സംവരണം ഉന്നതവിദ്യാഭ്യാസരംഗത്ത്

അങ്ങനേയിരിക്കുമ്പോള്‍ എനിക്ക് തോന്നിയതാണ്..
എന്തായാലും ഉന്നതവിദ്യാഭ്യാസരംഗത്ത് സംവരണം കൊണ്ടുവരാന്‍ തീരുമാനിച്ചു. വിദ്യാഭ്യാസമന്ത്രിയാണെങ്കില്‍ നാഴികയ്ക്ക് നാല്‍പത് വട്ടം എല്ലാവരോടും കുട്ടികളെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ക്കാന്‍ ഉപദേശിക്കുന്നു.അങ്ങനേയിരിക്കുമ്പോള്‍ എനിക്ക് തോന്നിയതാണ്..
സര്‍ക്കാര്‍ സ്കൂളില്‍ നാം കുട്ടികളെ വിടാം. നമുക്കെന്ത് തരും? ഇത് വിലപേശലിന്റെ കാലമല്ലേ..സര്‍ക്കാര്‍ സ്കൂളില്‍ ഇല്ലായ്മകള്‍ക്ക് നടുവില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സംവരണം തരുമോ? സ്കൂളുകളെ ഗ്രേഡ് ചെയ്യുക. മോശം ഗ്രേഡ് സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ ഗ്രേസ് മാര്‍ക്ക്!! ഇങ്ങനത്തെ ഒരോഫറെങ്കിലും കൊടുത്താലേ ഗ്രാമീണസര്‍ക്കാര്‍ സ്കൂളുകളില്‍ നല്ല കുട്ടികളെ കിട്ടൂ..സമ്പന്നരുടെ ഒരു പി.റ്റി.എ ഉണ്ടായാല്‍ സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പറ്റും, സര്‍ക്കാരിനെ ആശ്രയിക്കാതെ തന്നെ.അപ്പോള്‍ ആ സ്കൂളിന്റെ പഠനനിലവാരവും കൂടുന്നു.ചോദിക്കാനും പറയാനും ആളുള്ള അവസ്ഥ. പാവപ്പെട്ടവര്‍ക്ക് സംവരണം എന്ന് പറഞ്ഞാല്‍ അതില്‍ അവ്യക്തതയുണ്ട്. പാവപ്പെട്ട സ്കൂളില്‍ പഠിച്ച കുട്ടികള്‍ക്ക് സംവരണം എന്ന് പറയുമ്പോള്‍ കുറച്ചുകൂടി വ്യക്തതയുണ്ട്..

Tags: , , , , , ,

Advertisements

അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: