഒടിച്ചുകളയാന്‍. അല്ലാതെന്തിനു് ?

 4. Posted ജനുവരി 25, 2007 at 5:09 am | Permalink

  🙂

 5. Posted ജനുവരി 25, 2007 at 5:10 am | Permalink

  Any solution??

 6. Posted ഫെബ്രുവരി 6, 2007 at 6:07 pm | Permalink

  പരിഹാരമില്ലാത്ത പ്രശ്നമുണ്ടോ? വിവരവും ആത്മാര്‍ത്ഥതയും കഴിവുമുള്ളവര്‍ പേടിച്ചു് മാറി നില്‍ക്കാതെ മുന്നോട്ടു് വരണം. വരും. വരാതെവിടെപ്പോകാന്‍ !

 7. Posted ഫെബ്രുവരി 11, 2007 at 11:03 am | Permalink

  Jenam oru kazhuthayanu ennathu nootaandukal aayi ariyapeduna oru paresyamaya rehasyamanu. athinu maatam onum illa ennath thanne ivideyum namukku manasilakum.

  pandu namuku athine kuttapeduthamayirunnu. karanam. vidyabyasam illarunnu..vevarakkedu..pakshe innu sangathi aake mariyille? ellarkum vidya.porenkil keralam sampoorna saaksharathayum kaivarichu kazinju. pakshe propotional ayi nethakkanmarude buddiyum kutandravum okee valarnnu padarnnu vikasichu ennathu venam manasilakkam.

  appoley..uvaacha..oodunna pattikk( pattikalkk) oru muzham mumbey eeeeru.

  (pakshe eriyanam suhruthukkale)


അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: