റിസർവേഷം

ഉന്നതവിദ്യാഭ്യാസരംഗം ഓബീസീക്കും റിസർവ്വ് ചെയ്യാന്‍ പോകുന്നു പോലും !!!
ഈ വേഷം കെട്ട് നമ്മളെത്ര കണ്ടതാണ്… അനുകൂലമായും പ്രതികൂലമായും പ്രകടനങ്ങൾ…
ടീവീയിലും മറ്റും ചാറ്റ്ഷോകൾ, ഡിബേറ്റുകൾ.. എത്ര നാൾ കാണും ഇത്… ഇലക്ഷൻ വരെ..
അത് കഴിഞ്ഞാൽ ഒരു സബ് കമ്മറ്റി നിലവിൽ വരുന്നു… പഠിക്കുന്നു… ഇതിങ്ങനെ തുടരുന്നു..
വനിതകൾക്കുള്ള റിസർവ്വേഷനും തഥൈവ !!! എന്നാൽ അമേരിക്കയുമായി കരാറൊപ്പിടാൻഒരു ചർച്ചയും കമ്മറ്റിയും വേണ്ട !!! അതിന്റെ വിശദാംശങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാൻ പക്ഷെ പഠിക്കണം..
ഒരു പദ്ധതി പ്രഖ്യാപിച്ചാൽ പിന്നെ, സർവ്വേ, റീസർവ്വേ… അത് നടപ്പിലാക്കുന്നതിന് വേണ്ട
തുകയേക്കാൾ കൂടുതൽ തുക, അത് വേണോ വേണ്ടേ എന്ന് തീരുമാനിക്കാൻ വേണം !!!
വേണമെന്ന് തീരുമാനമായാൽ പിന്നെ വക്കീലായി, കോടതിയായി….
ഈ വേഷം കെട്ടൊക്കെ ഇനി എന്നാ തീരുക !!!
തീരണമെങ്കിൽ നാം നമ്മുടെ വേഷം കെട്ട് നിർത്തണം… പുറകിലൊരു കത്തിയും ഒളിച്ചുവെച്ച്
ചിരിച്ചുകാണിക്കുന്ന നമ്മുടെ വേഷം കെട്ട്.. തനിക്കൊരു ഗുണം (ദോഷം) വരുന്ന കാര്യം വരുമ്പോൾ അതിന് അനുകൂലമായി (പ്രതികൂലമായി) പ്രത്യയശാസ്ത്രത്തെ (മതത്തെ) കൂട്ട് പിടിക്കുന്ന കപടത !!!

അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *
*
*

%d bloggers like this: