തീവ്രവാദം

നല്ല മനുഷ്യരാണ് തീവ്രവാദികളാവുന്നത്‌. നന്മ തനിക്ക്‌ മാത്രം പോര എന്ന തോന്നലാണു തുടക്കത്തില്‍ അവരെ നയിക്കുന്നത്‌.അങ്ങനെ അവര്‍ പോരാട്ടങ്ങളിലേക്ക്‌ നയിക്കപ്പെടുന്നു.പക്ഷെ പരാജയങ്ങളും യുദ്ധമുന്നണിയിലെ അനുഭവങ്ങളും അയാളെ മാറ്റിമറിക്കുന്നു.ആയുധത്തിന് ഒരു കുഴപ്പമുണ്ട്‌.അത്‌ ഭീതി ജനിപ്പിക്കുന്നു.ആക്രമിക്കപ്പെടുമെന്ന ഭീതിയാല്‍ ആക്രമിക്കുന്നു.ലക്ഷ്യത്തില്‍ നിന്നും താന്‍ വ്യതിചലിക്കുന്നത്‌ അയാള്‍ തിരിച്ചറിയുന്നില്ല. ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുന്നു എന്ന അബദ്ധന്യായം തന്നെത്തന്നെ വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നു.പിന്നീട്‌ താന്‍ ചെയ്യുന്നത്‌ വെറും പ്രതികാരം മാത്രമാണെന്ന തിരിച്ചറിവ്‌ വരുമ്പോഴേക്കും ഇനിയൊരു തിരിച്ചുപോക്കില്ല എന്ന യാഥാര്‍ത്ഥ്യം അയാള്‍ മനസ്സിലാക്കുന്നു.

അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: