മലയാളപത്രങ്ങളേ, മലയാളത്തിലേക്കു് വരൂ

നമ്മുടെ മലയാള പത്രങ്ങളെ ഞാന്‍ യുണീക്കോഡിലേക്കു് ക്ഷണിക്കുന്നു.

വന്നാലുള്ള ഗുണങ്ങള്‍ :

1. വാര്‍ത്തകള്‍ സേര്‍ച്ച് ചെയ്താല്‍ കിട്ടും.

2. ഫോണ്ട് മാറ്റാന്‍ എളുപ്പം.

3. യുണീക്കോഡിന്റെ എല്ലാ ഗുണങ്ങളും.

വരാനുള്ള ബുദ്ധിമുട്ടു് :

1. ഇപ്പോള്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വേര്‍ യുണീക്കോഡല്ല. അതു് ഉപയോഗശൂന്യമായിപ്പോവും.

2. ഫോണ്ടിന്റെ പ്രത്യേകത നഷ്ടപ്പെടും.

3. മറ്റു ബുദ്ധിമുട്ടുകള്‍

എന്റെ നിര്‍ദ്ദേശങ്ങള്‍ :

1. ഇപ്പോള്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വേര്‍ തന്നെ ഉപയോഗിച്ചു് വാര്‍ത്തകള്‍ തയ്യാറാക്കുക. പബ്ലിഷ് ചെയ്യുന്നതിനു് മുമ്പ് യുണീക്കോഡിലേക്കു് മാറ്റുക. വരമൊഴിയോ പദ്മയോ ഉപയോഗിക്കാം.

2. നിങ്ങളുടെ ഫോണ്ടിന്റെ യുണീക്കോഡ് പതിപ്പു് തയ്യാറാക്കുക. ബുദ്ധിമുട്ടാണെങ്കില്‍ ഞാനതു് ചെയ്തു് തരാം.


Technorati Tags: , , , , , , , , ,

Advertisements

6 Comments

 1. Posted നവംബര്‍ 17, 2006 at 12:19 am | Permalink

  റാല്‍മിനോവിന് എന്റെ അഭിനന്ദനങ്ങള്‍.
  താങ്കള്‍ പറയുമ്പോലെ ഇവര്‍ യൂണികോഡിലേയ്ക്ക്‌ വരുമോ?
  വരാതിരിക്കുവാനുള്ള കാരണങ്ങള്‍
  1. ഒരേ വിഷയം പലരും പലരീതിയില്‍ അവതരിപ്പിക്കുന്നു.
  2. അവരുടെ ഹോം പേജില്‍ ചെല്ലണം എന്നിട്ട്‌ ആര്‍ക്കൈവ്‌സില്‍ പോകണം.
  3. ഇന്ന്‌ പറയുന്നതും നാളെ തിരുത്തി പറയുന്നതും ഒരേ പേജില്‍ വരും.
  4. ചില കാര്യങ്ങളില്‍ ഇവര്‍ ഒറ്റക്കെട്ടാണെങ്കിലും ചില കാര്യങ്ങളില്‍ ചേരി‍തിരിവുണ്ട്‌.
  5. പല കാരണങ്ങള്‍ കൊണ്ടും ഇവര്‍ക്ക്‌ സെര്‍ച്ച്‌ എഞ്ചിനില്‍ വരാന്‍ തല്പര്യമില്ല.
  6. യൂണികോഡ്‌ ഉപയോഗിക്കുന്ന നമ്മള്‍ ഇവര്‍ക്ക്‌ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ആണ്.
  മുതലായവ

 2. Posted നവംബര്‍ 17, 2006 at 11:30 am | Permalink

  മലയാള പത്രങ്ങള്‍ക്കു് ഒരു യുണീക്കോഡ് ഫീഡ് ഉണ്ടാക്കുന്ന കാര്യം ശ്രമിക്കുകയാണു് ഞാന്‍….

 3. Posted ഡിസംബര്‍ 16, 2006 at 1:05 am | Permalink

  റാല്‍മിനോവിന്‍റെ ശ്രമം കൊള്ളാം. പത്രങ്ങളും യൂണികോഡിലേക്കു വരുന്നത് നന്നായിരിക്കും. ശ്രമം തുടരൂ..

 4. anoop a s
  Posted ജനുവരി 6, 2007 at 3:41 pm | Permalink

  നിങ്ങളുടെ അഭിപ്രായങ്ങള്‍ കണ്ടു, യഥാര്‍ത്ഥത്തില്‍ മലയാള പത്രങ്ങള്‍ യൂണികോഡിലേക്ക് വരാന്‍ മടിക്കുന്നത് നാം ചര്‍ച്ച ചെയ്യുന്ന പ്രശ്നങ്ങള്‍ കൊണ്ടു മാത്രമല്ല. ഇപ്പോള്‍ അവര്‍ ഉപയോഗിക്കുന്ന ഒാപ്പണ്‍ മാര്‍ക്കറ്റ്, ബ്രോഡ് വിഷന്‍, പി.എച്ച്.പി. സി.എം.എസ് തുടങ്ങിയവയൊക്കെ അഴിച്ചു പണിയേണ്ടി വരും എന്നതുകൊണ്ടാണ്. സര്‍ച്ച് സംവിധാനത്തിനും ഇപ്പോള്‍ ഈ പറഞ്ഞ സോഫ്ട്വെയറുകളിലൊക്കെ സംവിധാനമുണ്ട്. പക്ഷേ അവ നല്‍കുവാനായി സര്‍വറില്‍ പഴയ പേജുകള്‍ സൂക്ഷിക്കേണ്ടതും അവയുടെ പരിപാലനത്തിന് മാത്രമായി നല്ലൊരു തുക വേണ്ടി വരുന്നതുമാണ്. മലയാള പത്രങ്ങളുടെ ഔണ്‍ലൈന്‍ എഡിഷനുകളില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത് മനോരമയും മാതൃഭൂമിയും ദീപികയും മാത്രമാണ്. ഇവര്‍ തങ്ങള്‍ നല്‍കുന്ന ഫോണ്ടുകളില്‍ തന്നെ സാറ്റിസ്ഫൈഡാണ് എന്നതാണ് പ്രശ്നം. അവരെസംബന്ധിച്ചിടത്തോളം യൂണികോഡിലേക്കു മാറ്റിയെന്നത് വലിയൊരു ഉപകാരമൊന്നും ഉണ്ടാക്കുന്നില്ല. യൂണികോഡ് നല്ലതുതന്നെ, പക്ഷേ പഴയതിനെ പൂര്‍ണമായും തള്ളിപ്പറയുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയുന്നില്ല.

  വിശ്വാസപൂര്‍വം അനൂപ്

 5. Posted ജനുവരി 7, 2007 at 8:23 am | Permalink

  യുണീക്കോഡിലേക്കു് മാറുക എന്നു് പറഞ്ഞാല്‍ മലയാളം മലയാളത്തില്‍ എഴുതുക എന്നാണു്. “ഹാക്ക്” ഫോണ്ടുകള്‍ ഉപയോഗിച്ചാണു് ഇപ്പോള്‍ “മലയാള”പത്രങ്ങള്‍ അച്ചു് നിരത്തുന്നതു്. പഴയ രീതി നിവൃത്തികേടില്‍ നിന്നും ഉണ്ടായതാണു്. ഇപ്പോള്‍ നിവൃത്തിയുള്ളപ്പോഴും പഴയ രീതി തുടരേണ്ടതുണ്ടോ “വിപ്ലവ”ത്തിനു് പേരു് കേട്ട മലയാളികള്‍ക്കു് ! കഷ്ടിച്ചു് അക്ഷരങ്ങള്‍ പെറുക്കിയിടാന്‍ മാത്രം കഴിവുള്ള എന്നെപ്പോലുള്ള ബ്ലോഗന്മാരുടെയത്ര പോലും കഴിവില്ലേ മലയാളികളുടെ വിചാരധാരയെ നിയന്ത്രിക്കുന്ന പത്രങ്ങള്‍ക്കു് !
  ഒരു വാര്‍ത്ത “തേടുമ്പോള്‍” നമുക്കു് ലഭിക്കുന്നതു് ഏതെങ്കിലും പത്രങ്ങളുടെ സൈറ്റല്ല, ബ്ലോഗുകളാണു് ! വാര്‍ത്തകള്‍ ഫീഡുകളായി ലഭിക്കുന്ന കാലഘട്ടത്തില്‍ മാറ്റം അനിവാര്യമാണു്. ഇനി പത്രങ്ങള്‍ക്കു് മത്സരിക്കാം, മലയാളത്തിലെ ആദ്യത്തെ “മലയാള”പത്രം എന്ന ബഹുമതിക്കു് വേണ്ടി !

 6. Posted ജനുവരി 9, 2007 at 4:20 pm | Permalink

  ഹാക്ക് ഫോണ്ട് എന്താണെന്നൊന്നും മനസ്സിലായില്ല. പോട്ട, ശരിയാണ്, മലയാള പത്ര സൈറ്റുകളില്‍ വിപ്ളവത്തിന് തുടക്കം കുറിക്കാന്‍ രണ്ട് പേര്‍ മുന്നിട്ടിറങ്ങിയതായാണ് അറിവ്. മനോരമയുടെ യൂണികോഡ് ഫോണ്ട് തയ്യാറാവുന്നതായും മാതൃഭൂമി ഗഹനമായി അതിനുള്ള ചര്‍ച്ചകള്‍ നടത്തിയതായും അറിയുന്നു.

  ആര്‍ ആന്ത്യം വരും ? എന്നത് കണ്ടിരുന്നു കാണാം…

  എന്തായാലും ആദ്യ യൂണികോഡ് ഓണ്‍ലൈന്‍ ന്യൂസ് പേപ്പര്‍ എന്ന ബഹുമതി നേടുന്നവര്‍ക്ക് ബ്ളോഗേഴ്സിന്‍റെ വകയായി ഒരു സമ്മാനം കൊടുക്കണം.


അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: