വേണ്ട ചേരുവകള്‍
1. മൈക്രോസോഫ്റ്റ് കീബോഡ് ലേയൌട്ട് ക്രിയേറ്റര്‍
2. വിന്‍ഡോസ് എക്സ് പി സര്‍വീസ് പാക്ക് 2 മുതല്‍ (ജനുവിന്‍ ) – (അല്ലാത്തതിലും നടക്കും..വിന്‍ഡോസ് 2000 മുതല്‍ )
3. പൊതുവെ സ്റ്റാന്‍ഡേര്‍ഡ് ആയിട്ടുള്ള ഒരു ലേയൌട്ട് (വേണമെന്നില്ല . എന്നാലും അതാണല്ലോ കൂടുതല്‍ ഉപകാരപ്രദം)
ഇവിടെ ഞാന്‍ ഉപയോഗിക്കുന്നതു് സൂപ്പര്‍സോഫ്റ്റിന്റെ പേജില്‍ കണ്ട റെമിങ്ടണ്‍ ലേയൌട്ടാണു്. ചിത്രം വേണ്ടവര്‍ ഇവിടെ പോയി നോക്കുക. (സ്റ്റ മാറ്റി ക്‍ ഇട്ടു, Spl മാറ്റി നോണ്‍ജോയ്നിങ് വിരാമയും )
തുടങ്ങാം.
- ചേരുവ രണ്ട് ഉണ്ടെങ്കില്‍ ചേരുവ ഒന്നു് സംഘടിപ്പിക്കുക.
- പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുക.
- പ്രോഗ്രാം സ്റ്റാര്‍ട്ട് ചെയ്യുക.
- File-New
- View-Font.. Select AnjaliOldLipi or any malayalam unicode font
- Project-Properties .. Name:MLINREMI , Description:Malayalam (Remington),Company: asyouplease, Language: Malayalam (India), Check Right Alt treated as….
- നിങ്ങള്‍ക്കു് ആവശ്യമുള്ള കീ ക്ലിക്ക് ചെയ്യുക . വരുന്ന റ്റെക്‌സ്റ്റ് ബോക്സില്‍ കീയുടെ യുണിക്കോഡ് മുല്യം ചേര്‍ക്കുക, അല്ലെങ്കില്‍ മറ്റു് മലയാളം കീബോര്‍ഡ് ഉപയോഗിച്ചു് വേണ്ട അക്ഷരം തന്നെ ചേര്‍ക്കുക (ഉദാ: U+200B for ZWS, U+200C for ZWNJ, U+200D for ZWJ , ക വേണമെങ്കില്‍ ക എന്നോ U+0D15 എന്നോ ചേര്‍ക്കുക)
കൂട്ടക്ഷരങ്ങള്‍ വേണമെങ്കില്‍ അവ ചേര്‍ക്കുക . ഉദാ: ക്ക കിട്ടണമെങ്കില്‍ ക ് ക (സ്പേസില്ലാതെ) എന്നോ U+0D15 U+0D4D U+0D15 (സ്പേസ് ഇടയില്‍ ) എന്നോ ചേര്‍ക്കുക. ചില്ല് ര്‍ വേണമെങ്കില്‍ ര ് zwj (U+0d30 U+0d4d U+200D) (ർ U+0d7c ആണവന്‍)
ഷിഫ്റ്റ് ചെക്ക് ചെയ്തു് ആ കീകളും നിറയ്ക്കണം.
എല്ലാ ആവശ്യമുള്ള കീ കളും മുഴുവനായും നിറച്ചു കഴിഞ്ഞാല്‍ ..
Project-Validate Layout
എന്തെങ്കിലും പ്രശ്നം കണ്ടാല്‍ തിരുത്തുക.
Project-Test Layout..
കീബോര്‍ഡ് താങ്കള്‍ ഉദ്ദേശിച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നു് ഉറപ്പു് വരുത്തുക.
Project-Build DLL and Setup Package
File-Save as Image
Click Shift. File -Save as Image
1.ഇങ്ങനെ ചെയ്ത ഒരു റെമിങ്ടണ്‍ കീബോഡ് ഇവിടെ. (SkyDrive) മറ്റു പഴയ കീബോഡുകളും ഇവിടെത്തന്നെ.
2.ഇവിടെയും. (4Shared)





















