വ്വെബ് എന്റെ ഇഷ്ടത്തിനു് !!!

1. അരോചകങ്ങളായ പോപ്പപ്പുകളുടെ ഒരു കാലമുണ്ടായിരുന്നു…
2. മലയാള ഓണ്‍ലൈന്‍ പത്രങ്ങള്‍ പരസ്യമില്ലാതെ വായിക്കാനും വയ്യായിരുന്നു…
3. നാം എന്ത് ചെയ്യുന്നു എന്നന്വേഷിച്ചു് നടക്കുന്ന കുക്കികളും കുറവല്ലായിരുന്നു…
4. ഓരോ പത്രങ്ങള്‍ക്കും ഓരോ ഫോണ്ടുകള്‍.. ഇതൊക്കെ നാം ഡൗണ്‍ലോഡ് ചെയ്യണം…
ഫയര്‍ഫോക്സിലൂടെ ഇതിനൊക്കെ പരിഹാരമായി എന്നു് സന്തോഷിച്ചിരിക്കുമ്പോഴാണു് മലയാളം വായിക്കാന്‍ കുറച്ചു് ബുദ്ധിമുട്ടനുഭവപ്പെട്ടതു്.
1. ചില്ലുകള്‍ കൃത്യമായി വരുന്നില്ല !!
2. ചില തലക്കെട്ടുകള്‍ (എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം ഉള്‍പ്പെടെ !) കൃത്യമായി റെന്‍ഡര്‍ ചെയ്യുന്നില്ല..

എന്റെ ബ്ലോഗുകളില്‍ ഞാന്‍ മലയാളം ഫോണ്ട് ഹാര്‍ഡ്കോഡ് ചെയ്തു് പ്രശ്നം പരിഹരിച്ചു. എന്നാലും കമന്റ് പേജ്,ഡാഷ് ബോര്‍ഡ് എന്നിവ എന്തു് ചെയ്യും? എന്റെ പേജുകള്‍ എന്നെക്കൊണ്ടു് പറ്റുന്ന പോലെയൊക്കെ മലയാളമാക്കിയിട്ടുണ്ടു്..
ഇനി എല്ലാ പേജുകളും മലയാളത്തില്‍ വായിക്കണം.. അതും “രചന”യില്‍ തന്നെ വേണം..
ആദ്യം വേര്‍ഡ് പ്രെസ്സ് തന്നെയാവട്ടെ !!
ഫയര്‍ഫോക്സിന്റെ യൂസര്‍കണ്ടന്റ് ഡോട്ട് സീയെസ്സെസ് തുറന്നു. ഇങ്ങനെ കുറിച്ചു:
@-moz-document domain(wordpress.com) {
#wphead h1 { font-family: Rachana_w01 ! important ;
text-align: center ! important ;
letter-spacing:0em ! important ; }
p { font-family: Rachana_w01 ! important ;
font-size: 1.2em ! important;
}
ഇനി ടെക്നോരാറ്റി ആകാം… ( ടാഗ് ക്ലൗഡുകള്‍ കണ്ടിട്ടു് ഒരു ബുദ്ധിമുട്ടു് )
@-moz-document domain(technorati.com) {
.heatmap, #sb-tags { font-family: Rachana_w01 ! important ;
text-align: center ! important ; }
p { font-family: Rachana_w01 ! important ;
font-size: 1.2em ! important;
}
ഭദ്രമായി സൂക്ഷിച്ചു…( ബ്ലോഗര്‍ നാളെയാവാം.. ഉറക്കം വരുന്നു.)

ഫയര്‍ ദ ഫോക്സ് !!!

വെബ്ബ് എന്റെ ഇഷ്ടത്തിനു് !!! ( ആരോ പറഞ്ഞല്ലോ ഫയര്‍ഫോക്സിനു് മലയാളം വഴങ്ങില്ലെന്നു്..)


Technorati Tags: , , , , , ,

Advertisements

2 Comments

  1. Posted ഫെബ്രുവരി 28, 2007 at 9:57 pm | Permalink

    ഫയര്‍ഫോക്സും മലയാളവും.

  2. serjikv
    Posted ഒക്ടോബര്‍ 12, 2010 at 5:53 pm | Permalink

    sir,
    how inserted malayalam font in blogger.com


അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: