മലയാളം എന്തിന് മലയാളത്തിലെഴുതണം ?

ങ് ഏ !!! ചോദ്യം മനസ്സിലായില്ല..
മലയാളം എന്തിന് മലയാളത്തിലെഴുതണം ?
പിന്നെ, അല്ലാതെ… ഇംഗ്ലീഷിലോ ?
പണ്ട് അറബിമലയാളമുണ്ടായിരുന്നില്ലേ… ഇപ്പോ നമുക്ക് മംഗ്ലീഷുണ്ട്…
അറബിമലയാളം മലയാളമെഴുതാനറിയാത്തവരാണ് കൂടുതലും ഉപയോഗിക്കുന്നത്. പിന്നെ മലയാളം ലിപി ഇഷ്ടമില്ലാത്തവരും..
പക്ഷെ മംഗ്ലീഷിലെഴുതിയാലും വരുന്നത് മലയാളമല്ലേ?
മലയാളമെഴുതാൻ ഇംഗ്ലീഷ് പഠിക്കണമെന്നോ!!!
ഇംഗ്ലീഷ് എന്തായാലും പഠിക്കണമല്ലോ..
എന്നാലും മലയാളമെഴുതാൻ ആംഗലേയം തന്നെ വേണമെന്ന ശാഠ്യത്തോട് എനിക്ക് യോജിപ്പില്ല.
k എന്നെഴുതിയാൽ k ആണ് വരേണ്ടത്, ക അല്ല.. ക എന്നെഴുതാൻ ക എന്നെഴുതണം. ക്ഷ എഴുതാൻ ക ് ഷ ആവാം… കൗ വരാൻ ക ൗ , തോ കിട്ടാൻ ത ോ …..
പിന്നെ മലയാളം നേരിട്ട് എഴുതാൻ സൗകര്യമില്ലാത്തവർക്ക് മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കാം

ഈ പോസ്റ്റിന്റെ കമന്റ് ഫീഡ്

Advertisements

6 Comments

 1. രാജ്
  Posted സെപ്റ്റംബര്‍ 15, 2006 at 6:15 pm | Permalink

  റാല്‍‌മിനോവ് പിടിച്ച മുയലിനു മൂവായിരം കൊമ്പ് 😉

 2. മല‌എഞിനീര്‍
  Posted സെപ്റ്റംബര്‍ 15, 2006 at 7:59 pm | Permalink

  ഇതൊരു വട്ടു കേസ്.

 3. അനില്‍
  Posted സെപ്റ്റംബര്‍ 16, 2006 at 6:35 am | Permalink

  റാല്‍മിനോവിന്റെ ചിന്തകള്‍ വായിച്ചു തുടങ്ങിയ ശേഷം കണ്ട ഒരു പോസ്റ്റ് ഇതാ. മുമ്പ് കേട്ടിട്ടുള്ള തമാശയാണെങ്കിലും ഇപ്പോഴത് കണ്ടപ്പോള്‍ ഇവിടെ പറയാന്‍ പറ്റിയതായി തോന്നി.

  Quote:

  ‘എന്തൂട്ട്‌ ഭാഷയാടാ ഇത്‌… എന്ത്‌ തോന്ന്യവാസോം പറയാം എന്നോ… ഉദാഹരണത്തിന്‌ നോക്ക്‌… പൂച്ച എന്ന വാക്ക്‌ സി എ ടി എന്ന് എഴുതും, കാറ്റ്‌ എന്ന് വായിക്കും, പൂച്ച എന്ന് അര്‍ത്ഥം… മലയാളം നോക്ക്‌… പൂച്ച എന്ന് എഴുതും, പൂച്ച എന്ന് വായിക്കും, പൂച്ച എന്ന് തന്നെ അര്‍ത്ഥം..’

 4. Posted സെപ്റ്റംബര്‍ 16, 2006 at 1:19 pm | Permalink

  ഞാന് റാല്മിനോവിനോടു് അനുകൂലിക്കുന്നു. (കണ്ടീഷന്സ് അപ്ലിക്കബ്ള്).

 5. Posted സെപ്റ്റംബര്‍ 18, 2006 at 9:17 pm | Permalink

  അനുകൂലവും പ്രതികൂലവുമായ എല്ലാ പ്രതികരണങ്ങള്‍ക്കും നന്ദി….

 6. Posted മാര്‍ച്ച് 14, 2011 at 5:36 pm | Permalink

  lalitham, sundaram.


അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: