ദിനം‌പ്രതിയുള്ള ശേഖരങ്ങള്‍: നവംബര്‍ 16th, 2006

മലയാളപത്രങ്ങളേ, മലയാളത്തിലേക്കു് വരൂ

നമ്മുടെ മലയാള പത്രങ്ങളെ ഞാന്‍ യുണീക്കോഡിലേക്കു് ക്ഷണിക്കുന്നു.
വന്നാലുള്ള ഗുണങ്ങള്‍ :
1. വാര്‍ത്തകള്‍ സേര്‍ച്ച് ചെയ്താല്‍ കിട്ടും.
2. ഫോണ്ട് മാറ്റാന്‍ എളുപ്പം.
3. യുണീക്കോഡിന്റെ എല്ലാ ഗുണങ്ങളും.
വരാനുള്ള ബുദ്ധിമുട്ടു് :
1. ഇപ്പോള്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വേര്‍ യുണീക്കോഡല്ല. അതു് ഉപയോഗശൂന്യമായിപ്പോവും.
2. ഫോണ്ടിന്റെ പ്രത്യേകത നഷ്ടപ്പെടും.
3. മറ്റു ബുദ്ധിമുട്ടുകള്‍
എന്റെ നിര്‍ദ്ദേശങ്ങള്‍ :
1. ഇപ്പോള്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വേര്‍ തന്നെ ഉപയോഗിച്ചു് വാര്‍ത്തകള്‍ തയ്യാറാക്കുക. പബ്ലിഷ് ചെയ്യുന്നതിനു് മുമ്പ് യുണീക്കോഡിലേക്കു് മാറ്റുക. വരമൊഴിയോ പദ്മയോ ഉപയോഗിക്കാം.
2. നിങ്ങളുടെ ഫോണ്ടിന്റെ യുണീക്കോഡ് പതിപ്പു് തയ്യാറാക്കുക. [...]