ദിനം‌പ്രതിയുള്ള ശേഖരങ്ങള്‍: നവംബര്‍ 1st, 2006

വ്വെബ് എന്റെ ഇഷ്ടത്തിനു് !!!

1. അരോചകങ്ങളായ പോപ്പപ്പുകളുടെ ഒരു കാലമുണ്ടായിരുന്നു…
2. മലയാള ഓണ്‍ലൈന്‍ പത്രങ്ങള്‍ പരസ്യമില്ലാതെ വായിക്കാനും വയ്യായിരുന്നു…
3. നാം എന്ത് ചെയ്യുന്നു എന്നന്വേഷിച്ചു് നടക്കുന്ന കുക്കികളും കുറവല്ലായിരുന്നു…
4. ഓരോ പത്രങ്ങള്‍ക്കും ഓരോ ഫോണ്ടുകള്‍.. ഇതൊക്കെ നാം ഡൗണ്‍ലോഡ് ചെയ്യണം…
ഫയര്‍ഫോക്സിലൂടെ ഇതിനൊക്കെ പരിഹാരമായി എന്നു് സന്തോഷിച്ചിരിക്കുമ്പോഴാണു് മലയാളം വായിക്കാന്‍ കുറച്ചു് ബുദ്ധിമുട്ടനുഭവപ്പെട്ടതു്.
1. ചില്ലുകള്‍ കൃത്യമായി വരുന്നില്ല !!
2. ചില തലക്കെട്ടുകള്‍ (എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം ഉള്‍പ്പെടെ !) കൃത്യമായി റെന്‍ഡര്‍ ചെയ്യുന്നില്ല..
എന്റെ ബ്ലോഗുകളില്‍ ഞാന്‍ മലയാളം ഫോണ്ട് ഹാര്‍ഡ്കോഡ് ചെയ്തു് പ്രശ്നം [...]