മതചിഹ്നങ്ങള്‍ സ്കൂളുകളിൽ

അകത്തളത്തിലൊരു സംവാദം..മതചിഹ്നങ്ങള്‍ സ്കൂളുകളില്‍…മതത്തേപ്പറ്റി ഘോരം ഘോരം ചര്‍ച്ച..

ഏതോ സ്കൂളില്‍ കുട്ടികളെ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കുന്നില്ല പോലും.. അത് യൂണിഫോം എന്ന കോണ്‍സെപ്റ്റിന് വിരുദ്ധമാണെന്നും അതിനാല്‍ നിരോധനം അനുവദനീയം എന്ന് ഒരു പക്ഷം.. അത് ഭരണഘടന നല്‍കിയ സ്വാതന്ത്ര്യത്തെ നിഷേധിക്കലാണെന്ന് മറ്റൊരു പക്ഷം..

എനിക്കിതിലെന്ത് കാര്യം? എന്റെ പരിമിതമായ അറിവ് ശരിയാണെങ്കില്‍ സൗദി അറേബ്യയിലെ പെണ്‍ പള്ളിക്കൂടങ്ങളില്‍ കുട്ടികള്‍ ക്ലാസ്സില്‍ അബായ ധരിക്കാറില്ല..അത് ഞാന്‍ മനസ്സിലാക്കിയത് മക്കയില്‍ ഒരു സ്കൂളില്‍ തീപ്പിടുത്തത്തില്‍ കുറച്ച് കുട്ടികള്‍ മരിച്ച വാര്‍ത്ത വായിച്ചപ്പോഴാണ്. എന്റെ പോയന്റ് ഇത്രേ ഉള്ളൂ. ഇതൊരു മതപ്രശ്നമല്ല, സ്വാതന്ത്ര്യത്തിന്റെ പ്രശ്നം മാത്രമേയുള്ളൂ..

ഇനി യൂണിഫോമിന്റെ കാര്യം.. കുട്ടികള്‍ക്ക് മാത്രം പോര അത്. അദ്ധ്യാപകര്‍ക്കും വേണം.. അവരും മതചിഹ്നങ്ങള്‍ ഉപേക്ഷിച്ച് ക്ലാസ്സെടുക്കട്ടെ.. ഇരട്ടത്താപ്പ് വേണ്ട!!!

Advertisements

12 Comments

 1. Posted സെപ്റ്റംബര്‍ 18, 2006 at 3:33 pm | Permalink

  മതചിഹ്നങ്ങള്‍ സ്കൂളുകളിൽ

 2. കൈപ്പള്ളി
  Posted സെപ്റ്റംബര്‍ 18, 2006 at 4:39 pm | Permalink

  വിശതമായി ഒരു പ്രബന്ധം തന്നെ ഇതിന്‍ വേണ്ടി വരും. എഴുതുന്നുണ്ട് ഒരണ്ണം.

 3. Posted സെപ്റ്റംബര്‍ 18, 2006 at 4:54 pm | Permalink

  നമുക്ക് കുഞ്ഞു ചർച്ചകൾ മതി.. പല തുള്ളി പെരു വെള്ളം എന്നാണല്ലോ..

 4. Posted സെപ്റ്റംബര്‍ 19, 2006 at 10:11 am | Permalink

  ഞാന്‍ സ്ക്കൂളുകളില്‍ യൂണിഫോം നിരോധിക്കണം എന്നപക്ഷക്കാരനാണു്. ബ്രോയ്ലര്‍ ഫാക്ടറികളല്ലോല്ലോ വിദ്യാലയങ്ങള്‍. കുട്ടികള്‍ നിറങ്ങളും വേഷങ്ങളും കണ്ടും ധരിച്ചും സഹിഷ്ണുതയോടെ വളരണം. പൂക്കളും തുമ്പികളും അവരുടെ കൂട്ടുകാരാകണം, അല്ലാതെ നരച്ച വേഷങ്ങളും ധരിച്ചു് നിര്‍ജ്ജീവമായ ക്ല്ലാസ്സുകളില്‍ ചടഞ്ഞിരുന്നു് അടവെച്ചുവിരിയിക്കുന്ന സ്നോബുകളാകരുതു്.

 5. Posted സെപ്റ്റംബര്‍ 19, 2006 at 11:19 am | Permalink

  കെവിനോട് പൂര്‍ണ്ണമായും യോജിക്കുന്നു…. ഇനി യൂണിഫോം കൂടിയേ തീരൂ എന്നിടത്ത് ആദ്യം അദ്ധ്യാപകര്‍ മാതൃക കാണിക്കട്ടെ!!!

 6. Posted സെപ്റ്റംബര്‍ 19, 2006 at 5:26 pm | Permalink

  പണക്കാരുടെ വീട്ടിലെ കുട്ടികള്‍‍ വിലകൂടിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ പാവപ്പെട്ടവരുടെ വീട്ടിലെ കുട്ടികള്‍ക്ക് അവരുടെ മുന്നില്‍ പോകാന്‍ തന്നെ വിഷമുണ്ടാകും. കുട്ടികളില്‍ ഒരു ചേരിതിരിവ് തന്നെ ഈ ബഹുവര്‍ണ്ണക്കുപ്പായങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇക്കാരണംകൊണ്ടല്ലേ യൂനിഫോം കൊണ്ട് വന്നത് സ്കൂളുകളില്‍?

 7. Posted സെപ്റ്റംബര്‍ 19, 2006 at 5:28 pm | Permalink

  സ്കൂളുകളില്‍ യൂണിഫോം ഉള്ളത് നല്ലതാണെന്ന് അഭിപ്രായക്കാരിയാണ് ഞാന്‍. ഒരു പാവപ്പെട്ട കുട്ടിക്ക് രണ്ടോ മൂന്നോ കളര്‍ ഉടുപ്പോ വല്ലോമേ കാണൂ. അതുകൊണ്ട് യൂണിഫോം നല്ലതാണ്.
  പക്ഷെ പൊട്ട് തൊടുന്നത് പോലെയോ കൊന്ത ധരിക്കുന്ന പോലെയോ ആണ് ശിരോവസ്ത്രം ധരിക്കുന്നതും. പൊട്ട് തൊടാനും കൊന്ത ധരിക്കാനും അനുവദിച്ചാല്‍ ശിരോവസ്ത്രവും അനുവദിക്കണം.

 8. Posted സെപ്റ്റംബര്‍ 19, 2006 at 6:03 pm | Permalink

  എങ്കിൽ അദ്ധ്യാപകരേയും ഒഴിവാക്കരുതല്ലോ… കന്യാസ്ത്രീകൾ ശിരോവസ്ത്രമില്ലാതെ പഠിപ്പിക്കട്ടെ..
  വക്കീലന്മാർക്കും പോലീസുകാർക്കും മറ്റും ആവാമെങ്കിൽ ടീച്ചർമാർക്കുമാവാം…
  ഈ വസ്ത്രക്ഷാമം അദ്ധ്യാപകർക്കും കാണില്ലേ..ചേരിതിരിവ് അദ്ധ്യാപകരിൽ നിന്നല്ലേ ആദ്യം മാറ്റേണ്ടത്…

 9. Posted സെപ്റ്റംബര്‍ 19, 2006 at 6:16 pm | Permalink

  റാല്‍മിനോവ്,

  ഒരു സ്കൂളിലെ അദ്ധ്യാപകര്‍ ഒക്കെ ഒരേപോലെ സാമ്പത്തിക സ്ഥിതി ഉള്ളവരാകാനാണ് വഴി. അല്ലെങ്കില്‍ പ്രായത്തിലും ഗ്രേഡിലും ഒക്കെ വെത്യാസം ഉണ്ടാകണം.

  എന്നാല്‍ തങ്ങളുടേതല്ലാത്ത് കാരണത്താല്‍ മറ്റുള്ള കുട്ടികളുടെ മുന്നില്‍ ചെറുതായിപ്പോകുന്ന ഒരു അവസ്ഥ കുട്ടികള്‍ക്ക് ഭൂഷണമോ?

 10. Posted സെപ്റ്റംബര്‍ 19, 2006 at 6:41 pm | Permalink

  ശമ്പളം മാത്രമാണുദ്ദേശിക്കുന്നതെങ്കിൽ ശരിയാണ്..പക്ഷേ റിയൽ ലൈഫിൽ അങ്ങനെയല്ല..വരുമാനം പലർക്കും പലതാണ്. പല സംഘടനകളായി പിരിഞ്ഞ് തർക്കിക്കുന്ന അദ്ധ്യാപകർ…കോഴ കൊടുത്ത് ജോലി നേടിയവർ…പറഞ്ഞ് പറഞ്ഞ് ഓഫ് ടോപ്പിക്കായിപ്പോയി!!! യൂണിഫോമില്ലാത്ത കാലത്ത് ജീവിച്ചവരായിരുന്നു നാം മഹത്തുക്കൾ എന്ന് വാഴ്ത്തുന്നവർ…മിനിമം 5000 രൂപ എങ്കിലും എൽ കേ ജീ അഡ്മിഷന് കൈക്കൂലി കൊടുക്കുന്ന കുട്ടികളെപ്പറ്റിയാണോ ശ്രീജിത്ത് പറഞ്ഞത്? യൂണിഫോം വേണമെങ്കിൽ എല്ലാവർക്കും..അല്ലെങ്കിൽ ആർക്കും വേണ്ട !!

 11. Posted സെപ്റ്റംബര്‍ 28, 2006 at 6:15 am | Permalink

  അരും മത ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പികേണ്ട ആവശ്യം യധാര്‍ത്തതില്‍ ഇല്ല. വിശ്വാസം മനസില്‍ പോരെ. അതു നാട്ടുകാരെ എല്ലാം വിളിച്ച് അറിയിക്കണോ.

 12. Posted സെപ്റ്റംബര്‍ 28, 2006 at 9:24 am | Permalink

  അതില്‍ വ്യക്തിസ്വാതന്ത്രത്തിന്റെ പ്രശ്നമില്ലേ… ഒരാള്‍ക്ക് അയാള്‍ വിശ്വസിക്കുന്നത് ലോകത്തെ അറിയിക്കാന്‍ പാടില്ല എന്നു് പറയുന്നത് കഷ്ടമാണ്… പക്ഷേ മതം എന്നെ നിര്‍ബന്ധിക്കുന്നു എന്നതിനോട് എനിക്ക് യോജിപ്പില്ല…


അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: