ദിനം‌പ്രതിയുള്ള ശേഖരങ്ങള്‍: ഫെബ്രുവരി 17th, 2007

നിങ്ങളില്‍ മോഷ്ടിക്കാത്തവര്‍..

കണ്ടന്റ് മോഷണം സര്‍വ്വസാധാരണമായിരിക്കുന്നു. വിന്‍ഡോസും വേര്‍ഡുമൊക്കെ ഫ്രീയായി ഉപയോഗിക്കുന്നതു് പോലെ.MP3 പാട്ടുകള്‍ Download ചെയ്തു് ആസ്വദിക്കുന്നവര്‍ക്കും വ്യാജ സീഡി കാശുകൊടുത്തു വാങ്ങി കാണുന്നവര്‍ക്കും തന്റെ ഒരു സൃഷ്ടി ആരെങ്കിലും അടിച്ചുമാറ്റിയാല്‍ വലിയ വിഷമമാണു് ! ഇനി അതിനു് വല്ല അവാര്‍ഡോ മറ്റോ കിട്ടിയാലോ ?പിന്നെ പറയുകയും വേണ്ട.
തനിക്കു് മാത്രം ന്യായീകരണമുണ്ടു് എല്ലാത്തിനും, മറ്റാര്‍ക്കും അതു് പാടില്ല !