ദൈവനാമത്തില്‍

സര്‍വചരാചരങ്ങളേയും കാത്തുരക്ഷിച്ച് പരിപാലിക്കുന്ന സര്‍വശക്തന് സ്തുതി.

ഈ കാണുന്ന പ്രപഞ്ചവ്യവസ്ഥ തന്നത്താന്‍ ഇവോള്‍വ് ചെയ്തുവെന്ന് യുക്തി !!!
എനര്‍ജി സൃഷ്ടിക്കപ്പെടുന്നില്ല, നശിപ്പിക്കപ്പെടുന്നില്ലെന്ന് ശാസ്ത്രം.. അറിവുകളോ ?
ഗുരുത്വാകര്‍ഷണതത്വം എങ്ങനെ വെളിവായി? ആ അറിവ് അന്നു മുതല്‍ വെളിവാക്കപ്പെട്ടു…
ആര്‍ വെളിവാക്കി? യുക്തി ഉപയോഗിക്കൂ….

ശരി, സര്‍വശക്തനായ ദൈവത്തിന് മറ്റ് സിമിലര്‍ ദൈവങ്ങളെ ഉണ്ടാക്കിക്കൂടേയെന്ന് !!!
അതല്ലെങ്കില്‍ തന്നത്താന്‍ നശിപ്പിച്ചുകൂടേയെന്ന്….—–യുക്തി

ഇതെല്ലാം ഒറ്റയ്ക്ക് പരിപാലിക്കാന്‍ കെല്‍പുള്ളവന്‍ എന്തിന് വേറേ ദൈവങ്ങളെ സൃഷ്ടിക്കണം
എന്നതല്ലേ യുക്തി..പ്രപഞ്ചം പരിപാലിക്കാന്‍ ഒരു സര്‍വശക്തന്‍ വേണമെന്നിരിക്കെ തന്നത്താന്‍
നശിപ്പിക്കുന്നതിലെ യുക്തി എനിക്കന്യമാണ്..

മതമെന്നാല്‍ യുക്തിരഹിതമായ വിശ്വാസമാണെന്നെനിക്കഭിപ്രായമില്ല…
ചന്ദ്രനേയും ബഹിരാകാശത്തേയും നമുക്ക് കൈവെള്ളയില്‍ വെച്ച് തന്നിട്ടു പോലും നമുക്ക് വിശ്വാസം പോര!!!

ഒരു പ്രോഗ്രാമറായ ഞാന്‍ കൊടുക്കുന്ന അറിവുകളും യുക്തികളും മാത്രമേ എന്റെ പ്രോഗ്രാമിനുണ്ടായിരിക്കൂ..
എന്നെക്കുറിച്ചുള്ള അറിവാകട്ടെ എബൗട്ട് ബോക്സിലൊതുങ്ങുകയും ചെയ്യും…

ഈ ഒരു യുക്തി ദൈവത്തിന്റെ കാര്യത്തിലും അപ്ലൈ ചെയ്യാനാണെനിക്കിഷ്ടം….
നമുക്കെല്ലാവര്‍ക്കും സര്‍വേശ്വരന്‍ കൂടുതല്‍ അപ്ഡേറ്റ്സും ഇന്‍പുട്ട്സും നല്‍കട്ടെ!!!

അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: