നവംബര്‍ 22, 2006 – 12:56 pm
മറ്റുള്ളവരെപ്പോലെ ഞാനും കരുതിയിരുന്നു ഇയാളൊരു ഭീകരനാണെന്നും ശിക്ഷ ഒട്ടും കൂടിപ്പോയിട്ടില്ലെന്നും. എന്നാല്‍ അടുത്തിടെ പീപ്പിളില്‍ ഫുള്‍ റ്റെക്സ്റ്റ് കാണാനിടയായി. മീഡിയാ മാനിപുലേഷന്റെ ഒരിരയാണു് ഇദ്ദേഹം എന്നു് ബോദ്ധ്യമായി.. സേവ് സദ്ദാം കാംപൈന്‍ നടത്തുന്നവര്‍ക്കും ഇദ്ദേഹത്തിന്റെ കാര്യത്തില്‍ മൗനമാണല്ലോയെന്നു് വെറുതേ ഓര്‍ത്തു. ഞാനും ആ മൗനത്തില്‍ പങ്കു് ചേരുന്നു. എന്റെ ഹിപ്പോക്രിസിയില്‍ അഭിമാനിക്കുന്നു. അല്ലെങ്കില്‍ ഞാനും രാജ്യദ്രോഹിയായിപ്പോയാലോ !!!
നവംബര്‍ 21, 2006 – 7:46 am
If these FORMAT control characters ZWJ/ZWNJ are used in Malayalam, the problems will continue. Instead we could have some special CODEPOINTS that emulate the behavior of ZWNJ/ZWJ in Malayalam. We can give some other names for them. They should not be FORMAT CONTROL characters. Can be named CHILLER/UNCHILLER(on a light note). And they should [...]
നവംബര്‍ 16, 2006 – 10:56 am
നമ്മുടെ മലയാള പത്രങ്ങളെ ഞാന്‍ യുണീക്കോഡിലേക്കു് ക്ഷണിക്കുന്നു.
വന്നാലുള്ള ഗുണങ്ങള്‍ :
1. വാര്‍ത്തകള്‍ സേര്‍ച്ച് ചെയ്താല്‍ കിട്ടും.
2. ഫോണ്ട് മാറ്റാന്‍ എളുപ്പം.
3. യുണീക്കോഡിന്റെ എല്ലാ ഗുണങ്ങളും.
വരാനുള്ള ബുദ്ധിമുട്ടു് :
1. ഇപ്പോള്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വേര്‍ യുണീക്കോഡല്ല. അതു് ഉപയോഗശൂന്യമായിപ്പോവും.
2. ഫോണ്ടിന്റെ പ്രത്യേകത നഷ്ടപ്പെടും.
3. മറ്റു ബുദ്ധിമുട്ടുകള്‍
എന്റെ നിര്‍ദ്ദേശങ്ങള്‍ :
1. ഇപ്പോള്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വേര്‍ തന്നെ ഉപയോഗിച്ചു് വാര്‍ത്തകള്‍ തയ്യാറാക്കുക. പബ്ലിഷ് ചെയ്യുന്നതിനു് മുമ്പ് യുണീക്കോഡിലേക്കു് മാറ്റുക. വരമൊഴിയോ പദ്മയോ ഉപയോഗിക്കാം.
2. നിങ്ങളുടെ ഫോണ്ടിന്റെ യുണീക്കോഡ് പതിപ്പു് തയ്യാറാക്കുക. [...]
നവംബര്‍ 1, 2006 – 10:02 pm
1. അരോചകങ്ങളായ പോപ്പപ്പുകളുടെ ഒരു കാലമുണ്ടായിരുന്നു…
2. മലയാള ഓണ്‍ലൈന്‍ പത്രങ്ങള്‍ പരസ്യമില്ലാതെ വായിക്കാനും വയ്യായിരുന്നു…
3. നാം എന്ത് ചെയ്യുന്നു എന്നന്വേഷിച്ചു് നടക്കുന്ന കുക്കികളും കുറവല്ലായിരുന്നു…
4. ഓരോ പത്രങ്ങള്‍ക്കും ഓരോ ഫോണ്ടുകള്‍.. ഇതൊക്കെ നാം ഡൗണ്‍ലോഡ് ചെയ്യണം…
ഫയര്‍ഫോക്സിലൂടെ ഇതിനൊക്കെ പരിഹാരമായി എന്നു് സന്തോഷിച്ചിരിക്കുമ്പോഴാണു് മലയാളം വായിക്കാന്‍ കുറച്ചു് ബുദ്ധിമുട്ടനുഭവപ്പെട്ടതു്.
1. ചില്ലുകള്‍ കൃത്യമായി വരുന്നില്ല !!
2. ചില തലക്കെട്ടുകള്‍ (എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം ഉള്‍പ്പെടെ !) കൃത്യമായി റെന്‍ഡര്‍ ചെയ്യുന്നില്ല..
എന്റെ ബ്ലോഗുകളില്‍ ഞാന്‍ മലയാളം ഫോണ്ട് ഹാര്‍ഡ്കോഡ് ചെയ്തു് പ്രശ്നം [...]
By ralminov
|
Posted in Blogroll, chillu, css, encoding, malayalam, opentype, style, unicode, usercontent, web, workaround, മലയാളം
|