ദൈവങ്ങള് ഉണ്ടാവുന്നത്

അസാധാരണ വ്യക്തിത്വം.. ആദ്യം ജനങ്ങള്ക്ക് അമ്പരപ്പ്. അവിശ്വാസം. ഈ കാലത്തും ഇങ്ങനത്തെ ആളുകളോ.. ക്രമേണ ബഹുമാനം.. ആരാധന.. സ്തുതിഗീതങ്ങള്, അപദാനങ്ങള്..
ചിലര് അനുയായികളെ തിരുത്താന് ശ്രമിക്കുന്നു.. അവര് മരണാനന്തര ദൈവങ്ങള്..
ചിലര് വന്ന പാട് ചന്തം എന്ന കണക്കിന് മുന്നോട്ട് പോകുന്നു.. അവര് ജീവിക്കുന്ന അവതാരങ്ങള്..മരണാനന്തരവും ദൈവങ്ങളായി തുടര്ന്നേക്കാം..
ഇനി ചിലര് അനുയായികളെ പ്രോത്സാഹിപ്പിക്കുന്നു.. അവര് അതിന് ചില ചെപ്പടിവിദ്യകളും പ്രയോഗിക്കുന്നു..ഇക്കൂട്ടര് മരണശേഷം ദൈവപദവിയില് നിന്നും നിഷ്കാസിതരാവുന്നു.

ആദ്യശ്രേണിയില് പെട്ട ആളുകളാവട്ടെ, സല്പ്രവൃത്തികളും സന്മാര്ഗ്ഗവും സദ്​വാര്ത്തയും ജനങ്ങളില് എത്തിച്ചവരായിരിക്കാം..അവര് ജീവിച്ചിരുന്നപ്പോള് എന്ത് ഉപദേശിച്ചുവോ അതിനു് കടകവിരുദ്ധമായ പ്രവൃത്തികളില് അവരുടെ മരണശേഷം അനുയായികള് മുഴുകുന്നത് വിചിത്രമായ കാഴ്ചയാണ് . ദൈവികത്വം അവരില് ആരോപിക്കുന്നത് മുതല് തുടങ്ങുന്നു അത്…

Technorati Tags: , , , , , ,

Advertisements

One Comment

  1. വഴിപോക്കന്‍
    Posted ഒക്ടോബര്‍ 8, 2006 at 2:31 pm | Permalink

    എനിക്ക് ഒന്നും മനസ്സിലാവുന്നില്ല!


അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: