ദിനം‌പ്രതിയുള്ള ശേഖരങ്ങള്‍: ഫെബ്രുവരി 27th, 2007

എക്സ്പ്രസ്സ് വേ : ചില ചിന്തകള്‍

എക്സ്പ്രസ്സ് വേ കേരളത്തിനു് വേണമെങ്കില്‍ എനിക്കു് കുറച്ചു് നിര്‍ദ്ദേശങ്ങളുണ്ടു്.

ഇതൊരു സൌജന്യയാത്രാപാതയായിരിക്കണം
ഈ പാതയോടു് ചേര്‍ന്നു് രണ്ടു്വരി റെയില്‍പാതകള്‍ കൂടി വേണം
ഇരുവശങ്ങളിലും വാണിജ്യവ്യാപാരസ്ഥാപനങ്ങളാവാം
ഇതിലൂടെ സഞ്ചരിക്കുന്ന ബസുകളില്‍ നിന്നു് വാടക ഈടാക്കാം
ചരക്കു് ഗതാഗതത്തിനു് പ്രത്യേക ലെയിനുകള്‍.വാടക ഈടാക്കാം
മഴക്കാലത്തു് അപകടം സംഭവിക്കാത്ത രീതിയിലുള്ള സാങ്കേതികവിദ്യ ഉപയോഗിക്കണം
ഓരോ 25 കി.മി യിലും എക്സിറ്റുകള്‍

ഇതിനു് വേണ്ടിവരുന്ന നിക്ഷേപച്ചിലവു് വാണിജ്യവ്യാപാരസ്ഥാപനങ്ങള്‍ക്കു് സ്ഥലം കൊടുക്കുന്നതിലൂടെ കണ്ടെത്താന്‍ സാധിക്കും. മാത്രമല്ല നാടു് മുറിഞ്ഞു്പോകുന്ന അവസ്ഥയില്‍നിന്നു് ഒരു പരിധിവരെ തടയിടാനും സാധിക്കും.